Tuesday, July 31, 2012

ആടുജീവികള്‍

ഇന്നലെയൊരു തീര്‍ഥയാത്ര.
പിന്‍വിളികള്‍ കേള്‍ക്കാതെ.
പിന്‍തിരിഞ്ഞുനോക്കാതെ
ബെന്യാമന്‍ കാണിച്ച വഴികളില്‍
തീമലകളം തീപ്പാതകളും.
ആടുജീവിതത്തിന്നേടുകളില്‍
കയറിയുമിറങ്ങിയും
വെന്തുപോയ കാലുകള്‍
നീട്ടിവെച്ചെത്തിയത്
കത്തുന്ന കാഴ്ചയില്‍.
മസറയില്‍ വെള്ളംനിറച്ച്;
കച്ചിയും പോച്ചയും നിറച്ച്;
അര്‍ബാബിന്‍ മൂളിപ്പറക്കും
ചാട്ടയ്ക്ക്
മുതുക് വളച്ച് ;
പോച്ചക്കാരി രമണിക്കും
മേരി മൈമുനക്കും
അറവുറാവുത്തര്‍ക്കും
മറ്റനേകര്‍ക്കുമിടയില്‍
ആടുജീവിയായ്
മാനസാന്തരപ്പെട്ടവന്‍
ആടിനേഭദം കല്‍പ്പിച്ച്
അലിഞ്ഞുപോകുമാണത്തം പേറി
അക്കരപ്പച്ച കൊതിച്ച്
പണയപ്പെട്ട നരവേഷത്തില്‍
നരകത്തീയുകള്‍ വിഴുങ്ങിയവന്‍.
നരകാകാഗ്നിയില്‍
ദഹിക്കുമുടലില്‍
ജീവന്റെ തിരിനാളം
കെട്ടുപോകാത്തവനാടു നജീബ്.
മണല്‍ക്കാട്ടിലിന്നുമിവന്‍.
മസറയില്‍ വെള്ളം നിറച്ച്
മുട്ടനാടിന്‍ തൊഴികൊണ്ട് ;
ചാട്ടയടിക്ക് മുതുക് വളച്ച് ...
അഫഗാനിയോ, ഇന്തിയോ,
പാക്കിസ്ഥാനിയോ,
സൊമാലിയോ?
നജീബോ, നാരായണനോ,
മാത്തുക്കുട്ടിയോ ..?
ആരായാലെന്തരവയര്‍
നിറയാത്തമരത്വ -
മേറ്റുവാങ്ങിയവര്‍.
ആടായും മാടായുമാടുമിവ-
രന്ത്യനാളിലുയിര്‍ത്തെഴുന്നേറ്റ്
ചാട്ടവാറുകള്‍
കൈയിലേന്തുവാന്‍.

12 comments:

ഫിറോസ്‌ said...

"ആടുജീവിതം" വായിച്ചപ്പോള്‍ മനസ്സില്‍ ഒരു നോവായിരുന്നു നജീബ്.. അതിനെക്കാള്‍ വലിയ വേദനയായിരുന്നു ഹക്കീം..ആ ഓര്‍മകളിലേക്ക് തിരികെ യാത്രാ കൊണ്ട് പോയ ടീച്ചര്‍ക്ക്‌ ഒരായിരം നന്ദി..
"ആടുജീവിതം" കഴിഞ്ഞു ബെന്യാമിന്‍ എഴുതിയ "മഞ്ഞവെയില്‍ മരണങ്ങള്‍ " തീര്‍ച്ചയായും വായിക്കാവുന്ന ഒരു നോവല്‍ ആണ്.."ആടുജീവിതം" പോലെ തീക്ഷ്ണ വായന സമ്മാനിക്കില്ലെങ്കില്‍ കൂടി നല്ലൊരു വായനാനുഭവം നല്‍കും എന്നതിന് എന്റെ ഉറപ്പു..അത്രയ്ക്ക് മനോഹരമാണ് ആ നോവലും..
ഏതായാലും നന്നായിരിക്കുന്നു ഈ വരികള്‍.. ഭാവുകങ്ങള്‍..

സ്നേഹത്തോടെ,
ഫിറോസ്‌
http://kannurpassenger.blogspot.in/2012/07/blog-post_19.html

Gopan Kumar said...

ഒരുപാട് ആടുജീവിതങ്ങള്‍ക്ക് നടുവില്‍ നിന്ന് ഒരു ആടുജീവി ടീച്ചറെ അഭിനന്ദിക്കുന്നു

ആടുജീവികളെ ഓര്‍ത്തതിന് നന്ദി

http://admadalangal.blogspot.com/

mini//മിനി said...

ആടുജീവിതമാണെന്ന് അറിഞ്ഞിട്ടും ജീവിതം ആടിതീർക്കുന്നവരാണ് നമ്മൾ മനുഷ്യർ. കവിത നന്നായി.

snehitha said...

ശാന്തേച്ചി കവിത ഇഷ്ടപ്പെട്ടു

ajith said...

“നാം അനുഭവിക്കാത്തതൊക്കെയും നമുക്ക് കെട്ടുകഥകളാണ്”

ഞാന്‍ പുണ്യവാളന്‍ said...

ഉം ഉം ഉം ......ഒരു പാട് കേട്ട് വായ്ക്കനായില്ല ആ നോവല്‍ , ആശംസകള്‍

Madhusudanan said...

കവിത നൊമ്പരമുണര്‍ത്തി. അഭിനന്ദനങ്ങള്‍

c.v.thankappan said...

മനുഷ്യനായി പിറന്നാള്‍ ജീവിതമെന്നനാടകത്തില്‍ ഏതൊക്കെ
ജീവികളായിവേഷംകെട്ടി,ദുരിതംപേറി

മേനിനടിച്ച് അഭിനയിക്കണം അന്ത്യം വരെ.ആടായി,കഴുതയായി,പോത്തായി,പട്ടിയായി,പുലിയായി,മാനായി,
കുറുക്കനായി,പാമ്പായി.........
നന്നായിരിക്കുന്നു കവിത.
ആശംസകള്‍

Vinodkumar Thallasseri said...

ആടുജീവിതം കുറിച്ചുതീര്‍ത്ത നോവും വേവും വരികളില്‍ അറിയുന്നുണ്ട്‌, ടീച്ചര്‍.

Gireesh KS said...

കവിത ഇഷ്ടപ്പെട്ടു

Joy Abraham said...

ആടുജീവിതമാണെന്ന് അറിഞ്ഞിട്ടും ജീവിതം ആടിതീർക്കുന്നവരാണ് നമ്മൾ മനുഷ്യർ. കവിത നന്നായി.

Joy Abraham said...

ആടുജീവിതമാണെന്ന് അറിഞ്ഞിട്ടും ജീവിതം ആടിതീർക്കുന്നവരാണ് നമ്മൾ മനുഷ്യർ. കവിത നന്നായി.