മുലപ്പാലിൽ കണ്ണീരുപ്പു ചേർത്തതിൽ
ദൈന്യതയിലൊടുങ്ങനോതിയമ്മ.
കൺകളിൽ ചെമ്പരത്തിപ്പൂ വിരിയിച്ച്
വെറുപ്പിന്നാദ്യ പാഠങ്ങൾ പഠിപ്പിച്ചച്ഛ൯.
തിരക്കിലലിയുമുടപ്പിറപ്പുകൾ
തട്ടിക്കളിച്ചു മതിവരാച്ചങ്ങാതിമാ൪.
ലക്ഷ്മണരേഖ വരച്ചതി൯
ഭൂപടം നിവ൪ത്തിയുററവ൪.
പാഠഭാഗങ്ങളേറെയധ്യാപകരും.
അതികഠിനമീച്ചോദ്യങ്ങളുമായ്സ്സമൂഹം.
പഠിച്ചുതീരാതെഴുതാനീ ഞാനുനും.
‘ഇ’ഗ്രേഡിലൊതുക്കീ റിസൾട്ടധികാരികൾ
പരീക്ഷയാണെപ്പോഴും പരീക്ഷ.
10 comments:
അതികഠിനമീച്ചോദ്യങ്ങളുമായ്സ്സമൂഹ൦.
പഠിച്ചുതീരാതെഴുതാനീ ഞാനു൦
പരീക്ഷയാണെപ്പോഴു൦ പരീക്ഷ
...പക്ഷെ ആരും ജയിക്കുന്നില്ലാ
നല്ല രചന ഇഷ്ടപ്പെട്ടു....
Pareekshayalla, Pareekshanangal. Nannayirikkunnu, Ashamsakal...!
ജീവിതം തന്നെ എന്നും ഒരു പരീക്ഷ തന്നെ....കുടുംബവും സമൂഹവും നമ്മളിൽ അടിച്ചേൽപ്പിയ്ക്കുന്ന പരീക്ഷകളെക്കുറിച്ച് മനോഹരമായി എഴുതിയിരിയ്ക്കുന്നു.
ഓ.ടോ:ടൈപ് ചെയ്യാൻ മൊഴി കീമാൻ അല്ലേ ഉപയോഗിയ്ക്കുന്നത്? പല അക്ഷരങ്ങളും വ്യക്തമല്ല.
ഞാൻ കാവുമ്പായി കാണാൻ വന്നിരുന്നു.ചില കാര്യങ്ങൾ അറിയണമെന്നുണ്ട്.ഒരു കാവുമ്പായിക്കാരിയെ കണ്ടത് നന്നായി.എനിയ്ക്കു ഒരു മെയിൽ ചെയ്യുമൊ?
"A+" for your lines!
ജീവിതം മുഴുവനും പരീക്ഷകള്‍ അല്ലെ? പരീക്ഷണങ്ങളും :-) കവിത നന്നായിരിക്കുന്നു
അനിവാര്യമാണെങ്കിലും അല്ലെങ്കിലും ഈ പരീക്ഷ തുടര്‍ന്നുകൊണ്ടേയിരിക്കും !
കവിത വലിപ്പത്തില്‍ ചെറുതാണെങ്കിലും ആശയം നോക്കുമ്പോള്‍ അതിന് അളക്കാനാവാത്ത വലിപ്പമുണ്ട്... വളരെ നല്ല കവിത
ആശംസകള്‍...
നല്ല കവിത.
വരവൂരാൻ,സുരേഷ്കുമാർ പുഞ്ചയിൽ,സുനിൽ കൃഷ്ണൻ,പാവം ഞാൻ,കൊട്ടോട്ടിക്കാരൻ,കുമാരൻ എല്ലാവർക്കും നന്ദി.വന്നതിൽ സന്തോഷം.പരീക്ഷ ഇപ്പോഴും തുടർന്നുകൊണ്ടേയിരിക്കുന്നു.
ഒരുപാടിഷ്ടമായി....
നന്ദി സബിതാ
Post a Comment