Tuesday, August 13, 2013

കാക്കപ്പൂക്കടലില്‍കഠിനമീ പാറ. മാടായിപ്പാറ


കനിവ് ചുരത്താന്‍ കരിമ്പാറ


നിര്‍ത്ത്. പൂ വിരിഞ്ഞല്ലോ


അങ്ങോട്ടിറങ്ങാം


എത്ര്യാ പൂക്കള്‍


തുമ്പപ്പൂക്കൂട


മഞ്ഞക്കുരുന്നുകള്‍ കണ്‍തുറന്ന്‍


ഒറ്റയ്ക്കൊരു സുന്ദരി


നീലമിഴി തുറന്ന്‍ കാക്കപ്പൂഇവിടെയുമുണ്ടല്ലോ.ദാ,ഇങ്ങോട്ടുംപിന്നെയും പിന്നെയുംനോക്കുന്നിടത്തെല്ലാം നീലനീലയാം വിരിപ്പിട്ട്


വിശുദ്ധമീ വെണ്മയുംനീലക്കടലില്‍ പച്ചത്തുരുത്ത്മാനത്തുയരും കൊടിയടയാളംഇത്തിരി നേരമിരിക്കട്ടെഒറ്റയ്ക്കായിപ്പോയല്ലോനിങ്ങളുള്ളപ്പോള്‍ എങ്ങനെ ഒറ്റയ്ക്കാവും അല്ലേ.ഇത്തിത്തിപ്പുള്ളും ഒറ്റയ്ക്കാണ്.ഇവനിവിടെ ഉറങ്ങിപ്പോയോ?കൂട്ടുകാരെത്തിഇട്ടവര്‍ക്ക് കൊടുക്കേണ്ട തൊഴിഇതെന്റെ മണ്ണാണ്മാനത്ത് പറന്നാലും മണ്ണ് എന്റേതുമാണ്മണ്ണിന്റെ അവകാശം പതിച്ചു കിട്ടുന്നതുവരെ


മണ്ണിന്റെ ആദ്യാവകാശി ഞാനാണ്‌.കള്ളീ,നിനക്കൊപ്പം ഞാനുണ്ട്നാളെ ഇതാണ് ഗതിയെന്ന് മറക്കരുത്.

കുട ചൂടാന്‍ ഞങ്ങളുള്ളപ്പോള്‍ എന്തിന് വഴക്ക്അങ്ങനിരുന്നാല്‍ പറ്റില്ല.കാണാനൊരുപാടുണ്ട്നീലക്കടലിലലിയാന്‍ജൂതക്കുളമെത്തികുളക്കരയില്‍ കുടയെന്തിന്!കുളത്തിലിറങ്ങണോ?വെള്ളച്ചാലിലൂടെകോട്ടയല്ലേ അത്


പുഴയും കാടും മലയും


തലയില്‍ പൂവും ചൂടി നീ കാത്തിരിക്കുമ്പോള്‍


ഒരു പൂത്തുമ്പിയായ് പറന്നു
ഞാനിനിയും വരും.

10 comments:

Cv Thankappan said...

പച്ചപ്പിന്‍റെ സമ്മോഹനസമ്മേളനം!
നല്ല ചിത്രങ്ങള്‍
ആശംസകള്‍

Madhusudanan P.V. said...

എന്റെ ബാല്യകാലസ്മരണകൾ ഉറങ്ങുന്ന മാടായിപ്പാറ.

ശാന്ത കാവുമ്പായി said...

സി.വി.തങ്കപ്പന്‍,മധുസൂദനന്‍ പി.വി.മാടായിപ്പാറയില്‍ വന്നതിനു നന്ദി.ഒരുപാട് നാളായി ആഗ്രഹിക്കുന്നതാണ് മാടായിപ്പാറ കാണണം എന്ന്. ഇപ്പോഴാണ്‌ ഒത്തുവന്നത്.

ബഷീർ said...

പൂക്കൾ ചിരിക്കട്ടെ

drpmalankot said...


കവിമനസ്സിൽ പ്രകൃതിസൌന്ദര്യം
കൂടുകൂട്ടിയപ്പോളിതാ കണ്ടു
മനോഹരമീ പ്രകൃതി സൌന്ദര്യത്തി-
ന്നതിമനോഹരമാം ചിത്രങ്ങൾ!

മണിഷാരത്ത്‌ said...

ഈ ഓണക്കാലത്ത് മാടായിപ്പാറ യിലേക്ക് ഒരു യാത്ര മനസ്സിലുണ്ടായിരുന്നു.ഈ ചിത്രങ്ങൾ കണ്ടപ്പോൾ ക്ഷമ നശിച്ചെന്നു കൂടി പറയട്ടെ..മാടായിപ്പാറയിലല്ലേ വടുകുണ്ഠ ക്ഷേത്രം..നല്ല ചിത്രങ്ങൾ

ശാന്ത കാവുമ്പായി said...

ബഷീര്‍ പി.ബി.,ഡോ.പി.മാലങ്കോട്,
മണിഷാരത്ത് കണ്ടതില്‍ ഒരുപാടു സന്തോഷം. പിന്നെ ഓണത്തിന് പൂക്കളൊക്കെ നാട്ടുകാര്‍ കൊണ്ടുപോകും. അതിനുമുമ്പേ പോകണം.

വീകെ said...

മനോഹരമായിരിക്കുന്നു ഈ കാക്കപ്പൂപ്പാറത്തോട്ടം. വളരെ കുളിർമ്മ നൽകി കണ്ണിനു മാത്രമല്ല, മനസ്സിനും...
ആശംസകൾ...

manoj kurian said...

it is amazing.it is the best time for u to make journey.gud luck

Tita Carré said...

Oi amigo, adorei todas as novidades do teu blog, também trago novidades no meu blog para ti contar, confira e depois deixe um comentário para eu poder saber o que achastes,abraços do Brasil.
http://www.titacarre.com
http://elo7.com.br/titacarre