Sunday, May 31, 2009

നിത്യകാമുകി

സ്നേഹത്തിനുവേണ്ടി ഏതറ്റം വരെ പോകാനും; അത് ഹൃദയത്തിന്റെ ഭാഷയിൽ തുറന്നു പറയാനും ധൈര്യം കാണിച്ച പ്രിയ കഥാകാരിയ്ക്ക് എന്റെ ഹൃദയത്തില്‍ വിരിഞ്ഞ മണമില്ലാത്ത ഈ പൂവർപ്പിക്കട്ട.
കഥകളുടെ കഥയായെന്റെ
കഥയായിളക്കിമറിച്ച്;
പക്ഷിയുടെ മണത്തിൽ
മൃത്യുഗന്ധമലിയിച്ച്;
കല്യാണിയിൽക്കലഹിച്ച്;
കോലാടിൽത്തളർന്ന്;
ബാല്യകാലത്തിൻ
മധുരസ്മരണയിൽ മയങ്ങി;
പ്രണയത്തിൻ ലഹരിയിലലിഞ്ഞ്;
നീർമാതളപ്പൂക്കളുമായ്ച്ചന്ദന–
മരങ്ങൾക്കിടയിലൂടൊരാൾ.
മതം സ്നേഹമായണിഞ്ഞ്;
കൊടുങ്കാറ്റിൽക്കരിമ്പാറയായ്
തെളിനീരായെഴുകാനാർദ്ര–
മുരുകിയവളമൃതായ് മാറി.
സത്യവുംസൗന്ദര്യവും സ്നേഹമാം
ചരടിൽക്കോർത്തെടുത്ത–
നന്തതയിലെറിഞ്ഞൂയലാടി
മലയാണ്മ തൻ മാധവിക്കുട്ടി.
കമലയായ്‚സുരയ്യയായ്
കണ്ണുപൊത്തിക്കളിച്ചോടി
മറഞ്ഞ നിത്യകാമുകീ
നിന്നെയല്ലോ തേടുന്നൂ
കണ്ണനെക്കാലവും
പ്രണയമാം നവനീതം
കവർന്നടുക്കാനതിലൊരു
കണികയ്ക്കായ് കേഴുമീ ഞാനും.

16 comments:

Sabu Kottotty said...
This comment has been removed by the author.
Sabu Kottotty said...

മലയാളികളുടെ മനസ്സില്‍ ഒരുപിടി ഓര്‍മ്മകള്‍ സമ്മാനിച്ചു കടന്നുപോയ കഥാകാരിയുടെ പാവനസ്മരണയ്ക്കു മുമ്പില്‍...

വരവൂരാൻ said...

സ്നേഹത്തിനുവേണ്ടി ഏതറ്റ൦ വരെ പോകാനു൦; അത് ഹൃദയത്തി൯റെ ഭാഷയില് തുറന്നു പറയാനു൦ ധൈര്യ൦ കാണിച്ച പ്രിയ കഥാകാരിയ്ക്ക് എ൯റെ ഹൃദയത്തില്‍ വിരിഞ്ഞ മണമില്ലാത്ത ഈ പൂവ൪പ്പിക്കട്ട•
പക്ഷെ ഈ പൂവ്‌ നീ൪മാതളപ്പൂ പോലെ മനോഹരമാണല്ലോ...

കണ്ണുപൊത്തിക്കളിച്ചോടി
മറഞ്ഞ നിത്യകാമുകീ
നിന്നെയല്ലോ തേടുന്നൂ
കണ്ണനെക്കാലവു൦

മനോഹരമായിരിക്കുന്നു

ശാന്ത കാവുമ്പായി said...

കൊട്ടോട്ടിക്കാരന്‚
വീണ്ടു൦ വന്നതില് സന്തോഷമുണ്ട്•

ശാന്ത കാവുമ്പായി said...

പ്രിയ വരവൂരാ൯‚
നി൪ദ്ദേശങ്ങള്ക്കു൦ സഹായങ്ങള്ക്കു൦ ഒരുപാടു നന്ദി•എപ്പോഴു൦ പ്രതീക്ഷിക്കുന്നു•

Anil cheleri kumaran said...

ആമിയുടെ അന്ത്യാഞ്ജലി അന്വർത്ഥമായിരിക്കുന്നു!!

ശാന്ത കാവുമ്പായി said...

കുമാര൯ അഭിപ്രായ൦ അറിയിച്ചതില് നന്ദി. വീണ്ടു൦ പ്രതീക്ഷിക്കുന്നു.

Unknown said...

സ്നേഹത്തിന്റെ കൂട്ടുകാരിയെ നല്ല രീതിയില്‍
വരികളില്‍ സ്നേഹിച്ചത് മനോഹരം ...
കൂടുതല്‍ പ്രതീഷിക്കുന്നു ...

ശാന്ത കാവുമ്പായി said...

എ൯റെ സ്നേഹ൦ മുഴുവ൯ പുറത്തെടുക്കാ൯ കഴിഞ്ഞില്ല•

ശ്രീ said...

ഈ സമര്‍പ്പണം നന്നായി

ശാന്ത കാവുമ്പായി said...

നന്ദി ശ്രീ

shahir chennamangallur said...

ആമിയുടെ മരണം സഹിഷ്ണുതയുടെ പുതിയ ലോകം തുറന്നു. അമ്മ മുസ്ലിം വിശ്വാസിയും മക്കള്‍ ഹിന്ദു വിശ്വാസികളുമായിരിക്കെ തന്നെ, ഒരു പള്ളിയില്‍ അമ്മയുടെ വിശ്വാസ പ്രമാണമനുസരിച്ച് അന്ത്യ യാത്ര നല്‍കാനാവുമെന്ന് ആമി തെളിയിച്ചിരിക്കുന്നു.

ശാന്ത കാവുമ്പായി said...

സ്വന്ത൦ ജീവിത൦കൊണ്ട് പലതു൦ പൊളിച്ചെഴുതിയ ആമിയെ ഞാ൯ ആരാധിക്കുന്നു•Shahir വന്നതില് നന്ദി•

poor-me/പാവം-ഞാന്‍ said...

I too salute her!

മഴക്കിളി said...

നാര്‍മാതളത്തിന്റെ പൂക്കള്‍ക്കു പ്രണാമം...
ഒരു നല്ല സമര്‍പ്പണമായിരിക്കുന്നു ആ വരികള്‍..

raj said...

ezhuthaan iniyumethrayO baakkiyuNTallO... ezhithiyathellaam manassil thaTTunnath~. kaaraNam ath~ pravahichchath~ hr^dayaththil ninnaNallO. iniyum pratheekshikkunnu...