Thursday, October 27, 2011

'മൃത്യോര്‍മ അമൃതം ഗമയ’

ഇറോം ശര്‍മിള സമരത്തിലിന്നും.
പത്തുവര്‍ഷത്തിലേറെ പട്ടിണി സമരം.
പല്ലുതേക്കാതെ, 
ചുണ്ടുനനയ്ക്കാതെ,
ഉണ്ണാതെയുറങ്ങാതൊട്ടും.
എരിയുമിം‌ഫാലിന്നഗ്നി
പടർന്നഹവുമെരിഞ്ഞു പോയ്
ജട പിടിച്ച തലയ്ക്കുള്ളിൽ‍.
ദാഹം പൊറുക്കാത്തധികാരത്തിന്‍
രുധിരക്കൊതിയടയിരുന്നൂ
സമവായമില്ലാ മൌനത്തിൽ‍.
മനോരമ’യുടെ നഗ്നമേനിയില്‍
പരിഹാസം കൂര്‍പ്പിച്ചുതിര്‍ത്തൂ
വെടിയുണ്ടക‘ളഫ്സ്പ’.
ഉടയാടയുരിഞ്ഞെറിഞ്ഞ്
കല്‍പ്രതിമകളായവര്‍
ബലമായെടുക്കുമഹന്തയ്ക്ക്
ബലിയായ് നല്‍കീ മാനം.
കണ്ണടക്കാന്‍ മറന്നുപോയ്-
ക്കാലമക്കാഴ്ചയിൽ‍.
അഹംഭാവത്തില്‍
രമിപ്പവരതിരുടുമാശുപത്രി-
ക്കിടക്കയിലാത്മബല-
ത്തിന്നുരുക്കുകവചമണിഞ്ഞവൾ‍.
കിരാത ഭരണകൂടത്തിന്‍
കരളിലൂറും കരാളവിഷനിയമത്തെ;
ഗ്നി വര്‍ഷിക്കുമായുധത്തെ;
ദേഹവും ദേഹിയുമെടുത്ത്;
നേരിടുന്നൂ നിരായുധയായവൾ‍.
കവിതയുപേക്ഷിച്ച്;
തൂലിക വലിച്ചെറിഞ്ഞിവൾ‍.
മണിപ്പൂരിന്‍ മണിമുത്തൊരു
കവിതയായവസാനസമരത്തിൽ‍.
തെരുവില്‍ വെടിയേറ്റു വീണ്
മരണ സമരത്തിലണിചേരും
മൃതദേഹങ്ങളേറുന്നൂ വീണ്ടും.
തമസോ മാ ജ്യോതിര്‍ ഗമയ’
മന്ത്രമാവര്‍ത്തിച്ചവർ‍,
പന്തം കൈകളിലേന്തുമമ്മമാര്‍
കാവലായരുമമകള്‍ക്കരികിൽ‍.
കരാളമൃത്യു ഫണം മടക്കി
പിന്മാറിയുരുവിടുന്നൂ കൂടെ
മൃത്യോര്‍മ അമൃതം ഗമയ’
മണ്ണിലും വിണ്ണിലുമലയടിച്ചെത്തി-
യിന്നെന്‍ കാതിലുമതിന്‍ ധ്വനി.
അതേറ്റുപാടിയൊരു
തിരിനാളം കൊളുത്തട്ടെ ഞാനുമിനി.
          ********
വിജയശ്രീലാളിതയിന്നിവള്‍
ഇറോം ശർമിള ചാനു
മണിപ്പൂരിന്‍ വീരപുത്രി
നിനക്കഭിവാദ്യങ്ങൾ‍.

അഫ്സപ:മണിപ്പൂരില്‍ നടപ്പിലാക്കിയ പ്രത്യേക സൈനികാധികാര നിയമം.

Monday, October 17, 2011

വീണുകിട്ടിയൊരോണം

എടവൻ ‌കോറോത്ത് രാഘവൻ‌ നമ്പ്യാരും തെക്കൻ രാമത്ത് വീ
ട്ടിൽ ലക്ഷ്മിയമ്മയും കൂടി നട്ടുവളർത്തിയ കുടും‌ബവൃക്ഷം മക്കളും 
കൊച്ചുമക്കളുമൊക്കെയായി പടർന്ന് പന്തലിച്ചുകഴിഞ്ഞു. എല്ലാ
വരുംഒന്നിച്ചൊരിടത്തോണമുണ്ണണമെന്നത് ഇളയ മകൻ മധുകു
മാറിന്റെ മോഹമാണ്. കുട്ടികൾക്കിടയിൽ സ്നേഹം വളർത്താൻ 
അതാവശ്യമാണ്.
കുടുംബത്തിലെ പതിനേഴുപേർക്കും സമ്മതം.സമ്മതിച്ചാൽ മാത്രം 
പോരല്ലോ.പതിനേഴുപേരേയും രണ്ടുദിവസം ഊട്ടണ്ടേ? നല്ലൊരോ
ണമായിട്ട് എന്തെങ്കിലും മതിയെന്നു വെക്കാൻ പറ്റില്ലല്ലോ.

ഓണമാഘോഷിക്കാൻ പറ്റിയ സ്ഥലം തറവാട്ടിൽ തന്നെയാണ്.
എഴുപത്തഞ്ചിന്റെ ക്ഷീണമുണ്ടെങ്കിലും തായ്ത്തടി  നല്ലൊരു 
പാചകക്കാരിയാണ്.ഇതുവരെയുള്ള എല്ലാ ഓണവും വിഷുവും 
പിറന്നാളുമൊക്കെ ഊട്ടിത്തളർന്നവൾ.ഇപ്രാവശ്യവുമെല്ലാവരേ
യുമൂട്ടാൻ അമ്മയ്ക്കുമാത്രം ദൈവം തമ്പുരാൻ അനുഗ്രഹിച്ചു 
നൽകിയ അക്ഷയപാത്രം തയ്യാറായി നിന്നു.സ്നേഹനിധിക
ളായ മക്കൾ സമ്മതിച്ചില്ല.
എന്നുവെച്ച് ആ ചുമട് ഏറ്റെടുക്കാനും ആരും തയ്യാറായില്ല.സ്വന്തം 
അണുകുടുംബത്തെ പോറ്റുന്നതിന്റെ പാട് അവർക്കല്ലേ അറിയൂ.
അമ്മയുടെ ഭാഷയിൽഒരു ഗ്ലാസ് വെള്ളമെടുത്ത് മാറ്റിവെക്കാനാ
വാത്ത എനിക്ക് അക്കാര്യമാലോചിക്കേണ്ട ബാധ്യതയുമില്ല.

പല നിർദ്ദേശങ്ങളും പൊന്തി വന്നു. അതൊക്കെ മറ്റുള്ളവരെ അറി
യിക്കുക എന്ന ഉത്തരവാദിത്വം ഞാൻ സസന്തോഷം ഏറ്റെടുത്തു.
എവിടെ വെച്ചായാലും എങ്ങനെയായാലും എനിക്ക് സന്തോഷം 
തന്നെ.ഒറ്റത്തടിയും മുച്ചാൺ വയറുമായി കഴിയുന്നവൾക്ക് വീണി
ടമെല്ലാം വിഷ്ണുലോകം.

എത്ര കാശ് കൊടുത്തിട്ടായാലും ഒരു സഹായിയെ വെച്ച് സദ്യയൊ
രുക്കാമെന്നായി മധു.നല്ലകാര്യമെന്നു മനസ്സിൽ വിചാരിക്കുമ്പോളതാ 
അടുത്ത ബോംബ് പൊട്ടുന്നു.അങ്ങനെയൊരാളിനെ ഞാൻ കണ്ടെ
ത്തണമെന്ന്.കാണം വിറ്റും ഓണമുണ്ണുന്ന മലയാളക്കരയിൽ അന്നൊ
രു സഹായിയെ കിട്ടില്ലെന്നെനിക്കറിയാം.ഇത്തരം പഴം‌ചൊല്ലുകളൊ
ന്നും അവനെ പഠിപ്പിക്കാത്ത മലയാളം മാഷെ പറഞ്ഞാൽ മതിയല്ലോ.
ഇനിയിപ്പോൾ പഠിപ്പിച്ചാലൊന്നും തലയിൽ കയറില്ലെന്നുറച്ച് മൌനം 
വിദ്വാനു ഭൂഷണമായിക്കരുതി മിണ്ടാതിരുന്നു.

ദിനങ്ങളൊന്നൊന്നായി പൊഴിഞ്ഞുവീണുകൊണ്ടിരുന്നു.ഓണമെവിടെ
യെത്തിയെന്നു നോക്കാനേ പോയില്ല.എപ്പൊഴായാലും അതെന്റെയരി
കിലെത്തും.ഉത്രാടത്തലേന്ന് കുഞ്ഞാങ്ങള അറിയിച്ചു.നാളെ വൈകുന്നേ
രം നമ്മൾ ചെറിയൊരു റിസോട്ടിലേക്ക് പോകുന്നു എന്ന്.മറ്റ് രണ്ട് സ
ഹോദ രങ്ങളും കുടുംബസമേതം അവിടെയെത്തും.ടൂറിസവുമായി ബന്ധ
പ്പെട്ട് പ്രവർത്തിക്കുന്നതുകൊണ്ട് മധുവിന് ഇതൊക്കെ സംഘടിപ്പിക്കാൻ 
നിഷ്പ്രയാസം കഴിയും.അപ്പോഴും എവിടെയാണെന്ന് ചോദിച്ചില്ല.

ഉത്രാടത്തിന് അമ്മയൊരുക്കിയ മിനിയോണവുമുണ്ട് ഞങ്ങൾ മെല്ലെ 
നീങ്ങി.നഗരത്തിന്റെ ഉത്രാടപ്പാച്ചിൽ മറികടക്കാൻ മണിക്കൂറുകളെടുത്തു.
ഗ്രാമപാതയിലിറങ്ങിയപ്പോഴാണ് ഇത്തിരി ആശ്വാസമായത്.അതിനിട
യിൽ കുറുമ്പ് കാട്ടിത്തളർന്ന തുമ്പയും തുമ്പിയുമുറങ്ങിപ്പോയി.തളിപ്പറമ്പിൽ 
നിന്നൊരു സംഘം ഞങ്ങൾക്കൊപ്പമെത്തി.മറ്റേ സംഘം പുറപ്പെട്ടുകൊ
ണ്ടിരിക്കുന്നു എന്നറിയിപ്പും കിട്ടി.
ആദിത്യഭഗവാനെ ആദികടലായിവെച്ചു യാത്രയാക്കാമെന്ന പൂതി മനസ്സിൽ 
തന്നെ വെച്ചേക്കാൻ കല്പിച്ചുകൊണ്ടദ്ദേഹമന്ന് നേരത്തേ യാത്രയായതൊ
രിരുട്ടടിയായി.ഇരുട്ടിൽ വഴി തപ്പിയും തടഞ്ഞും ഞങ്ങൾ മുന്നേറി.തൊട്ടുപി
ന്നാലെ സഹോദരിയും ഭർത്താവും മക്കളും.ഇരുട്ടിൽ എങ്ങനെയെന്റെ പൊ
ന്നുമോനിങ്ങെത്തുമെന്നമ്മയ്ക്കാധിയേറി.അവൻ മിക്കവാറും തിരിച്ചുപോയി
ട്ടുണ്ടാകുമെന്ന് ഞാനെരിതീയിലെണ്ണയൊഴിച്ചു.ഇതൊക്കെ കേട്ട് ആരുടെ 
പക്ഷം പിടിക്കണമെന്നറിയാതെ മധു ത്രിശങ്കുവിലിരുന്ന് വണ്ടിയോടിച്ചു.
നാത്തൂൻ നേരത്തേ മാവിലായിക്കാരിയായി മാറിയിരുന്നു.വീട്ടിലടങ്ങിയൊതു
ങ്ങിയിരുന്ന ഓണത്തെ കാട്ടിലെത്തിച്ചതിന്റെ പരിഭവത്തിൽ അച്ഛൻ മുറു
മുറുക്കാനും തുടങ്ങി.


                                              സീ ഷെൽ റിസോട്ട്

റോഡ് തീരുന്നിടത്ത് വണ്ടികൾ നിന്നു.ഹായ് മങ്ങിയ വെളിച്ചത്തിൽ കടൽ.
അടുത്ത പറമ്പിലാണ് നമ്മുടെ താവളം.ഒരൊതുക്കിൽക്കൂടി താഴോട്ടിറങ്ങണം.
പഴയ രണ്ടുമൂന്ന് കൽപ്പടികൾ.മറ്റുള്ളവർ എന്നെ കൈപിടിച്ചിറക്കി.

അമ്മയുടെ തറവാട്ടിലെത്തിയ പോലെ തോന്നി.പഴക്കമേറിയ സാമാന്യം 
വലിയൊരു കെട്ടിടത്തിൽ ചില്ലറ മാറ്റങ്ങൾ വരുത്തിയതാണ് ഹാരിസിന്റെ 
സീ ഷെൽ റിസോർട്ട്.പതിച്ചുകിട്ടിയ മുറിയിൽ ഭാണ്ഡങ്ങളിറക്കിവെച്ച് കൈ
കാൽ മുഖങ്ങൾ കഴുകി പുറത്തുവന്നു.പഴയ വീടിന്റെ ഐശ്വര്യമായ നീണ്ട 
വരാന്തയിലെത്രപേർക്കു വേണമെങ്കിലുമിരിക്കാം.ആർത്തുചിരിച്ചുകൊണ്ട് 
കടലമ്മ വിളിക്കുമ്പോൾ അവിടെങ്ങനെ ഇരിപ്പുറക്കും.അവളുടെ സവിധത്തി
ലേക്ക് നടന്നു.ഓലമേഞ്ഞ മുറ്റത്തിരുന്ന് അവളുടെ കലിതുള്ളൽ കൺനിറ
യെ കണ്ടു കൊതിതീരുന്നതിനുമുൻപ് ഹാരിസ് ചായകുടിക്കാൻ വിളിച്ചു.വയ
റിന്റെ കൊതി തീർത്തിട്ടു ഇപ്പോൾ വരാം.

                                           
                                       നോക്കിനിൽക്കാതെ കഴിക്കാൻ നോക്ക്

ഉണ്ണിയപ്പത്തിന്റെയും മുറുക്കിന്റെയും വറുത്തുപ്പേരിയുടെയും സ്ഥാനം കൈ
യേറി നോമ്പുതുറ വിഭവങ്ങൾ അണിനിരന്നു.അപ്പത്തരങ്ങൾ പലതുണ്ട്.
എല്ലാറ്റിന്റെയും പേരറിയില്ല.ഒരേ വേഷത്തിൽ നോണും വെജുമുണ്ട്.ഏതി
ലൊക്കെ ചിക്കൻ കയറിയിട്ടുണ്ടെന്നറിയാതെ അമ്മയും അനിയത്തിയും 
കഷ്ടപ്പെട്ടു.ഹാരിസിന്റെ ബീബിയുടെ കൈപ്പുണ്യത്തിൽ ബാക്കിയെല്ലാ
വർക്കും കുശാൽ.

  
                                             അമ്മയ്ക്കൊരു നാണം

ഹാരിസ് ഞങ്ങൾക്കുവേണ്ടിയൊരുക്കിയ പാട്ടുകച്ചേരി മറക്കാൻ കഴിയില്ല.
പാടാനെത്തിയവരെ സാ..‍ എന്നൊന്ന് മൂളാൻപോലും ആരും സമ്മതിച്ചില്ല.
ഞങ്ങളുടെ കുടുംബത്തിൽ ഇത്രയേറെ പാട്ടുകാരുണ്ടെന്ന് അന്നാണെനിക്ക് 
മനസ്സിലായത്.വൈകിയെത്തിയ കുഞ്ചൂസ് അവതാരകനായി സ്വയമവരോ
ധിച്ചു.അനിയത്തിയുടെ മക്കളും നാത്തൂന്മാരും അവരുടെ പൊടിമക്കളുമൊക്ക
പാടിത്തകർക്കുമ്പോൾ പാട്ടുകച്ചേരി നടത്താനെത്തിയവർ മിഴിച്ചിരുന്നുപോയി.
അമ്മയുമൊരു കൈ നോക്കി.

                                            മധുവും കുഞ്ചൂസും ചേർന്നുപാടുന്നു.

മധുകുമാറും കുഞ്ചൂസും ഒരേ പ്രായക്കാരായി.അവരുടെ യുഗ്മഗാനം കേട്ട് അറ
ബിക്കടലൊരു നിമിഷം നിശ്ശബ്ദമായി.പാട്ടിനൊപ്പം നാലുവയസ്സുകാരി തുമ്പി
ക്കുടത്തിന്റെ ഷീലാ കി ജവാനി ഡാൻസുമായപ്പോൾ അരങ്ങുകൊഴുത്തു.

                                             ആടിക്കളിക്കാമോ തുമ്പീ

പാടിത്തളർന്നവർ പന്തലിലൊത്തുകൂടി.ഹാരിസിന്റെ സഹായി അത്താഴത്തിനു 
മാറ്റുകൂട്ടാൻ മുറ്റത്തുനിന്ന് ഗ്രില്ലിൽ ചിക്കൻ ചുട്ടെടുക്കുന്നുണ്ട്.കൊച്ചുവർത്തമാനം
പാതിവഴിയിലെത്തിയപ്പോൾ അത്താഴവുമെത്തി.ചപ്പാത്തിയും ബിരിയാണിയു
മടക്കം വിഭവങ്ങളേറെയുള്ളതുകൊണ്ട് താല്പര്യമുനുസരിച്ച് ഓരോരുത്തരും തെര
ഞ്ഞെടുത്തകത്താക്കി.സ്പെഷ്യൽ വിഭവമായ പുഡ്ഡിംഗ് കഴിപ്പിക്കാൻ ഹാരിസ്
ഏറെ ശ്രമിച്ചെങ്കിലും ഞാൻ സ്നേഹപൂർവം നിരസിച്ചു.
         
                                                  ഇപ്പൊ താഴെയിടും

അത്താഴത്തിനുശേഷവുമെല്ലാരുമൊത്തുകൂടി.മൂളിക്കേൾക്കാൻ അറബിക്കടലു
മുള്ളപ്പോൾ കുടുംബവിശേഷങ്ങൾ നിർത്താനാർക്കും തോന്നിയില്ല.പാതിരാ 
കഴിഞ്ഞപ്പോളാണെല്ലാവരും ഉറങ്ങാൻ അവരവരുടെ മുറികളിലേക്ക് പോയത്.
അച്ഛനുമമ്മയും ഞാനുമടങ്ങിയ അവശവിഭാഗം ഉണരാനല്പം വൈകി.മധു 
ചായയും കൊണ്ടുവന്ന് വിളിച്ചപ്പോഴാണ് ഞങ്ങൾ കണ്ണുതുറന്നത്.വാവച്ചിയും 
തുമ്പിയും മീനാക്ഷിയും കുഞ്ചൂസും പൊന്നുവും മുറ്റത്തും വരാന്തയിലുമൊക്കെ 
ഓടിക്കളിക്കുന്നുണ്ട്.ബർമുഡയൊക്കെയിട്ട് അവരേക്കാൾ ചെറുപ്പമായി അജി
മോനും മധുകുമാറും ബീച്ചിൽ കളിക്കാൻ പോകാൻ റെഡിയായി നിൽക്കുക
യാണ്.വൈകുന്നേരം ബീച്ചിലിറങ്ങാൻ പറ്റാത്തതിന്റെ നഷ്ടം നികത്തണ്ടേ?
അനിയത്തി പങ്കജവല്ലിയുടെ നേതൃത്വത്തിൽ പെൺ‌പടയും ഒരുങ്ങിയിറങ്ങി.
                                                      
                                                ഒരു സ്നാപ്പെടുത്തോട്ടെ

 ഞങ്ങളായിട്ടെന്തിനാ മസിലു പിടിക്കുന്നതെന്ന് മൂത്താങ്ങള ഉണ്ണിക്കും അളിയൻ
നാരായണൻ‌മാഷിനും തോന്നി.കല്യാണം കഴിച്ചതുകൊണ്ട് അവരുടെ ഗ്രൂപ്പിൽ 
പെട്ടുപോയ മനുമോനും അച്ഛന്റെയും അമ്മാവന്റെയും കൂടെയിറങ്ങി.മുറ്റത്തെ പ
ടികളിറങ്ങി അണ്ടർ ഗ്രൌണ്ടിലേക്ക് എല്ലാവരും അപ്രത്യക്ഷരായി.പേരിട്ടുവിളി
ക്കാനാവാത്ത ചെറിയൊരു വിഷമത്തോടെ ഞാനതുനോക്കിനിന്നു.


                                      നനഞ്ഞിറങ്ങി.ഇനി കളിച്ചുകയറാം

ഒരു പത്തുമിനുട്ട് കഴിഞ്ഞില്ല മൊബൈൽ ശബ്ദം എന്നെയുണർത്തി.ഓണാ
ശംസകളറിയിക്കാൻ ആരെങ്കിലും വിളിക്കുന്നതായിരിക്കും.ഫോണിൽ മധു
വിന്റെ വേവലാതി പൂണ്ട ശബ്ദം.‘ഷീജയെ ഇവിടെ കാണുന്നില്ല.അവിടെ
യുണ്ടോന്ന് നോക്കൂ.’ഞങ്ങൾ മഞ്‌ജു എന്ന് വിളിക്കുന്ന ഷീജ അവന്റെ ഭാര്യ
യാണ്.എന്റെ ഉള്ളിലൊരാന്തൽ.ദൈവമേ കടലിലെ കളിയാണ്.കുട്ടികൾ
ക്കൊപ്പം എല്ലാ കളികൾക്കും മുന്നിൽ നിൽക്കുന്നവളാണ്.ഏതാനും നിമിഷ
ങ്ങൾ കൊണ്ട് ഞാൻ ആ റിസോർട്ട് ഇളക്കിമറിച്ചു.അമ്മയെ വിളിച്ചു.അമ്മ
യെക്കൊണ്ട് മുറികൾതോറും മുട്ടിവിളിപ്പിച്ചു.ഹാരിസും കൂട്ടരും ഓടിവന്നു.അവ
രും മഞ്‌ജുവന്വേഷണത്തിൽ പങ്കാളികളായി.അവസാനം ബാത്‌റൂമിൽ 
നിന്നിറങ്ങുന്ന കക്ഷിയെ പിടികൂടി.അന്ന് റിസോർട്ടിൽ ഞങ്ങൾ മാത്രമാ
യത് എന്റെ ഭാഗ്യം.
                                  എന്താ മാഷെ കടലമ്മയെ പഠിപ്പിക്കാൻ വളർന്നോ?

മഞ്‌ജു ഇറങ്ങിയപ്പോൾ അമ്മയും കൂടെപ്പോകാനൊരുങ്ങി.അപ്പോൾ ഹാരിസി
നൊരു സംശയം.തുരങ്കത്തിലെ വലിയ പടികളിറങ്ങാൻ അമ്മയ്ക്ക് പറ്റുമോന്ന്.
പാടത്തും പറമ്പത്തും എല്ലുമുറിയെ പണിയെടുത്തിരുന്ന,കാട്ടിലും മേട്ടിലും കയറി
യിറങ്ങിയിരുന്ന ഞങ്ങളുടെ അമ്മയെക്കുറിച്ച് ഹാരിസിനെന്തറിയാം!
                                            
                                             നിന്നോട് ഞാൻ കൂട്ടില്ല.
 അമ്മയുംകൂടി പോയതോടെ ഇതിലൊന്നും താല്പര്യമില്ലാത്ത അച്ഛൻ മാത്രമായി 
എനിക്ക് കൂട്ട്.ഞാൻ പതുക്കെ വരാന്തയിലിറങ്ങി.വരാന്തയുടെ അറ്റത്തിരുന്നാൽ 
കടൽത്തീരത്ത് കളിക്കുന്നവരെ കാണാം.എന്നെക്കൂട്ടാതെ കടലമ്മ മറ്റുള്ളവരുടെ 
കൂടെ കളിക്കുകയാണ്.കൂട്ടുകാരുടെ ചുമലിൽ പിടിച്ചുകൊണ്ട് കുറെക്കാലം മുമ്പ് 
ഞാനും നിന്റെ കൂടെ കളിച്ചിരുന്നു.നിന്റെ തിരമാലകളിൽ ഊർന്നുപോകുന്ന മണൽ
ത്തരികളുടെ കിരുകിരുപ്പ് ഉള്ളം‌കാലിൽ ഇപ്പോഴുമുള്ളതുപോലെ തോന്നിപ്പോകുന്നു.
ഇനിയേതു ജന്മത്തിലാണ് നിനക്കെന്നെയൊന്ന് നനയിക്കാൻ കഴിയുക?കാൽ 
നനയിക്കാനാവില്ലെങ്കിലുമെന്റെ കണ്ണ് നനയിക്കുന്നുണ്ടല്ലോ.


                                 അച്ഛൻ കുറെയോണമധികമുണ്ടിട്ടുണ്ട് കഞ്ചൂ 


മസിലുപിടുത്തക്കാരെല്ലാം ഓടിക്കളിക്കുന്നത് കണ്ട് എന്റെ കണ്ണുതള്ളിപ്പോയി.
കുഞ്ഞുപിള്ളേർക്കൊന്നും ഒട്ടും പേടിയില്ല.ഇറങ്ങാൻ മടിച്ചവരെ കരയിലേക്കു 
കയറിവന്ന് കടലമ്മ തന്നെ പിടിച്ചുകൊണ്ടുപോയി.ആകെ നനഞ്ഞൊട്ടിയ 
കക്ഷികൾ പന്തുകളിക്കുന്നത് കാണാൻനല്ല രസമുണ്ട്.കുഞ്ചൂസിനോ,ആപ്പനോ 
കൂടുതൽ ആവേശം എന്നതിലേ സംശയമുള്ളൂ.കബഡിയിൽ പകരം വീട്ടി.
എല്ലാരും കൂടി പാവം മധുവിനെ പിടിച്ചുകളഞ്ഞു.
                                              
                                     ആരുണ്ടെന്നെ ജയിക്കാൻ

കടലിൽ കളിച്ചും കുളിച്ചും തളർന്നവരുടെ ആക്രാന്തം മുഴുവൻ ഭക്ഷണമേശ
യിൽ പ്രകടമായി.ഇത്ര രുചിയുള്ള പുട്ടും കടലയും ഇതുവരെ കഴിച്ചിട്ടില്ലെന്ന് 
എല്ലാവരും ഒറ്റ സ്വരത്തിൽ പ്രഖ്യാപിച്ചു.പങ്കജവല്ലി രുചിയുടെ രഹസ്യംതേടി 
പിന്നാമ്പുറത്തേക്ക് പോകുന്നത് കണ്ടു.അത് കിട്ടിയിട്ടുവേണം കെട്ട്യോനേയും 
മക്കളേയും കൈയിലെടുക്കാൻ.ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഞെട്ടിപ്പിക്കുന്ന 
ആ രഹസ്യവുമായി അവളെത്തി.ഹാരിസിന്റെ ഭാര്യ സ്വന്തം കൈകൾ കൊണ്ട് 
ഉരലിലിടിച്ച അരിപ്പൊടികൊണ്ടാണ് പുട്ടുണ്ടാക്കിയത്.
 

എങ്ങനെയുണ്ട് പൂക്കളം?

പൂക്കളമില്ലാതെന്തോണം.അജിമോനും പൊന്നുമോളും മീനാക്ഷിമോളും വാവ
ച്ചിയും തുമ്പിമോളും കുഞ്ചൂസും പൂവിടുന്നത് മനുവും മധുവും ഉണ്ണിയും മത്സരിച്ച് 
ക്യാമറയിൽ പകർത്തി.ബാക്കിയുള്ളവർ കാഴ്ച്ചക്കാരായി.എല്ലാവരും നിന്നു
മിരുന്നും കിടന്നും ഫോട്ടോയ്ക്ക് പോസ് ചെയ്തു.
                                       
                                        ഞങ്ങളും മുമ്പിതുപോലെയായിരുന്നു.

ഹാരിസിനും ഹരം പിടിച്ചു.അയാളും സ്വന്തം മൊബൈൽ ക്യാമറയിൽ ഞങ്ങളു
ടെ കുരുന്നുകളെ ഒപ്പിയെടുത്തു.പിന്നീട് എല്ലാവരുമണിനിരന്നുള്ള ചിത്രങ്ങളെടു
ക്കാൻ മറ്റ് ക്യാമറാമാന്മാരുടെ അസിസ്റ്റന്റായി. അയാളുടെ പ്രകടനം കണ്ടപ്പോൾ 
വല്ല സിനിമക്കാരും കൊത്തിക്കൊണ്ടുപോയേക്കാമെന്നുവരെ തോന്നി.
                                
                                                 എല്ലാവരുമൊന്നിച്ച്

പടമെടുത്ത് ക്ഷീണിച്ചപ്പോൾ കുറുമ്പന്മാരെല്ലാംചേർന്ന് കളിക്കാൻ തുടങ്ങി.നാലി
നും നാല്പതിനുമിടയിലുള്ളവരൊന്നിച്ച് സാറ്റ് വെച്ച് കളിച്ചു.കള്ളനും പോലീസും 
കളിച്ചു.

                                               ആനയാവണോ?

ഓണസദ്യയൊരുക്കേണ്ടിയിരുന്ന കുടുംബിനികൾ ആശ്വാസം‌കൊള്ളുമ്പോൾ 
അമ്മ പണിയെടുക്കാനില്ലാഞ്ഞിട്ട് ഞെളിപിരിക്കൊണ്ടു.ജീവിതത്തിലാദ്യമാ
യാണ് ഓണനാളിൽ വിശ്രമിക്കുന്നത്.സാധാരണദിവസങ്ങളിൽ ആരെയെ
ങ്കിലും ചില്ലറ സഹായത്തിനുകിട്ടും.വിശേഷദിവസങ്ങളിൽ എല്ലാം ഒറ്റക്ക് 
ചെയ്യണം.അതിലമ്മയ്ക്ക് ഒട്ടും പരിഭവമില്ലതാനും.


                                             വിഭവങ്ങൾ നോക്കട്ടെ
                                                    
 ഓണസദ്യയെത്തിക്കഴിഞ്ഞു. തൂശനിലവെച്ച് തുമ്പപ്പൂ ചോറ് വിളമ്പി. പപ്പടമുണ്ട് ഉപ്പേരിയെവിടെ?ശർക്കരയുപ്പേരിയില്ലെങ്കിൽ വറുത്തുപ്പേരിയെങ്കിലും വേണ്ടത
ല്ലേ?ഓലൻ,കാളൻ,പച്ചടി,നാരങ്ങാക്കറി തുടങ്ങിയവയുടെ പേരുപോലും പാവം ഹാരിസിനറിയില്ല.പിന്നെങ്ങനെയുണ്ടാക്കും.

                                              
                                        ചെമ്മീനും പപ്പടവും പോരേ?

അശ്വാസമായി അവിയലെത്തി.പക്ഷേ വെന്തിട്ടില്ല.കൂട്ടുകറി എന്നുവേണമെങ്കിൽ 
വിളിക്കാവുന്ന സംഭവവും വെന്തിട്ടില്ല. ഗ്യാസിനൊക്കെ എന്താ വില! സാമ്പാറൊപ്പി
ക്കാം.ഊണിനുശേഷം പായസത്തിനു കൈനീട്ടിയപ്പോൾ ഹാരിസ് കൈമലർത്തി.
പാചകവിദഗ്ദ്ധരായിരിക്കും ഇപ്രാവശ്യത്തെ അതിഥികളെന്ന് അയാൾക്കറിയില്ലല്ലോ.
ഉണ്ടെഴുന്നേൽക്കുന്നതിനുമുമ്പുതന്നെ ഞങ്ങളയാൾക്കൊരു പാചകക്ലാസ് നൽകി.
ഭാവിയിൽ ഇങ്ങനെയൊരബദ്ധം സംഭവിക്കരുതല്ലോ.


                                              മൂലസ്ഥാനികർ

ഊണുകഴിഞ്ഞതും എല്ലാവരും മടക്കത്തിനു തയ്യാറായി.വീട്ടിലും ഭാര്യവീട്ടിലുമൊക്കെ
യായി അഘോഷിക്കാൻ ഓണത്തിന്റെ കുറച്ചുഭാഗംകൂടി ബാക്കിയുണ്ട്.ഇനിയെല്ലാ
വരും നാലുവഴിക്ക്.
തറവാട്ടിലൊത്തുചേർന്നിരുന്ന ഓണവും വിഷുവുമൊക്കെ അണുകുടുംബത്തിലൊറ്റ
പ്പെട്ടുപോയി.ആരവങ്ങളില്ലാതെ,ആഘോഷിക്കാനാളില്ലാതെ.അനിവാര്യമായ മാറ്റ
ത്തിലൊലിച്ചുപോകാതെ ഇവയൊക്കെ സംരക്ഷിക്കണം.പുതിയ കൂട്ടായ്മകളിൽ 
ഓണം ആഘോഷിക്കുന്നുണ്ടെങ്കിലും പഴയ ഗൃഹാതുരസ്മരണകളെ അത്രയെളു
പ്പത്തിൽ മറക്കാൻ കഴിയില്ല.എവിടെയായാലും പിരിഞ്ഞുപോയ കുടുംബാംഗങ്ങ
ളൊത്തുചേരുന്നതിന്റെ മാധുര്യം പറഞ്ഞറിയിക്കാനാവാത്തതാണ്.
                                                        
                                                 അങ്ങനെയല്ലേച്ചീ

ഒരു കൂരയ്ക്കുകീഴിൽ ഇത്തിരി സമയമെങ്കിലും പ്രായമായവരോടൊപ്പം ആഘോഷി
ക്കുമ്പോൾ തലമുറകളുടെ വിടവില്ലാതാകുന്നു.പുതിയ തലമുറയിൽ സ്നേഹം അപ്ര
ത്യക്ഷമാവാതിരിക്കണമെങ്കിൽ അഛനുമമ്മയും മാത്രം പോര.മുത്തച്ഛനും മുത്തശ്ശിയും 
മറ്റു ബന്ധുക്കളുമൊക്കെ സ്വന്തക്കാരായുണ്ടാവണം.അതിനുവേണ്ടിയല്ലേ നമ്മൾ ഓണ
വും വിഷുവും പെരുന്നാളുമൊക്കെ ആഘോഷിക്കുന്നത്.


                                       എന്റെ പൊന്നുമോളൊറ്റക്കായിപ്പോയോ?
         

Monday, October 10, 2011

മനസ്സിലൊളിപ്പിച്ചൊരു മയിൽപ്പീലിത്തുണ്ട്

              ഒ.എൻ.വി.യിൽനിന്നും സമ്മാനം സ്വീകരിക്കുന്ന വിദ്യാർഥി 

പ്രതീക്ഷിക്കാത്തൊരു പുണ്യമായി ഒക്ടോബറിലെ ആദ്യഞായറാഴ്ചയണ
ഞ്ഞു.മലയാളത്തിന്റെ സൂര്യതേജസ്സിനെ നമസ്കരിക്കാൻ ഭാഗ്യമുണ്ടായ 
ദിവസം. പൊൻ‌തൂവലേന്തിയ കൈ നെറുകയിലനുഗ്രഹവർഷം ചൊരി
ഞ്ഞപ്പോൾ അന്നവിടെകൂടിയവരിലേറ്റവും  ഭാഗ്യവതി ഞാനാണെന്നു
തോന്നി
.ഒ.എൻ.വിയുടെ മാന്ത്രികസ്പർശത്താൽ മയിൽപ്പീലി പുരസ്കാരത്തിനും 
ഭാഗ്യം തികഞ്ഞു.മലബാറിനുള്ളിലേക്ക് മഹാകവിയെ ആനയിക്കാനായ
തിൽ സംഘാടകർക്കഭിമാനിക്കാം.
വർഷങ്ങൾക്കുമുമ്പ് ആവണിപ്പാടത്തിറങ്ങി കൊയ്ത്തുകാരുടെ പായ്യാരം
കേട്ടു. പേരറിയാതൊരു പെൺ‌കുട്ടിയെത്തേടി ഗോതമ്പുപാടത്തലഞ്ഞു.
അപ്പോഴെല്ലാം എന്റെ പ്രിയപ്പെട്ട കവിയെ മനസ്സുകൊണ്ട് തൊട്ടു. അദ്ദേഹ
ത്തിനു ഞാൻ പേരറിയാതൊരു പെൺ‌കിടാവുമാത്രം.എന്നെങ്കിലും എന്റെ
പേര് പറഞ്ഞുകൊടുക്കാനാവുമെന്ന് ഞാൻ കരുതിയിരുന്നില്ല.
 2011 ലെ മയിപ്പീലി പുരസ്കാര വിതരണ പരിപാടിയിൽ പങ്കെടുക്കാൻ 
സംഘാടകരയച്ച കാർഡിൽ പുഞ്ചിരിതൂകുന്ന സൌമ്യമുഖമെന്നോടു ചോദിച്ചു.
‘നീ വരില്ലേ?’
 ഞാൻ വരും.ഭൂമിയുടേയും പെണ്ണിന്റേയും കണ്ണീരുകാണുന്ന  കവിയെ 
നേരിൽ കാണണം.സ്ത്രീയെ പെങ്ങളുമമ്മയും പത്നിയും മകളുമായി 
അംഗീകരിക്കുന്ന കവിയുടെ പെങ്ങളോ മകളോ ആവണമെനിക്ക്.

എന്റെ മനസ്സെത്തുന്നിടത്ത് ശരീരത്തെ കൊണ്ടുപോകാനാവില്ല.അതി
നാരെങ്കിലും കനിയുക തന്നെ വേണം.കനിവുള്ളവർ എനിക്കു ചുറ്റുമുണ്ടെ
ങ്കിലും സാധുകല്യാണമണ്ഡപത്തിൽ സമയത്തിനെത്താൻ സാധിച്ചില്ല.
പ്രിയകവിയെ കണ്ണൂരെങ്ങനെയാണ് സ്വീകരിച്ചതെന്നു കാണാനും 
കഴിഞ്ഞില്ല.ഞാനെത്തുമ്പോൾ അദ്ദേഹം തിങ്ങിനിറഞ്ഞ സദസ്സി
നോട് മറുപടി പറയുകയായിരുന്നു.

സ്നേഹം തുളുമ്പുന്ന വാക്കുകൾ മയിൽപ്പീലിത്തുണ്ടുകളായി പെറ്റു
പെരുകുന്നു.പറ്റുന്നത്ര ഞാൻ പെറുക്കിയെടുത്തു.പ്രസംഗം അവസാ
നിപ്പിച്ചിരുന്നപ്പോൾ  ഹൃദയത്തിനു ഭാരമേറി.അസ്ഥാനത്തായി
പ്പോയോ എന്റെ മോഹം.കണ്ടൊരുവാക്കു മിണ്ടണമെന്നുണ്ട്.
ഇരിക്കുന്നിടത്തുപോയി കാണാനെനിക്കാവില്ല.അങ്ങനെ പിന്തി
രിഞ്ഞാൽ ഒരുവട്ടം കൂടിയവസരമുണ്ടായെന്നും വരില്ല.അപ്പോൾ 
ഏതുവഴിക്കെങ്കിലും ശ്രമിക്കണമെന്നെന്റെ ബുദ്ധിയുപദേശിച്ചു.

കുഞ്ഞിരാമേട്ടനോട് എന്റെ സങ്കടം പറഞ്ഞു.അദ്ദേഹം ആരോ
ടൊക്കെയോ പറഞ്ഞു.ഒരാൾ കവിയെ അറിയിച്ചു.ഇറങ്ങുമ്പോൾ 
വരാമെന്നദ്ദേഹം ആർദ്രതയോടെ സമ്മതിച്ചു.

സ്റ്റേജിൽ നിന്നുമിറങ്ങുമ്പോഴേക്കും ആൾക്കൂട്ടം പൊതിഞ്ഞു.
എല്ലാവരും അദ്ദേഹത്തിന്റെ കൈയൊപ്പിനുവേണ്ടി മത്സ
രിക്കുകയാണ്.എന്റെ മനസ്സിടിഞ്ഞു.ആ തിരിക്കിനിടയിലേക്ക് 
കയറാനാവില്ല.അമ്മയുടെ കൈ പിടിച്ച്പതുക്കെ എഴുന്നേൽക്കാ
നൊരു ശ്രമം നടത്തി.രണ്ടുമൂന്നടി മുന്നോട്ടുവെച്ചു.തള്ളലിൽ 
വീഴുമെന്നുതോന്നിയപ്പോൾ പിന്നോട്ടുമാറി.

 ആൾക്കൂട്ടത്തെ വകഞ്ഞുമാറ്റി അദ്ദേഹം കസേരയിലിരുന്നു.ആരോഗ്യമുള്ള
വർ എന്നിട്ടുമെന്നെ പിൻ‌നിരയിലാക്കി.രക്ഷയില്ലെന്നു പിറുപിറുത്തപ്പോൾ 
ഒരാൾക്ക് ദയതോന്നി വഴിയൊരുക്കിത്തന്നു.കവിക്ക് സമർപ്പിക്കാൻ കൈ
യിൽ സൂക്ഷിച്ചിരുന്ന എന്റെ കവിത താഴെവീണു.ആരോ എടുത്തുതന്നു.
ഭാഗ്യം.അദ്ദേഹത്തിനെന്റെ പ്രയാസം മനസ്സിലായി.
 നടക്കാൻ പ്രയാസമുണ്ടെങ്കിലും കവിതയിൽ പിച്ചവെക്കാൻ ശ്രമിക്കുന്നു
വെന്ന് പറഞ്ഞുകൊണ്ട് കവിത അദ്ദേഹത്തിനു നൽകി.ആ കുട്ടിക്ക് ഇരി
ക്കാൻ സ്ഥലം കൊടുക്കൂ എന്നദ്ദേഹം കല്പിച്ചപ്പോൾ അടുത്തിരുന്ന ആൾ 
എഴുന്നേറ്റുമാറി.
 അദ്ദേഹമെന്നെ അടുത്തിരുത്തി.സ്നേഹത്തോടെ അണച്ചുപിടിച്ചു.എന്റെ 
തലയിൽ കൈവെച്ചനുഗ്രഹിച്ചു.കുശലംചോദിച്ചു.മതി.എനിക്കു  തൃപ്തിയായി.
എന്റെകാവ്യജീവിതത്തിടനീളം അങ്ങയുടെ അനുഗ്രഹം ഉപ്പായലിഞ്ഞു 
രുചി ചേർക്കുമെന്ന വിശ്വാസത്തോടെ ഞാൻ മുന്നോട്ടുപോകാൻ 
ശ്രമിക്കും.

Sunday, August 14, 2011

സ്വാതന്ത്ര്യഗീതം


അറുപത്തിനാലാണ്ടു തികഞ്ഞാ-
ഘോഷത്തിൻ പുലരിയണഞ്ഞൂ.
സ്വാതന്ത്ര്യപ്പറുദീസയിലിന്ന്   
സ്വാഭിമാനം  വിറ്റുതുലക്കാം. 
വിലയിടുന്നുറ്റവരെത്തി
വിരിഞ്ഞുതീരാക്കുരുന്നിനും. 
ഇളമാംസത്തിന്നേറെ പ്രിയം
ഇറുത്തുമാറ്റിയെടുത്താലും.
നരഭോജികൾ മാംസഭുക്കുകൾ
നരനായാട്ടു നടത്തുന്നൂ.
മതങ്ങൾ മറയിട്ടുയർത്തും
മാനവന്റെ പൊയ്മുഖങ്ങളിൽ.
മരണദേവതയുറഞ്ഞുതുള്ളി
മനുഷ്യചേതന മരിച്ചുവീണു.
ചിതലരിച്ചൂ ചെറുപ്പമിവിടെ
ചിതറിത്തെറിക്കും ബാല്യവും.
തീവ്രവാദപ്പാളയത്തിൽ 
തീക്ഷ്ണമെരിഞ്ഞു ചാമ്പലാവാൻ.
കത്തിയെരിയും പുരയുടെ ചുറ്റും  
കഴുക്കോലൂരി വിൽക്കാനായ്
മണ്ടിനടക്കുമഴിമതി വീരർ
മിണ്ടാനാവാപ്പരിഷകളൊപ്പം.
കോടികൾ കൈവെള്ളയിലാക്കി
കോഴച്ചരിതമരങ്ങ് തകർത്തു.
ജനാധിപത്യമാതൃകയായി
ജയിൽ നിറച്ച് ജനസേവകരും.
ജനങ്ങളിവിടെ കഴുതകളെന്നും.
ജയിച്ചുപോകുമെന്തെളുപ്പം! 
നേട്ടത്തിന്റെ കണക്കുകളിൽ
നേതൃത്വത്തിന്നഭിമാനിക്കാം.
അഴിമതിയക്രമപീഡനത്തിൽ
അലസത വിട്ടുയരാം ഞങ്ങൾ.
സ്വാതന്ത്ര്യപ്പൊൻകൊടിക്കൂറ
സാനന്ദമുയർത്താമിനിയും.

Wednesday, July 20, 2011

അതിജീവനം

ഡിപ്പാർച്ചർ എന്റ്രൻസിൽ വെച്ച് അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞു.
അച്ഛൻ കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു “ഫ്ലൈറ്റ് വരാറായി, ബാക്കി 
കാര്യങ്ങൾ ഇനി ഫോണിൽ പറയാം”.അമ്മയുടെ കൈകൾ 
പതുക്കെ മാറ്റി രാഹുലിന്റെ പിറകെ നടന്നു.രാഹുൽ ബോർഡിംഗ് 
പാസ്സ് വാങ്ങി ലഗ്ഗേജ് ഡെപ്പോസിറ്റ് ചെയ്തു. ലോഞ്ചിൽ 
ഇരിക്കുമ്പോൾ കണ്ടു രാഹുലിന്റെ കണ്ണുകളും നിറഞ്ഞിരിക്കുന്നു.
അവന് അച്ഛനുമമ്മയും ദൈവങ്ങളാണ്.എന്നിട്ടും അവരെ 
നിഷേധിച്ചുകൊണ്ടു തന്റെ കൈ പിടിച്ചുകൊണ്ട് പുതിയ 
ജീവിതത്തിലേക്കു നടന്നു കയറി.

മുംബൈയിലെ ഒരു ഇന്റർ നാഷണൽ കാൾ സെന്ററിൽ വെച്ച് 
രാഹുലിനെ കണ്ടത് ഇന്നലെയാണെന്ന് തോന്നിപ്പോകുന്നു.

അമ്മയും പപ്പയും പ്രണയിച്ച് വിവാഹിതരായവർ.അമ്മയുടെ 
വീട്ടുകാരെ അറിയില്ല എന്നു തന്നെ പറയാം.അന്യ മതത്തിൽ 
പെട്ടവനെ കല്യാണം കഴിച്ചതുകൊണ്ട് അവർ ഉപേക്ഷിച്ചു.
പപ്പയുടെ വീട്ടുകാർ അമ്മയെ സ്വീകരിച്ചു.എല്ലാ 
സൌകര്യങ്ങളുമുള്ള കൊട്ടാരം പോലുള്ള വീട്ടിൽ 
ആഢംബരമായി തന്നെ ജീവിച്ചു.മൂന്ന് 
പെൺകുട്ടികളായതിൽ അമ്മയ്ക്കും പപ്പക്കും ഒട്ടും 
വിഷമമില്ലായിരുന്നു.സഹപാഠികൾ മാതാപിതാക്കളുടെ  
വലിയ വഴക്കിന്റെ കഥകൾ പറയുമ്പോൾ 
അതിശയമായിരുന്നു.കാരണം അമ്മയും പപ്പയും 
അത്ര സ്നേഹത്തോടെയായിരുന്നു കഴിഞ്ഞത്.
ഒരിക്കൽ‌പ്പോലും അവർ പിണങ്ങുന്നത് കണ്ടിട്ടേയില്ല.

വരാൻ പോകുന്ന കൊടുങ്കാറ്റിന്റെ ശാന്തതയായിരുന്നു അതെന്ന് 
അന്നറിഞ്ഞില്ല.അറിഞ്ഞാലും ഒന്നും ചെയ്യാനാവില്ലായിരുന്നു.
പപ്പയുടെ ബിസ്സിനസ് കാര്യങ്ങളിലൊന്നും അമ്മ തലയിടാറില്ല.
മിക്കപ്പോഴും ടൂറിലായിരിക്കും.വീട്ടിലെത്തുമ്പോൾ ഭാ‍ര്യയേയും 
മക്കളേയും സ്നേഹിച്ചു കൊല്ലും.പുറത്ത് കൊണ്ടുപോകും.വീക്കെന്റ് 
നൈറ്റൌട്ടുകളും, പാർട്ടിയും ബീച്ചും സിനിമയും.ഒരു പാർട്ടിയിൽ 
വെച്ചാണ് ആദ്യമായി പപ്പയുടെ സെക്രട്ടറി മിസ് നിസ്രയെ കണ്ടത്.
ലിപ്‌സ്റ്റിക്കിട്ട ചുവന്ന ചുണ്ടുകൾ.തോളത്തു മുട്ടുന്ന 
ഞാത്തുകളിളക്കിക്കൊണ്ട് സംസാരിക്കുന്നത് കാണാൻ നല്ല 
ഭംഗിയുണ്ട്.അന്ന് അവരുടെ സ്വർണനിറമുള്ള ലാച്ചയിൽ 
ഒന്നു തൊടാൻ കൊതി തോന്നിയിരുന്നു.പിന്നെപ്പിന്നെ 
പപ്പയുടെ ടൂറിന് നീളം കൂടി വന്നു.വീട്ടിൽ വരാതായി.
പെട്ടെന്നൊരു ദിവസം പപ്പ വീട്ടിൽ കയറി വന്നു. തന്റെ 
സെക്രട്ടറിയെ വിവാഹം കഴിക്കുകയാണെന്ന് അമ്മയെ 
അറിയിക്കാൻ.ഒരു മുസ്ലീം പെൺകുട്ടിയെ മതാചാരപ്രകാരം 
വിവാഹം കഴിക്കുന്നത് അദ്ദേഹത്തിന്റെ വീട്ടുകാർക്കും 
സമ്മതമായിരുന്നു.

മൂന്ന് പെണ്മക്കളേയും കൂട്ടി അമ്മ അന്ന് ആ വീട്ടിൽ നിന്നിറങ്ങിയതാണ്.
കൂട്ടുകാരിയുടെ വീട്ടിൽ കുറച്ചു ദിവസം തങ്ങി.അമ്മയ്ക്ക് ചെറിയൊരു 
ജോലിയും വൺ റൂം കിച്ചനും അവർ തരപ്പെടുത്തിക്കൊടുത്തു. 
ബോളിവുഡ് താരങ്ങൾ തിങ്ങിപ്പാർക്കുന്ന ബാന്ദ്രയിലെ ബംഗ്ലാവിൽ 
നിന്ന് അവിടുത്തെ സ്ലം ഏരിയയിലേക്കൊരു കൂടുമാറ്റം. തണുത്ത 
തറയിൽ അമ്മയും മുന്ന് പെണ്മക്കളും ചുരുണ്ടുകൂടി.അവിടെ അങ്ങനെ 
ഒന്നു കിട്ടുക എന്നതു തന്നെ വലിയ കാര്യമാണ്.വാടക,ഭക്ഷണം,
മക്കളുടെ പഠനം അങ്ങനെ ചെലവുകൾ നീണ്ടുപോയി.
അമ്മയുടെ ആഭരണങ്ങൾ ഒന്നൊന്നായി തീർന്നു. പിടിച്ചു നിൽക്കാ
നാവാഞ്ഞപ്പോൾ മക്കളെയും ജോലിക്കയക്കാൻ അമ്മ തീരുമാനിച്ചു.
പ്ലസ് ടു കഴിഞ്ഞ ഉടനെ കൂട്ടുകാരൊക്കെ പ്രൊഫഷണൽ കോഴ്സുകൾ 
തേടിയപ്പോൾ താൻ തൊഴിൽ തേടി.

മലാഡിലെ കാൾ സെന്റ്‌റിൽ ഇന്റർവ്യൂവിനു പോയപ്പോൾ ഇന്റർവ്യൂ 
പാനലിലെ ഒരാൾ ചോദിച്ചതോർമ്മയുണ്ട്.പഠനം പൂർത്തിയാക്കാതെ 
ഇത്ര ചെറുപ്പത്തിലേ എന്തിനാണ് ജോലിക്ക് വരുന്നതെന്ന്.വീട്ടിലെ 
സാമ്പത്തിക പ്രയാസം കാരണം എന്ന്  വളച്ചു കെട്ടാതെ മറുപടി 
പറഞ്ഞത് അവർക്കിഷ്ടമായെന്നു തോന്നി. ഏതായാലും ജോലി കിട്ടി.

ജോലി വലിയ പ്രയാസമുള്ളതായിരുന്നില്ല.നല്ല ഇംഗ്ലീഷ് ആക്സന്റും 
കമ്പ്യൂട്ടർ പരിചയവും ജോലി എളുപ്പമാക്കി.തരക്കേടില്ലാത്ത 
ശമ്പളവും.രണ്ടു മക്കളുംഅമ്മയും ജോലി ചെയ്തു.അനിയത്തി 
പഠിച്ചു.ജീവിതം കരുപ്പിടിപ്പിക്കാനുള്ള തീവ്രശ്രമത്തിൽ 
ഒരു പരിധി വരെ അമ്മ വിജയിച്ചു.ഒരു തുള്ളി കണ്ണീർ 
പൊഴിക്കാൻ കൂട്ടാക്കാതെ മക്കളെ ആശ്വസിപ്പിച്ചും ഓമനിച്ചും 
അമ്മ വളർത്തി.വീണ്ടുമൊരു പരീക്ഷണം.ഇപ്രാവശ്യം 
മും‌ബൈയിലെ വെള്ളപ്പൊക്കത്തിന്റെ രൂപത്തിൽ.
ചേരിപ്രദേശമായതുകൊണ്ട് പെട്ടെന്ന് വെള്ളം കയറും.
പക്ഷേ,ആ വെള്ളപ്പൊക്കം ആരും ഒരിക്കലും മറക്കില്ല.
തങ്ങളുടെ സമ്പാദ്യമെല്ലാം ഒറ്റ രാത്രി കൊണ്ട് 
സംഹാരരൂപിണിയായി  ആർത്തലച്ചെത്തിയ ജലപ്രവാഹം 
കവർന്നെടുത്തു.ടി.വി.,ഫ്രിഡ്ജ്,വീട്ടുപകരണങ്ങൾ എല്ലാം 
തകർന്നു.ഉടുവ്സത്രമൊഴികെ മറ്റെല്ലാം നഷ്ടപ്പെട്ട് ജീവനും 
കൊണ്ട് അഭയാർത്ഥികളായി ഓടിപ്പോകേണ്ടി വന്നു.
തള്ളക്കോഴിയെപ്പോലെ അമ്മ മക്കളെ ചിറകിന്നടിയിൽ 
ഒളിപ്പിച്ചു.ഒരു കൊടുങ്കാറ്റിനും ആ രക്ഷാകവചം 
ഭേദിക്കാനായില്ല.അമ്മയുടെ അത്മവിശ്വാസത്തെ
മുക്കിക്കളയാനും.  

ഒരു ദിവസം രാ‍വിലെ ഒരു ആസ്ട്രേല്യൻ സായിപ്പുമായുള്ള  
നീണ്ട കാളിനു ശേഷം ഒരു കോഫി സിപ് ചെയ്യണമെന്നു 
തോന്നി.കോഫി വെൻഡിങ്ങ് മെഷീനിൽ നിന്ന് കോഫി 
എടുക്കുമ്പോൾ കണ്ടു. നല്ല ഉയരമുള്ള ഒരു ഹാൻഡ്സം ഡ്യൂഡ്.
ന്യൂജോയിനിആണ്.വിഷ് ചെയ്തപ്പോൾ മല്ലു ആണെന്ന് 
മനസ്സിലായി.ആദ്യ കാഴ്ച്ചയിൽ തന്നെ എന്തോ ഒരിഷ്ടം തോന്നി.

പിന്നെ കണ്ടത് ഒരു ബെർത്ഡേ പാർട്ടിയിൽ വെച്ചാണ്.
അവൻ നല്ലൊരു ഡാൻസറാണെന്ന് അന്ന് മനസ്സിലായി. 
ചിരപരിചിതരെപ്പോലെ 
ഒരുപാട് സംസാരിച്ചു.അവന്റെ തമാശകൾ കേട്ട് ചിരിച്ചു ചിരിച്ച് 
മണ്ണുകപ്പി.അവന്റെ തമാശയും ചുറുചുറുക്കും ആരേയും 
ആകർഷിക്കുന്നതായിരുന്നു.

പിന്നെ ഇടക്കൊരു മിസ്ഡ് കാൾ അല്ലെങ്കിലൊരു എസ്.എം.എസ്.
തങ്ങളറിയാതെ തന്നെ അടുക്കുകയായിരുന്നു.വെവ്വേറെ ഷിഫ്റ്റിൽ 
ആയ ദിവസങ്ങൾക്ക് വല്ലാതെ നീളം തോന്നി.ഓഫീസ് വിട്ട് 
ഒന്നിച്ചിറങ്ങുന്ന ദിവസങ്ങളിൽ കഫേ കോഫി ഡേകളിലും 
മക്ഡൊണാൾഡ്സിലും അല്പസമയം ചെലവഴിക്കാൻ തുടങ്ങി.
ബെർഗറും കടിച്ചുകൊണ്ട് വെറുതെ കണ്ണിൽക്കണ്ണിൽ 
നോക്കിയിരിക്കാൻ. ഒരായുസ്സു മുഴുവൻ അങ്ങനെ നോക്കിയിരിക്കാൻ 
കൊതിച്ചിട്ടുണ്ട്.തങ്ങളുടെ അടുപ്പം ഫ്രൻഡ്സിനൊക്കെ മനസ്സിലായി.
എല്ലാവരും സപ്പോർട്ട് ചെയ്തു.ഏറെ സന്തോഷിച്ചത് നീതയായിരുന്നു.
തന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയാണവൾ. അലീഷ നിനക്ക് നല്ലൊരു 
ഫ്യൂച്ചർ ഉണ്ടാവും എന്നവൾ പറയുമായിരുന്നു.

വീട്ടിലെത്തിയാലും രാഹുലിന്റെ വിശേഷങ്ങളേ 
പറയാനുണ്ടായിരുന്നുള്ളു.എന്നും കേട്ടപ്പോൾ അമ്മ 
പന്തികേട് മണത്തു. മദ്രാസികളോടൊക്കെ സൂക്ഷിച്ച്
അടുത്താൽ മതിയെന്ന് പറഞ്ഞു.അപ്പോൾ തിരിച്ചടിച്ചു.പപ്പ
മദ്രാസിയായിരുന്നില്ലല്ലോ.ഗുജറാത്തി തന്നെയായിരുന്നല്ലോ.
പിന്നെ അമ്മ ഒന്നും മിണ്ടിയില്ല.ജുഹുവിലെ പഞ്ചാര മണലിൽ 
തിരമാലകളിൽ കാൽ നനച്ച് കൈകോർത്തു നടക്കുമ്പോൾ
ഒരുപാട് സ്വപ്നങ്ങൾ നെയ്തു കൂട്ടി.രാഹുലിന് ഒന്നിലും സംശയം 
ഇല്ലായിരുന്നു.അത്രയേറെ സ്നേഹിക്കുന്ന അച്ഛനുമമ്മയും 
സഹോദരിയും തങ്ങളെ സ്വീകരിക്കുമെന്നവനുറപ്പുണ്ടായിരുന്നു.

അമ്മയും സഹോദരിമാരും ജീജുവും സമ്മതിക്കില്ല എന്ന് 
തനിക്കുമുറപ്പുണ്ടായിരുന്നു.അമ്മ ചൂടു വെള്ളത്തിൽ വീണ 
പൂച്ചയാണ്.മകൾക്കും അതേ അനുഭവം ഉണ്ടായാൽ അമ്മ 
തകർന്നു പോകും.മക്കൾക്കു വേണ്ടി മാത്രമാണ് അവരിപ്പോൾ 
ജീവിക്കുന്നത്.രാഹുൽ  ഇല്ലാത്ത ഒരു ജീവിതം തനിക്ക് 
ആലോചിക്കാൻ കൂടി വയ്യ.അച്ഛനമ്മമാരുടെ സമ്മതം 
വാങ്ങിയിട്ട് വരാം എന്നു പറഞ്ഞ് രാഹുൽ നാട്ടിൽ പോയി.
കുറെ ദിവസത്തേക്ക് ഒരു വിവരവുമറിയാതെ താൻ 
എരിപൊരിക്കൊള്ളുകയായിരുന്നു.മൊബൈൽ എപ്പോഴും 
എൻ‌ഗേജ്ഡും സ്വിച്ച്ഡ് ഓഫും.ഒരാഴ്ച്ച കഴിഞ്ഞപ്പോൾ 
ലീവ് തീരുന്നതിനു മുമ്പ് രാഹുൽ തിരിച്ചെത്തി.മൂടിക്കെട്ടിയ 
മുഖവുമായി.ചോദിച്ചിട്ടൊന്നും വിട്ടു പറഞ്ഞില്ല.വൈകുന്നേരം 
കാണണം എന്നു മാത്രം പറഞ്ഞു..എന്നും പോകാറുള്ള 
സി.സി.ഡി.യിൽ ഒഴിഞ്ഞൊരു മൂലയിലെ ടേബിളിനടുത്ത്
പോയിരുന്നു.രണ്ട് കപുച്ചിനൊ ഓർഡർ ചെയ്തിട്ട് രാഹുൽ 
എല്ലാം പറഞ്ഞു.അമ്മപൊട്ടിത്തെറിച്ചു, കരഞ്ഞു.
അച്ഛൻ ഉപദേശിച്ചു.ഭാവിയിലുണ്ടായേക്കാവുന്ന പ്രശ്നങ്ങൾ,
കുട്ടികളുടെ ഭാവി,വ്യത്യസ്ത സംസ്കാരങ്ങൾ,ഭാഷ അങ്ങനെ 
ഒരുപാടു കാര്യങ്ങൾ. നിന്റെ തോന്ന്യാസങ്ങൾക്കൊന്നും കൂട്ടു 
നിൽക്കാനാവില്ലെന്ന് ചേച്ചിയുംപറഞ്ഞു.എല്ലാറ്റിനും കൂട്ട് 
നിൽക്കാറുള്ള അളിയൻ ഒന്നും മിണ്ടിയില്ല.ബന്ധുക്കളെല്ലാവരും 
ആളാം‌പ്രതി ഉപദേശിച്ചു.

തലയും താങ്ങിയിരിക്കുന്ന രാഹുലിനെ കണ്ടപ്പോൾ അലിവ് 
തോന്നി.വീട്ടുകാരെക്കുറിച്ചുള്ള കണക്കു കൂട്ടലുകൾ തെറ്റിയത് 
അവനെ തകിടം മറിച്ചു.അവസാനം തന്റെ നാവിൽ നിന്നും 
വാക്കുകൾ പുറത്തേക്കു തെറിച്ചു വീണു. 
‘നമുക്ക് പിരിയാം.’
അവിശ്വസനീയതയോടെ അവൻ തലയുയർത്തി നോക്കി.
മുഖം ചുവന്നു.ഒന്നും മിണ്ടാതെ പുറത്തേക്കു നടന്നപ്പോൾ 
തിരിച്ചു വിളിക്കാൻ തോന്നിയില്ല.ബില്ല് പേ ചെയ്ത് 
പുറത്തേക്കിറങ്ങി.ഒരാഴ്ച്ച പരസ്പരം മിണ്ടാതെ ഭ്രാന്ത് 
പിടിച്ച് നടന്നു.ഉറങ്ങാനാവാതെ,ജോലി ചെയ്യാനാവാതെ 
എരിപൊരിക്കൊള്ളുമ്പോൾ മരണത്തെക്കുറിച്ചുപോലും 
ചിന്തിച്ചുപോയി.അമ്മയും സഹോദരങ്ങളും തന്റെ 
അരികിൽ നിന്നു മാറിയില്ല.കൂടുതൽ പിടിച്ചു നിൽക്കാൻ 
കഴിഞ്ഞില്ല.പിരിഞ്ഞപ്പോഴാണ് അവൻ തനിക്കെന്താണെന്ന് 
ബോധ്യമായത്.

അണപൊട്ടിയൊഴുകിയ പ്രവാഹത്തിന് സമുദ്രത്തിലെത്താതെ 
നിൽക്കാനാവില്ല.അവന്റെ അടുത്തെത്തിയതേ 
ഓർമയുണ്ടായിരുന്നുള്ളൂ.കെട്ടിപ്പിടിച്ച് കരഞ്ഞു രണ്ടുപേരും.
മതിയാവോളം.പിന്നെ ഉറച്ച തീരുമാനമെടുത്തു.ഇനി എല്ലാം ഒന്നിച്ച്.
ജീവിതമായാലും മരണമായാലും.ഭാവിയെക്കുറിച്ച് ഗൌരവത്തോടെ 
ചിന്തിക്കാൻ തുടങ്ങി.രാഹുൽ വീട്ടിൽ വന്ന് അമ്മയോട് സംസാരിച്ചു.
അമ്മ എതിർത്തു.എന്തു വന്നാലും പിൻവാങ്ങില്ലെന്ന് അമ്മയെ 
ബോധ്യപ്പെടുത്തി.രാഹുലിന് ദുബായിൽ ജോലി ശരിയായിട്ടുണ്ട്.
മുടങ്ങിപ്പോയ തന്റെ പഠനം പൂർത്തിയാക്കണം. പാർട് ടൈം 
കോഴ്സിനു ചേർന്നു. രാത്രി ജോലി, പകൽ പഠനം.

രാഹുൽ അവധിക്കു നാട്ടിൽ വന്നു പോകും.ഒന്നും 
സംഭവിക്കാത്തതുപോലെ എല്ലാവരും പെരുമാറി. 
എല്ലാമറിയുന്നവരുടെ നാട്യങ്ങൾ.മുറിച്ചെറിയാൻ 
പറ്റാത്ത രക്തബന്ധത്തിന്റെ അഭിനയം.

കാത്തിരിപ്പിന്റെ അഞ്ചു വർഷങ്ങൾ. മഞ്ഞുമലകളൊന്നും 
അതിനിടയിൽ ഉരുകിയില്ല.ഒന്നുകൂടി തണുത്തുറഞ്ഞു.
ഇനി വയ്യ. മക്കളുടെ ഭാവിയെക്കുറിച്ച് ആശങ്കയുള്ള 
അമ്മ വേറെ വിവാഹാലോചന തുടങ്ങിയപ്പോൾ ഒന്നിക്കൽ 
മാത്രമായിരുന്നു പോംവഴി.നാലു ദിവസത്തെ അവധിയിൽ 
രാഹുൽ മുംബൈയിൽപറന്നെത്തി.അവൻ അച്ഛനെ 
വിളിച്ചറിയിച്ചു. നാളെ വിവാഹമാണ്.അനുഗ്രഹിക്കണം.

തന്റെ അമ്മയും സഹോദരിമാരും ഏറ്റവുമടുത്ത രണ്ടുമൂന്നു 
കൂട്ടുകാരുംമാത്രംപങ്കെടുത്ത വിവാഹം.വിവാഹ രജിസ്റ്ററിൽ 
ഒപ്പ് വെക്കുമ്പോൾ രാഹുലിന്റെ കണ്ണു നിറഞ്ഞത് കണ്ടില്ലെന്ന 
ഭാവത്തിൽ നിൽക്കുമ്പോൾ മനസ് വിങ്ങി. രാഹുൽ അടുത്ത 
ദിവസം തന്നെ ഗൾഫിലേക്കു മടങ്ങി. കുറ്റബോധത്തോടെ. 
വിസ ശരിയായാലുടനെ തന്നേയും കൊണ്ടുപോകും.

അച്ഛന്റേയും അമ്മയുടേയും മുമ്പിൽ തോൽക്കാനും അവരെ 
തോൽ‌പ്പിക്കാനും തയ്യാറെടുത്തുകൊണ്ടാണ് രാഹുൽ അടുത്ത 
അവധിക്കെത്തിയത്.അവൻ നേരെ പോയി അമ്മയുടെ 
കാൽക്കൽ വീണു.അച്ഛന്റേയും.ആരും ഒന്നും മിണ്ടിയില്ല.
പക്ഷേ പ്രതികരണമുണ്ടായി.അച്ഛൻ ബന്ധുക്കളെയൊക്കെ 
ക്ഷണിച്ചു.വിവാഹത്തിന്റെ റിസപ്ഷന്.മുംബൈയിൽ 
മെസ്സേജ് കിട്ടിയപ്പോൾ ആദ്യം കരഞ്ഞു.പിന്നെ ചിരിച്ചു.
വീണ്ടും വീണ്ടും.അമ്മയും സഹോദരിമാരും ഒരു ബന്ധുവും 
കൂടി കേരളത്തിലേക്ക് വണ്ടി കയറി.താമസിക്കാനുള്ള 
ഹോട്ടൽ മുറികൾ നേരത്തെ രാഹുൽ ഏർപ്പാടാക്കിയിരുന്നു.
അലങ്കരിച്ച ഓഡിറ്റോറിയത്തിന്റെ മുമ്പിൽ കാറിൽ 
ചെന്നിറങ്ങുമ്പോൾ ചങ്കിടിച്ചു. വെളുത്ത അക്ഷരങ്ങൾ 
പുഞ്ചിരി തൂകിക്കൊണ്ട് സ്വാഗതം ചെയ്തു.
‘അലീഷ ആന്റ് രാഹുൽ.’
രാഹുലിന്റെ സഹോദരിയും ഭർത്താവും വന്ന് സ്വീകരിച്ചു.
പെങ്ങൾ അമ്മയുടേയും അച്ഛന്റേയുമടുത്തേക്കാനയിച്ചു.
കാലുതൊട്ടു വണങ്ങുമ്പോൾ മനസ്സുകൊണ്ട് കേണു.
‘അമ്മേ പൊറുക്കണേ.’
മൂടിക്കെട്ടിയ കാർമേഘങ്ങൾ പെയ്തൊഴിഞ്ഞു. 
സ്നേഹത്തിന്റെ പൊൻ‌വെയിൽ പരന്നു.മകളായി 
പെരുമാറിയപ്പോൾ അമ്മ ആയുധം വെച്ച് കീഴടങ്ങി.
എത്ര പെട്ടെന്നാണ് ഒരാഴ്ച്ച കടന്നു പോയത്.
ഇപ്പോൾ,ഈ നിമിഷത്തിൽ ഇവരെയൊന്നും 
പിരിയാൻ തോന്നുന്നില്ലല്ലോ.ഇതുവരെ 
അനുഭവിച്ചതെല്ലാം ഒരു സ്വപ്നമായിരുന്നോ!
ഈ വടവൃക്ഷത്തണലിലേക്ക് തിരിച്ചുവരാൻ വേണ്ടി 
പ്രിയപ്പെട്ടവരേ വിട തരൂ.പോയ് വരട്ടെ

Sunday, July 3, 2011

കണ്ണടച്ചാലെന്തൊരിരുട്ട്!


നമ്മുടെ ചുറ്റും നടക്കുന്ന സംഭവങ്ങൾ ഏതെങ്കിലും തരത്തിൽ നമ്മെ ബാധിക്കുമെന്ന കാര്യം തീർച്ചയാണ്.അപ്പോൾ ഒട്ടകപ്പക്ഷിയെപ്പോലെ മുഖം മണ്ണിൽ പൂഴ്ത്തിവെച്ചതുകൊണ്ട് രക്ഷപ്പെടാൻ പോകുന്നില്ല.കണ്ണടച്ചാൽ എന്തായാലും ഇരുട്ടാകില്ലെന്നെനിക്കറിയാം.അതുകൊണ്ടുതന്നെയാണ് സമൂഹത്തിൽ ഒരു പ്രശ്നമുണ്ടാകുമ്പോൾ ഞാൻ പ്രതികരിക്കുന്നത്.

അത്തരത്തിലൊരു പ്രതികരണമാണ് ‘സ്ത്രീപീഡനങ്ങൾക്ക് പുതിയ മുഖങ്ങൾഎന്ന കുറിപ്പ്.അത് ബ്ലോഗിൽ പ്രസിദ്ധീകരിച്ചപ്പോൾ കിട്ടിയ പ്രതികരണങ്ങളാണ് എന്നെക്കൊണ്ട് വീണ്ടും ഇങ്ങനെയൊരു കുറിപ്പെഴുതിക്കുന്നത്.സാധാരണമായി ബ്ലോഗിൽ കിട്ടുന്ന പ്രതികരണങ്ങൾക്ക് അവിടെത്തന്നെയാണ് മറുപടി എഴുതാറുള്ളത്.അങ്ങനെ ചെയ്താൽ തെസ്നിബാനു പ്രശ്നത്തിൽ എന്റെ കാഴ്ച്ചപ്പാടുകൾ ബോധ്യമാകാത്തവർക്കുള്ള മറുപടി അവരിലെത്താൻ പ്രയാസമായേക്കാം എന്നു തോന്നിയതുകൊണ്ടാണ് കമന്റിനു പുറത്ത് എഴുതാമെന്ന് തീരുമാനിച്ചത്.

ഏതായാലും തരക്കേടില്ലാത്തൊരു ചർച്ച ‘സ്ത്രീപീഡനങ്ങൾക്ക് പുതിയ മുഖങ്ങൾഎന്ന കുറിപ്പിനുണ്ടായതിൽ സന്തോഷമുണ്ട്. ലഭിച്ച അഭിപ്രായങ്ങൾ പരിശോധിച്ചപ്പോൾ പോസിറ്റീവായി ചിന്തിക്കുന്നവർ ധാരാളമുണ്ടെന്ന് മനസ്സിലായി.അതുതന്നെ നല്ലൊരു മാറ്റമായിട്ട് കണക്കാക്കാം.എല്ലാക്കാര്യങ്ങളും എല്ലാവരും എപ്പോഴും ശരിയായിത്തന്നെ മനസ്സിലാക്കണമെന്ന് ശഠിക്കുന്നതിൽ അർഥമില്ല.എങ്കിലും ചില പ്രസ്താവനകളോട് ഒട്ടും യോജിക്കാനാവില്ല.അവയ്ക്ക് കൃത്യമായ മറുപടി പറഞ്ഞേ തീരൂ.

 സമൂഹത്തിലെ സ്വതന്ത്രരായ വ്യക്തികളാണ് സ്ത്രീകൾ. തങ്ങളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും നിഷേധിക്കപ്പെടുമ്പോൾ അതിനെതിരെ സ്ത്രീകൾ രംഗത്തു വരിക സ്വാഭാവികം മാത്രമാണ്.സ്ത്രീകൾ തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാൻ രംഗത്തെത്തുമ്പോൾ സ്ത്രീവാദം എന്ന് വിശേഷിപ്പിച്ച് പുച്ഛിക്കേണ്ട കാര്യമില്ല.അല്ലെങ്കിലും സ്ത്രീവാദം എന്നത് ഒരു മോശം കാര്യമായി എനിക്ക് തോന്നിയിട്ടില്ല.പ്രത്യേകിച്ചും സമൂഹം നിലനിൽക്കുന്നത് സ്ത്രീകളെ ആശ്രയിച്ചാകുമ്പോൾ.

അവിവാഹിതകളായ യുവതികളെ കുറിച്ചോ പട്ടിണിപ്പാവങ്ങളായ വിധവകളെ കുറിച്ചോ ഒന്നും പറയാതെ പാതിരാത്രിയില്‍ പര പുരുഷനൊപ്പം ചുറ്റിയടിക്കാനുള്ള സ്വാതന്ത്ര്യമാണ് അടിസ്ഥാനമായി സ്ത്രീ നേരിടുന്ന പ്രശ്നം എന്ന രീതിയിലാണ് കാര്യങ്ങള്‍ അവതരിപ്പിക്കപ്പെടുന്നത്എന്നൊരാക്ഷേപം ഉന്നയിച്ചിട്ടുണ്ട്.ഇതൊന്നു വിശകലനം ചെയ്തു നോക്കാം.

അവിവാഹിതകളായ യുവതികളെക്കുറിച്ച് എന്തു പറയണമെന്നാണ് പ്രതീക്ഷിക്കുന്നത്?വേഗം വിവാഹം കഴിക്കണമെന്നോ? പക്ഷേ അതെന്റെ വിഷയമല്ല.വിവാഹം കഴിക്കണമെന്നാഗ്രഹിക്കുന്ന യുവതീയുവാക്കൾ വിവാഹം കഴിക്കും.വിവാഹം കൊണ്ടുമാത്രം ഒരു സ്ത്രീയെ രക്ഷപ്പെടുത്താമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.അങ്ങനെയാണെങ്കിൽ വിവാഹിതരായ സ്ത്രീകളാരും കഷ്ടപ്പെടില്ലല്ലോ?ഒരു പുരുഷന്റെ തണലിൽ സുരക്ഷിതരാകണമെന്നാണോ? അത്തരത്തിലൊരു സുരക്ഷിതത്വം പെൺകുട്ടികൾക്ക് ശുപാർശ ചെയ്യാൻ ഞാൻ തയ്യാറല്ല.സ്ത്രീ സ്വന്തം കാലിൽ നിന്നതിനുശേഷം മാത്രം വിവാഹത്തെക്കുറിച്ച് ആലോചിക്കണം.പിന്നെ വിധവകൾ.പ്രിയപ്പെട്ട ഇണ നഷ്ടപ്പെട്ടവരുടെ ദു:ഖത്തിൽ പങ്കുചേരാം.അതിൽ പുരുഷൻ‌മാരും പെടില്ലേ? ഭാര്യ മരിച്ചുപോയ പുരുഷൻ‌മാർ.അവർക്കും സങ്കടമുണ്ടാവില്ലേ?അല്ലാതെ വിധവ എന്നൊരു വിഭാഗമുണ്ടെന്ന് ഞാനംഗീകരിക്കുന്നില്ല. എന്റെ വീക്ഷണത്തിൽ സ്ത്രീ മറ്റാരുടേയും കൈയിൽ നിന്ന് ചെലവിനു വാങ്ങേണ്ടവളല്ല.സ്വന്തമായി അധ്വാനിച്ച് വരുമാനമുണ്ടാക്കി  ജീവിക്കേണ്ടവളാണ്.അത്തരക്കാർക്കു മാത്രമേ അഭിമാനത്തോടെ ജീവിക്കാനാവൂ.അവനവനു പറ്റിയ ജോലി സ്ത്രീ കണ്ടെത്തിയേ തീരൂ.അത് തെങ്ങ് കയറലായാലും പാണ്ടിലോറി ഓടിക്കലായാലും കുഴപ്പമില്ല.

ഓരോസ്ത്രീയും സുരക്ഷിതയാണു് എന്ന് ഉറപ്പ്‌ വരുത്തേണ്ടത്‌ ഓരോ പുരുഷന്റേയും കടമയും കർത്തവ്യവും ആണു്.’ ഒട്ടും വിശ്വസിക്കാനാവാത്തൊരു കാര്യമാണിത്.സ്ത്രീയുടെ സുരക്ഷിതത്വത്തിനു ഭീഷണിയുയർത്തുന്നവർ തന്നെ സ്ത്രീ സുരക്ഷിതയാണെന്ന് ഉറപ്പ് വരുത്തുമെന്ന് പറയുമ്പോൾ വളരെ ക്രൂരമായൊരു ഫലിതമായിട്ടേ തോന്നുന്നുള്ളൂ.സ്വന്തം വീടുകളിൽ‌പ്പോലും പല സ്ത്രീകളും സുരക്ഷിതരല്ല എന്നാണ് സമീപകാലവാർത്തകൾ തെളിയിക്കുന്നത്. ആ നിലക്ക് സ്ത്രീകളുടെ സുരക്ഷിതത്വം അവർ തന്നെയാണ് ഉറപ്പ് വരുത്തേണ്ടത്.ആരോപിക്കപ്പെടുന്ന അബലത്വം സ്ത്രീകൾ അംഗീകരിക്കണമെന്നില്ല.

പക്ഷേ രാത്രി ഇറങ്ങി നടക്കുന്നവരുടെ മൊത്തം സംരക്ഷണം ഏറ്റെടുക്കാനുള്ള ഫോഴ്സ് സർക്കാരിനുണ്ടോ? അറബി നാടിന്റെ സംസ്കാരമല്ല ഈ നാട്ടിലെന്ന് തിരിച്ചറിഞ്ഞാൽ നന്ന്.ഇങ്ങനെ ഇറങ്ങി നടക്കുന്നതിനെതിരെ ഇപ്പോൾ ചിലർ പ്രകടിപ്പിക്കുന്ന എതിർപ്പ് ഒഴിവാകുമ്പോൾ, ഇറങ്ങി നടന്ന് വല്ലയിടത്തും പെട്ടാൽ വല്ല കുരുത്തം കെട്ട ആൺ ശരീരത്തിലും തട്ടി ചളുങ്ങിയാൽ സഹിച്ചോളണം .’

രാത്രിയിലും പകലും ഇറങ്ങി നടക്കുന്നവരുടെ മൊത്തം സംരക്ഷണം സർക്കാറിനുണ്ട്.ഇറങ്ങിനടക്കരുത് എന്ന് നിരോധനാജ്ന പുറപ്പെടുവിച്ച പ്രദേശത്തുകൂടിയല്ല തെസ്നി ബാനുവും മറ്റു സ്ത്രീകളും ഇറങ്ങിനടക്കുന്നത്.അത് പാടില്ലെന്നു പറയാൻ ആർക്കാണധികാരം?ആർക്കുമില്ല.വല്ല കുരുത്തം കെട്ട ആൺ ശരീരത്തിലും തട്ടി ചളുങ്ങിയാൽ സഹിച്ചോളണം പോലും. കുരുത്തക്കേട് കാണിക്കുന്നതൊരവകാശം പോലുണ്ടല്ലോ. അങ്ങനെ സഹിക്കാൻ മനസ്സില്ലെങ്കിലോ?അതിനെ നേരിട്ടാലോ? കുരുത്തംകെട്ടവരെ നേരിടാനും കൈകാര്യം ചെയ്യാനും ഒരുപാട് മാർഗങ്ങളുണ്ടെന്ന് മറക്കേണ്ട.മാറുന്ന സമൂഹത്തിൽ പെണ്ണിനു മാത്രമായിട്ട് ഒന്നും ചളുങ്ങാനില്ല എന്ന കാര്യവും ആരും മറക്കേണ്ട.‘ആണുങ്ങൾ ചെളിയിൽ ചവിട്ടും വെള്ളം കാണുമ്പോൾ കഴുകും ’എന്നൊന്നും ഇപ്പോൾ പറയാനാവില്ല.ചെളി പറ്റിയാൽ കഴുകിക്കളയാൻ ആണിനും കുറച്ച് പ്രയാസപ്പെടേണ്ടി വരും.അതിനു പെണ്ണ് കുറച്ച് ധൈര്യം കാണിക്കണമെന്നുമാത്രം.സ്ത്രീയുടെ നേരെ ഒരക്രമമുണ്ടായാൽ അവൾ അപമാനിതയായി എന്നു കരുതേണ്ട കാര്യമില്ല.അക്രമിയെ പിടികൂടാനും പരമാവധി ശിക്ഷ നൽകാനും ശ്രമിച്ചാൽ മതി.

ഒരു നാടിന്റെ സംസ്കാരമെന്നത് കല്ലിൽ കൊത്തിവെച്ച കാര്യമൊന്നുമല്ല.അത് മാറിക്കൊണ്ടിരിക്കും.നമ്മുടെ നാട്ടിന്റെ സംസ്കാരം എന്നൊക്കെ പറയുന്നത് ഊതി വീർപ്പിച്ച സംഭവം മാത്രമാണ്.കേരളത്തിന്റെ ചരിത്രം പരിശോധിച്ചാൽ അതറിയാൻ പറ്റും.അപ്പോൾ അറബിനാട്ടിൽ കൊടുക്കാൻ കഴിയുന്ന സുരക്ഷിതത്വം നമ്മുടെ നാട്ടിലും തീർച്ചയായും ഉണ്ടാക്കാൻ കഴിയും.അതാവശ്യമാണെന്നു തോന്നണമെന്നു മാത്രം.

മദ്യം വിൽക്കുന്നിടത്തെ ക്യൂവിൽ, രതിനിർവേദം പ്രദർശിപ്പിക്കുന്ന റ്റാക്കീസുകളിൽ, എല്ലാം സ്ത്രീകൾ എത്തിയാൽ കൂടുതലൊന്നും സംഭവിക്കില്ല.മദ്യം വിൽക്കുന്നിടത്ത് സ്ത്രീയും പുരുഷനുമെത്താൻ പാടില്ല.അപ്പോൾ മദ്യം വിൽക്കേണ്ടി വരില്ല.മദ്യം വലിയൊരു സാമൂഹ്യദുരന്തമാണ്.രതിനിർവേദം സ്ത്രീകൾക്ക് കാണാൻ പാടില്ലാത്ത സിനിമയല്ല.ആ സിനിമ ഇഷ്ടം പോലെ സ്ത്രീകൾ കാണുന്നുമുണ്ട്.അതുകണ്ടതുകൊണ്ട് അവിടെവെച്ച് അക്രമിക്കപ്പെടുമെന്നാണോ? അങ്ങനെയൊരു സമൂഹത്തിൽ വീട്ടിലിരുന്നാലും അക്രമിക്കപ്പെടാമല്ലോ. ഇഷ്ടം‌പോലെ അത് സംഭവിക്കുന്നുമുണ്ട്. അതോ കൌമാരക്കാരെ മുതിർന്ന സ്ത്രീകൾ പ്രണയിക്കുമെന്നാണോ? അത്തരത്തിലുള്ള സംഭവങ്ങൾ സമൂഹത്തിൽ എക്കാലവും നടന്നിട്ടുണ്ട്.ഇനി നടക്കുകയും ചെയ്യും.അതൊന്നും സ്ത്രീകൾ റ്റാക്കീസിൽ പോയി രതിനിർവേദം കണ്ടതുകൊണ്ടല്ല.സ്ത്രീപുരുഷന്മാരുടെ പരസ്പരാകർഷണത്തെ പ്രത്യേക കള്ളികളിൽ ഒതുക്കിനിർത്താൻ ഒരുകാലത്തുമാവില്ല.പിന്നെ അത്തരം കാര്യങ്ങളൊക്കെ പുരുഷൻ കാണുകയും അതൊക്കെ സ്ത്രീകളിൽ പ്രയോഗിക്കയും എന്ന പഴയ സങ്കല്പം ഇന്നത്തെ സമൂഹത്തിൽ ശരിയാവില്ല.തനിക്കിഷ്ടമില്ലാത്തതിനെ ഇന്നത്തെ സ്ത്രീ സഹിക്കില്ല.അതിനെ പല്ലും നഖവും കിട്ടുന്ന മറ്റെന്ത് ആയുധവുമുപയോഗിച്ച് അവൾ തടയും.

പണത്തിനു വേണ്ടിയാണല്ലോ എന്തും വിൽക്കുന്നത്.പെൺശരീരങ്ങൾ വില്പനക്ക് വെച്ചിരിക്കുന്നതും പണത്തിനുവേണ്ടി തന്നെയാണ്.പണം ഉള്ളവൻ പുരുഷനാണല്ലോ.പെണ്ണിനു പണമില്ല,സമ്പത്തില്ല.അതിന്റെയൊക്കെ അവകാശി പുരുഷനാണ്.സമ്പത്ത് പുരുഷന്റേതും സ്ത്രീയുടേതുമാണ്.പുരുഷൻ സമ്പത്ത് അനധികൃതമായി കൈയടക്കിവെച്ചിരിക്കുകയാണ്.അപ്പോൾ അവൻ അർഹതയില്ലാത്തത് പണം കൊടുത്ത് വാങ്ങുന്നു.അത് ആരോഗ്യകരമായ ലൈംഗികതയല്ല.സ്ത്രീ ഇവിടെ പലപ്പോഴും ഇഷ്ടമില്ലാത്തവരെ സഹിക്കുകയാണ് ചെയ്യുന്നത്.അങ്ങനെ സഹിക്കേണ്ട അവസ്ഥയിലേക്ക് അവൾ എത്തിപ്പെടുകയാണ്. പരസ്പരമുള്ള ഇഷ്ടത്തിൽ നിന്നാണ് ലൈംഗികത ഉണ്ടാകേണ്ടത്. സ്വതന്ത്രയായ സ്ത്രീക്ക് മാത്രമേ തന്റെ ഇഷ്ടമനുസരിച്ച് ഇണയെ തെരഞ്ഞെടുക്കാൻ കഴിയൂ.

ധൈര്യം പ്രകടിപ്പിക്കുന്ന സ്ത്രീകളെ ഝാൻസിറാണി എന്ന് വിളിക്കുന്നത് ഒരു അപമാനമല്ല.എത്ര അടിച്ചമർത്തിയാലും അവരെപ്പോലുള്ള സ്ത്രീകൾ ഉയിർത്തെഴുന്നേൽക്കും.തന്റെ ജീവിതം തന്റെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കും.എപ്പോൾ പൊതുസ്ഥലങ്ങളിലിറങ്ങണം,ആരുടെ കൂടെ ഇറങ്ങണം,ആരുടെ കൂടെ ജീവിക്കണം,എന്തു ജോലി ചെയ്യണം എന്നൊക്കെ അവർ തന്നെ തീരുമാനിച്ചുകൊള്ളും.അതിൽ സംഭവിക്കുന്ന അപകടങ്ങളും അവർ നേരിട്ടുകൊള്ളും.സഹായം അവശ്യപ്പെടുമ്പോൾ മാത്രം നൽകുക.അതും നല്ല മനസ്സുള്ളവർ മാത്രം.അവർക്ക് മാത്രമേ അത് ചെയ്യാനുമാവൂ.