Thursday, September 20, 2012

ഗുരുപൂജ

ഒട്ടിയവയറും കാട്ടാളവേഷവും
കണ്ണില്‍പ്പെടാനൊരു ഗുരുപൂജ
പെരുവിരല്‍ ദക്ഷിണയുമായ്
കാത്തുനില്‍ക്കുന്നേകലവ്യന്മാര്‍
ചക്രവാളത്തില്‍ കണ്ണുംനട്ട്
അന്തരീക്ഷത്തെ
പ്രകമ്പനംകൊള്ളിച്ച്
കോള്‍മയിര്‍ക്കൊള്ളുമാചാര്യ
മിഴിയൊന്നു താഴ്ത്തിയാല്‍
കാല്‍ച്ചുവട്ടില്‍
തൊഴുകൈയുമായേകലവ്യന്മാര്‍
ശിരസ്സില്‍ കൈവെച്ച്
നേടാം ഗുരുദക്ഷിണ.

പണത്തിന്‍ റിമോട്ടമര്‍ത്തി
പടിതുറന്നെത്തും ശിഷ്യന്‍.
ഗുരുവിന്റെ കവിളിലെ
മാഞ്ഞുപോയ തുടുപ്പ്
കൈയിലെ പൂച്ചെണ്ടില്‍.
'ഹായ് മേം'പറഞ്ഞവന്‍
നീട്ടീ രക്തപുഷ്പം.
തിളക്കമില്ലാ മിഴിയിലതുചേര്‍ത്ത്
ഉറഞ്ഞുപോയ ദൈന്യസ്വരം
മറുവാക്കോതീ 'താങ്ക്സ്'



9 comments:

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

പുതുതലമുറയുടെ ഗുരുദക്ഷിണ..
നന്നായി.

Cv Thankappan said...

എല്ലാം യാന്ത്രികമായി അല്ലെ ടീച്ചറെ!
ആശംസകള്‍

mini//മിനി said...

ജനറേഷൻ ഗ്യാപ്പ്,,,

Unknown said...

അഭിനവ ഏകലവ്യന്മാരെ ഭംഗിയായി അവതരിപ്പിച്ചതിന്‌ ടീച്ചർക്ക്‌ "താങ്ക്സ്‌

Mohammed Kutty.N said...

Generation gap...!!
'ആരാമ'ത്തിലെ ഒരു ലേഖനത്തില്‍ നിന്നാണ് ആളെ പിടി കിട്ടിയത്.ബ്ലോഗ്‌ ഞാന്‍ കണ്ടിരുന്നില്ല.അഭിനന്ദനങ്ങള്‍ ...

നിസാരന്‍ .. said...

വളരെ നന്നായിട്ടുണ്ട് ഗുരുത്വം എന്ന വാക്ക് കൂടുതല്‍ അര്‍ത്ഥശൂന്യമാകുന്ന കാലം

Unknown said...

കവിത നന്നായി... വീണ്ടും വരാം...

BENNY PAZHEMPALLIL said...

ആശ്സകള്‍....
കൂടുതല്‍ ഉയരട്ടെ....

BENNY PAZHEMPALLIL said...

ആശ്സകള്‍....
കൂടുതല്‍ ഉയരട്ടെ....