Monday, May 11, 2009

യാത്ര

തിളങ്ങും നിറങ്ങളില്‍
ഉണ്മയായഗ്നി പുഷ്പ–
മായെന്‍ ഹൃദയം.
അതിന്നന്തര്‍ദ്ദാഹമൊരു
ജീവബിന്ദുവിലലിയാന്‍.
നിശ്ചലമാം കാലത്തില്‍
മരീചികകള്‍ തേടി
വരണ്ടുഗ്രോഷ്ണവാതമടിച്ച്‚
പ്രാണേന്ദ്രിയമടഞ്ഞ്‚
ഹൃദയത്തിലടിഞ്ഞീട്ടംകൂടി
ഞെരിഞ്ഞമര്‍ന്ന്‚
സിരകള്‍മുറിഞ്ഞ്‚
ബോധംമറഞ്ഞാത്മാംശം
തേടി ഞാനലഞ്ഞു.
ജീവിതകാമനകൾ
മൂളിയാര്‍ത്തു കുത്തി–
നോവിക്കെ‚ മനസ്സില്‍
ലയഭാവത്തിനുന്മാദ–
മുരുകിയൊഴുകിയെ–
ന്നന്തരാത്മാവിലുറങ്ങി–
ക്കിടക്കുമാദിതാളമുണര്‍ത്തി.
ഉഗ്രമാനാദബ്രഹ്മത്തിൽ
സൃഷ്ടിയുംസ്ഥിതിയുംപിന്നെ
സംഹാരവുമാടിത്തിമര്‍ത്തു.
ചടുലതാളത്തി–
ലുച്ചസ്ഥായിയില്‍ ,
പ്രചണ്ഡമാംനര്‍ത്തനമാടവേ
ഭാവംപകര്‍ന്ന്‚
ബോധാബോധങ്ങളഭേദ–
മായ്ക്കറങ്ങിത്തിരിഞ്ഞ്‚
മന്ദ്രസ്ഥായിയില്‍
നിശ്ചലമാകുമീ–
ജീവചൈതന്യമെന്‍
പ്രണയബിന്ദുവിലൊരു
പുനര്‍ജ്ജനിയില്ലാ–
തലിഞ്ഞുചേരാന്‍.

4 comments:

വരവൂരാൻ said...

പ്രണയബിന്ദുവിലൊരു
പുന൪ജ്ജനിയില്ലാ–
തലിഞ്ഞുചേരാ൯•

യാത്ര തുടർന്നോള്ളു..
ജീവബിന്ദുവിലലിയാ൯•
ആശംസകൾ

Raman said...

Baashayude sangethikathwam nannayi upayogicha oru kavitha aayi thonni.

ശാന്ത കാവുമ്പായി said...

സുഹൃത്തേ‚
യാത്ര അവസാനിച്ചു
എന്നു തന്നെ പറയാ൦•

ശാന്ത കാവുമ്പായി said...

പ്രിയ രാമാ‚
വ്യത്യസ്തമായ വീക്ഷണകോണിലൂടെ കവിത വായിച്ചതില് സന്തോഷമുണ്ട•