കുഞ്ഞുങ്ങളെ ഈശ്വരന്റെ പ്രതിരൂപമായിട്ടാണ് കണക്കാക്കുന്നത്. വളരുന്തോറുമാണ് പിശാചുക്കളായി മാറുന്നത്. കുഞ്ഞുങ്ങളില്ലാത്ത ലോകം നരകമല്ലെങ്കിൽ പിന്നെന്താണ്! ഭൂമിയിൽ നരകം പണിയുന്ന പിശാചുക്കളുടെ തേര്‍വാഴ്ചയാണ് ഇന്നലെ പാകിസ്ഥാനിലെ പെഷവാറിൽ കണ്ടത്. പെഷവാറിലെ സൈനികസ്കൂളിൽ ക്ലാസുമുറികളിൽ കയറിയിറങ്ങി പിശാചുക്കൾ കുരുന്നുകളെ കുരുതികഴിച്ചു. രാവിലെ യൂനിഫോമിൽ സ്കൂളിലേക്ക് പുറപ്പെട്ട മകനെ വൈകുന്നേരമാവുമ്പോഴേക്കും ശവപ്പെട്ടിയിൽ കിടത്തേണ്ടിവന്ന പിതാവിന്റെ വേദന എന്റെ നെഞ്ചിൽ നീറ്റലായി അവശേഷിക്കുന്നു. കാരണം ആ കുഞ്ഞ് എന്റെയും കുഞ്ഞാണല്ലോ. എന്റെ സ്വപ്നങ്ങളുമാണ് അവിടെ കുരുതികഴിച്ചത്. അവിടെ വെടിയേറ്റ് പിടഞ്ഞ നൂറ്റിമുപ്പത്തിരണ്ടു പേരും എന്റെ കുഞ്ഞുങ്ങളാണ്. ഒരുകുഞ്ഞിനും പാല് ചുരത്താത്ത എന്റെ മാറിടം അവര്‍ക്കു വേണ്ടി നോവുന്നു.
ആ പിഞ്ചുകുഞ്ഞുങ്ങളെ കുരുതികഴിച്ച പിശാചുക്കള്‍ക്കു വേണ്ടി എന്റെ മനസ്സിൽ ആയിരം വെടിയുണ്ടകൾ സൂക്ഷിച്ചുവെക്കുന്നു. പിശാചുക്കളേ, ഏത് ജിഹാദിന്റെ പേരിലാണ് നിങ്ങളീ കൊടുംക്രൂരത ചെയ്തത്? അത് ഈ ലോകത്തുനിന്ന് നശിക്കട്ടെ. നിങ്ങള്‍ക്ക് ഒരിക്കലും മാപ്പില്ല .
Wednesday, December 17, 2014
Friday, November 21, 2014
മനോരമ ആഴ്ചപ്പതിപ്പിലും
ദുബായ് യാത്രയില്‍ ബുര്‍ജ് ഖലീഫയുടെ മുകളില്‍ വെച്ചടുത്ത ഫോട്ടോയില്‍ അമ്മ,സഹോദരഭാര്യ, സഹോദരന്റെ മക്കള്‍ എന്നിവര്‍ക്കൊപ്പം.
Wednesday, November 12, 2014
ക്ഷണക്കത്ത്
2014 നവംബര്‍ 16ന് വൈകുന്നേരം 4മണിക്ക് കണ്ണൂര്‍ ജവഹര്‍ ലൈബ്രറിയില്‍വെച്ച്
എന്റെ പുതിയ ബുക്ക് പ്രകാശനം ചെയ്യപ്പെടുന്നു. എല്ലാവരും ചടങ്ങില്‍
പങ്കെടുക്കണം.
Wednesday, October 1, 2014
. ‘കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യ.’.
വീട്ടിൽ സഹായിക്കാന്‍ വരുന്നയാൾ
പണിമുടക്കിയപ്പോൾ അടുത്തുള്ള സുഹൃത്തിന്റെ സഹായം തേടി. അവരുടെ നിര്‍ബ്ബന്ധം
സഹിക്കാൻ കഴിയാതായപ്പോഴാണ് അവരുടെ ഔട്ട് ഹൌസിൽ താമസിക്കുന്ന തമിഴാംഗന ഒരുദിവസം
പണിക്കു വന്നത്. അവൾ ജോലിചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ചൂടുള്ള വാര്‍ത്ത ടെലിവിഷനിൽ
തെളിഞ്ഞത്. ‘തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ അറസ്റ്റ്ചെയ്തു.’
“നിങ്ങളുടെ ജയാമ്മയെ
അറസ്റ്റ്ചെയ്തല്ലോ.” എന്നു ഞാൻ പറഞ്ഞപ്പോൾ അവൾ അടിച്ചുവാരൽ നിര്‍ത്തി ;ചൂലും കൈയിലേന്തി
നിവര്‍ന്നു നിന്നു.
“അവാള് ഞങ്ങക്ക് നല്ലത്. ഭൂമി
തന്നു. വീട് തന്നു. ടി.വി.തന്നു. മിക്സി തന്നു. എല്ലാരും കക്കും. പിന്നെ അവാള
മാത്രം പിടിച്ചതെന്താ.” മക്കളെ
നാട്ടിലാക്കി അന്നം തേടി കേരളത്തിലെത്തിയ തമിഴത്തി യാതൊരു
വികാരപ്രകടനവുമില്ലാതെയാണിത് പറഞ്ഞത്. കുറെക്കാലമായി കേരളത്തിൽ താമസിക്കുന്നതുകൊണ്ടാണോ
എന്നറിയില്ല. തമിഴര്‍ക്ക് സഹജമായ വൈകാരികത ഒട്ടുമവൾ കാണിച്ചില്ല.
ഭരിക്കുന്നവരെക്കുറിച്ചുള്ള പൊതുജനാഭിപ്രായത്തോടൊപ്പം മുഖ്യമന്ത്രി ജയലളിത ഏഴൈ
തോഴിയാണെന്ന സർട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു.
അഴിമതി നടത്തി സ്വത്ത്
സമ്പാദിച്ചു എന്ന് ആരോപണമുണ്ടായപ്പോൾ ജയലളിതക്കൊപ്പം
നില്ക്കാൻ മനസ്സ് അനുവദിച്ചില്ല. അവര്‍ക്ക് ശിക്ഷ കിട്ടണം എന്നും അന്ന്
ആഗ്രഹിച്ചു. വര്‍ഷങ്ങള്‍ക്കുശേഷം കോടതി ജയലളിതയെ ശിക്ഷിച്ചിരിക്കുന്നു കേട്ടപ്പോൾ
ഉപ്പുതിന്നവർ വെള്ളം കുടിക്കട്ടെ എന്നാണ് ആദ്യം തോന്നിയത്. പക്ഷേ, തമിഴത്തിയുടെ
വാക്കുകൾ എന്റെ മനസ്സിനെ അല്‍പ്പം ചലിപ്പിച്ചു.
എന്തൊക്കെ പറഞ്ഞാലും അവർ
പ്രഗത്ഭയായൊരു ഭരണാധികാരിയാണ്. ഉറച്ച തീരുമാനങ്ങളെടുക്കാൻ പ്രാപ്തയായൊരു വനിതയാണ്.
ജനങ്ങളോടൊപ്പം നില്ക്കുന്ന ഭരണാധികാരിയാണ്. മുല്ലപ്പെരിയാർ പ്രശ്നത്തിലൊക്കെ
നമ്മളത് അനുഭവിച്ചതാണല്ലോ.
ഇന്ത്യൻ പാര്‍ലമെന്റിലും നിയമസഭകളിലും
പത്ത് ശതമാനം പോലും വനിതകളില്ല ഇപ്പോഴും. അപ്പോഴാണ് ഇന്ത്യൻ പ്രധാനമന്ത്രി പദംപോലും
കൈയെത്തിപ്പിടിക്കും എന്ന് പ്രഖ്യാപിക്കുന്ന,സ്വന്തം കഴിവ് കൊണ്ട് തമിഴകത്തിന്റെ
മുഖ്യമന്ത്രിവരെയായ ജയലളിതയെന്ന ഉരുക്കുവനിത ഇന്ത്യൻ
രാഷ്ട്രീയത്തില്‍നിന്നും തുടച്ചുനീക്കപ്പെടാവുന്ന വിധിയുണ്ടാവുന്നത്. എത്ര ഉന്നത
പദവി വഹിക്കുന്ന ആളായാലും നീതിപീഠത്തിന്റെ മുന്നിൽ തുല്യരാണ് എന്നത് സന്തോഷം
തരുന്നുണ്ടെങ്കിലും ജയലളിത രാഷ്ട്രീയയവനികയ്ക്കു പിന്നിൽ മറയുന്നത് എന്നെ
സന്തോഷിപ്പിക്കില്ല. അപ്പോഴെന്താണ് ഈ വിധിയെക്കുറിച്ച് ഞാൻ പറയേണ്ടത്. ‘കയ്ച്ചിട്ട്
ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യ.’.
Tuesday, September 9, 2014
ഓണം -2014
ഇപ്രാവശ്യം ഓണം ഓണമില്ലാത്ത നാട്ടിലാവട്ടെ. നമ്മുടെ ഓണത്തെ അങ്ങനെ എല്ലാവരുമറിയട്ടെ.

കുടക് അമ്മാത്തിയില് പോര്കുപൈന് കാസില്‍ റിസോര്‍ട്ട് ആണ് ഇത്തവണ ഞങ്ങളുടെ ഓണത്തിനിടം. തറവാട്ട് കാരണവര്‍ ആദ്യം പടികയറട്ടെ.
ആരു വന്നാലും തുമ്പിക്കൊന്നുമില്ല.കളിച്ചാല്‍ മാത്രം മതി. പറക്കുകയാണോ തുമ്പീ.
മുറിയില്‍ നിന്നിറങ്ങി.ഇനി ചക്രക്കസേരയിലേക്ക്.
ചുമക്കാനെത്ര പേര്!
ന്റെ പുന്നാര മര്വോളെ
അച്ഛന് വാവയ്ക്ക് വാരിത്തരാം.
കൂട്ടാനെങ്ങനെയുണ്ട് മീനാക്ഷീ?
ദ്വാരപാലകര്‍
ഹൌ എന്തൊരു തണുപ്പ്
ചിരിയോ ചിരി
എരുമക്കാലീന നീന്താന്‍ പഠിപ്പിക്കണോ എന്നൊരു ചൊല്ല് കേട്ടിട്ടുണ്ടല്ലോ. അല്ല, അതിനിവര് ആളുകളാണല്ലോ.
കൊച്ചുകള്ളന്മാര്‍ കുളത്തില്‍ ഇറങ്ങാതെ നോക്കിയിരിക്കുകയാണ്.
കുളക്കരയില്‍
ശീതെടുക്ക്ന്നാ മക്കക്ക് ?
ഈ കോടമഞ്ഞും മലകളും സ്നേഹത്തിനു സാക്ഷി
ഇവരുടെ സ്നേഹം ആര്ക്കുമറിയേണ്ടേ?
വിഭവങ്ങള്‍ നോക്കി അമ്പരക്കേണ്ട.ഓണസദ്യ ഇല്ല.
കൊച്ചുമക്കളുടെ മധുവിധു കണ്ട് അസൂയപ്പെടേണ്ട കാര്യമില്ല.ഞങ്ങളിപ്പോഴും ചെറുപ്പം തന്നെ.
അച്ഛന് ഞാനില്ലേ.
ഞങ്ങളൊന്ന്
ഞാളൂണ്ട്
ഇതിലൊന്ന് തൊട്ടുനോക്കൂ
മോളും മരുമോളും
മൂവരും
കുടുംബവൃക്ഷം
മഞ്ഞും മലയും വിട തരൂ. ഓണം ബാക്കി നാട്ടില്‍.
കുടക് അമ്മാത്തിയില് പോര്കുപൈന് കാസില്‍ റിസോര്‍ട്ട് ആണ് ഇത്തവണ ഞങ്ങളുടെ ഓണത്തിനിടം. തറവാട്ട് കാരണവര്‍ ആദ്യം പടികയറട്ടെ.
ആരു വന്നാലും തുമ്പിക്കൊന്നുമില്ല.കളിച്ചാല്‍ മാത്രം മതി. പറക്കുകയാണോ തുമ്പീ.
മുറിയില്‍ നിന്നിറങ്ങി.ഇനി ചക്രക്കസേരയിലേക്ക്.
ചുമക്കാനെത്ര പേര്!
ന്റെ പുന്നാര മര്വോളെ
അച്ഛന് വാവയ്ക്ക് വാരിത്തരാം.
കൂട്ടാനെങ്ങനെയുണ്ട് മീനാക്ഷീ?
ദ്വാരപാലകര്‍
ഹൌ എന്തൊരു തണുപ്പ്
ചിരിയോ ചിരി
എരുമക്കാലീന നീന്താന്‍ പഠിപ്പിക്കണോ എന്നൊരു ചൊല്ല് കേട്ടിട്ടുണ്ടല്ലോ. അല്ല, അതിനിവര് ആളുകളാണല്ലോ.
കൊച്ചുകള്ളന്മാര്‍ കുളത്തില്‍ ഇറങ്ങാതെ നോക്കിയിരിക്കുകയാണ്.
കുളക്കരയില്‍
ശീതെടുക്ക്ന്നാ മക്കക്ക് ?
ഈ കോടമഞ്ഞും മലകളും സ്നേഹത്തിനു സാക്ഷി
ഇവരുടെ സ്നേഹം ആര്ക്കുമറിയേണ്ടേ?
വിഭവങ്ങള്‍ നോക്കി അമ്പരക്കേണ്ട.ഓണസദ്യ ഇല്ല.
കൊച്ചുമക്കളുടെ മധുവിധു കണ്ട് അസൂയപ്പെടേണ്ട കാര്യമില്ല.ഞങ്ങളിപ്പോഴും ചെറുപ്പം തന്നെ.
അച്ഛന് ഞാനില്ലേ.
ഞങ്ങളൊന്ന്
ഞാളൂണ്ട്
ഇതിലൊന്ന് തൊട്ടുനോക്കൂ
മോളും മരുമോളും
മൂവരും
കുടുംബവൃക്ഷം
മഞ്ഞും മലയും വിട തരൂ. ഓണം ബാക്കി നാട്ടില്‍.
Wednesday, July 16, 2014
Tuesday, July 8, 2014
കവിമണ്ഡലത്തിന്റെ കൈപിടിച്ച് കേരള ഫോക് ലോർ അക്കാദമിയുടെ മൂന്നാംനിലയില്‍
മുറിഞ്ഞുപൊട്ടുന്ന കാലുകളുടെ വേദന വകവെക്കാതെ ഇന്നലെ ചിറക്കലില്‍ സ്ഥിതിചെയ്യുന്ന ഫോക് ലോര്‍ അക്കാദമി ഓഡിറ്റോറിയത്തിലെത്തി. കണ്ണൂർ ജില്ലാകവിമണ്ഡലം &കേരള ഫോക് ലോർ
അക്കാദമി സംയുക്താഭിമുഖ്യത്തിൽ
വടക്കന്‍ പെരുമയിലുറഞ്ഞാടി
വേര്‍പാടില്‍ വ്യഥപൂണ്ട് മിഴികൂമ്പുമാമ്പലേ
‘കോലത്തുനാടിന്റെ കാവ്യപൈതൃകം'സെമിനാറില്‍ പങ്കെടുക്കാന്‍. നോവിനിടയില്‍ വീണുകിട്ടിയ വിലപ്പെട്ട മണിക്കൂറുകള്‍. എന്റെ മൊബൈലില്‍ പതിഞ്ഞ കുറച്ചു ചിത്രങ്ങളും.
ഫോക്ലോര് അക്കാദമി ആസ്ഥാനത്തിലേക്ക്
ഫോക്ലോര് അക്കാദമി ആസ്ഥാനത്തിലേക്ക്
ജയശ്രീയും മധുസൂദനനും ഞാനും മറ്റൊരാളും(പേര് ചോദിക്കാന്‍ വിട്ടുപോയി.അടുത്ത തവണ കാണുമ്പോള്‍ ചോദിക്കണം.)
പൂവിട്ട പൂത്താലികള് കൂട്ടംകൂടി രഹസ്യം പറഞ്ഞ് ചിരിക്കുകയാണ്. അരമനരഹസ്യം അങ്ങാടിപ്പാട്ടാക്കുകയാണോ ഈ ആമ്പല്‍ക്കൂട്ടങ്ങള്‍.
രാജഭരണത്തിന്റെ ഗതകാലപ്രൌഢി വിളിച്ചോതിക്കൊണ്ട് ചിറക്കല്‍ കോവിലകത്തിന്റെ ആമ്പല്‍ നിറഞ്ഞ വിശാലമായ കുളവും കുളപ്പുരയും.
മഴമേഘം താണിരുണ്ടുചാറിയലകള്‍ തീരത്ത്.
പെയ്തൊഴിയാതെ
എത്ര കണ്ടാലും മതിയാവില്ല. ഓഡിറ്റോറിയത്തിന്റെ ബാല്‍ക്കണിയില്‍.
ഇവിടെ ഇങ്ങനെ എത്രനേരം വേണമെങ്കിലും ഇരിക്കാം.
എങ്ങനെ നോക്കാതിരിക്കാം.
ഇങ്ങനെയാണ്
പ്രീതയും ജയശ്രീയും
കൃഷ്ണേട്ടന് ആയിരം പൂര്ണചന്ദ്രന്മാരെ കണ്ടോ ?
കൃഷ്ണേട്ടനൊപ്പം അഭിമാനത്തോടെ നബിത
ഞങ്ങളുമുണ്ട്
ഇത്തിരി ലോഗ്യം പറയാം.
'കവിമണ്ഡലത്തിന്റെ ഒമ്പതാം സ്ഥാപകദിനമല്ലേ. നമുക്കൊമ്പത് വൃക്ഷത്തൈ നടണം.' രാമകൃഷ്ണന് കണ്ണോം നിര്‍ദ്ദേശങ്ങള്‍ നല്കുന്നു.
ഞങ്ങള്‍ റെഡിയാണ്.
ഇവിടെ മതിയോ?
സ്വാഗതമോതിക്കൊണ്ട് രാമകൃഷ്ണന് കണ്ണോം.
അധ്യക്ഷന്‍ മേലത്ത് ചന്ദ്രശേഖരന്‍നായര്‍.
ഉദ്ഘാടനം ഫോക് ലോര്‍ അക്കാദമി ചെയര്മാന് മുഹമ്മദ് അഹമ്മദ്.
'കോലത്തുനാടിന്റെ കാവ്യപൈതൃകം' സെമിനാര്‍ അവതരണം എം.കെ.കൃഷ്ണന്. എണ്‍പതിലേറെ പ്രായമുള്ള കൃഷ്ണേട്ടന് ഒരത്ഭുതമാണ്. എന്തെല്ലാം അറിവുകളാണ് അദ്ദേഹത്തിന്റെ തലയില്‍ സൂക്ഷിച്ചിട്ടുള്ളത്! അതൊക്കെ നമുക്ക് ചോര്‍ത്തിയെടുക്കണം. ഇതുവരെ അറിയാത്ത ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം ഞങ്ങള്‍ക്ക് പറഞ്ഞുതന്നു.
ക്യാമറക്കണ്ണുമായ്
പറഞ്ഞാല്‍ തീരില്ല.
ചിറക്കലിന്റെ ചരിത്രകാരനെ മറയ്ക്കാന്‍(മറക്കാന്‍) പാടുണ്ടോ?
ഫോക് ലോര്‍ അക്കാദമി സെക്രട്ടറി എം. പ്രദീപ് കുമാര്‍.
ബഹറിനില്‍ ജോലിചെയ്യുന്ന സുരേഷ് ചെറുകുന്ന്. മലയാളം മറുനാട്ടിലും പഠിപ്പിക്കാന്‍ മുന്‍കൈയെടുത്ത മറുനാടന്‍ മലയാളി.
സുരേഷിന്റെ കുടുംബത്തില്‍ നാലു തലമുറ ഉപയോഗിച്ച കൃഷ്ണപ്പാട്ട്(കൃഷ്ണഗാഥ)
രാജേഷ് വാര്യര്‍ നന്ദിയോടെ സമാപനം.
കാവ്യഗുരോ പ്രണാമം.
അനുഗ്രഹം ചൊരിഞ്ഞാലും.
വടക്കന്‍ പെരുമയിലുറഞ്ഞാടി
വേര്‍പാടില്‍ വ്യഥപൂണ്ട് മിഴികൂമ്പുമാമ്പലേ
വേദന വേണ്ടെന്നോതിയണയും ശശാങ്കന്.
Subscribe to:
Posts (Atom)