കുഞ്ഞുന്നാളിലമ്മാവന്റെ കൈകളിൽ
പ്രാണനുവേണ്ടി പിടയും പൂവെനൻ
കണ്‍കളിൽ മഴക്കാറ് നിറച്ചു.
അടുത്ത വീട്ടിലെ തെമ്മാടി നായ
അരുമപ്പൂച്ചക്കുഞ്ഞിനെ
കടിച്ചുകീറിയെന്
കണ്ണുകൾ പെരുമഴയായ്
പെയ്തിറങ്ങി.
മാറത്തണച്ചുപിടിക്കു-
മമ്മൂമ്മയെന്നേക്കുമായ്
കണ്ണടച്ചപ്പോൾ
നെഞ്ചിൽ മുട്ടിത്തിരിഞ്ഞ
ഗദ്ഗദം തൊണ്ടയിൽത്തടഞ്ഞ്
കണ്ണിലൂടൊഴുകി.
അയലത്തെ പെൺകിടാവാത്മഹത്യ
ചെയ്തപ്പോഴുമൊഴുക്കീ കണ്ണുനീർ.
അപമാനത്തിൻ കഠാരമുനകളാഴ്ന്നിറങ്ങി
അലകടലാക്കിയെൻ കണ്ണുകൾ.
ദു:ഖത്തിൻ വേരുകളറുക്കാൻ
കൂട്ടായ്മകളിലഭയംതേടി.
ആത്മാവ് പൊയ്പ്പോയ
പ്രണയത്തിൻ നഗ്നത;
കശക്കിയെറിയപ്പെടും പൂവുകൾ;
കയറിൽത്തൂങ്ങിയാടുമഭിമാനം;
കണക്കില്ലാതെ
സൌഹൃദസന്ദേശങ്ങൾ
കരിമ്പാറക്കഷണങ്ങളായ്
ചീറ്റിയടുത്തു.
തീവണ്ടിച്ചക്രങ്ങൾ
കണ്ടിച്ചിട്ട കഴുത്തിൽ
പാതിയടഞ്ഞ കണ്ണുകളിൽ
പാതി പിളർന്ന നിലവിളിയിൽ
കരളിൽ കിനിഞ്ഞ്
കണ്ണിലുറച്ച്
കരിമ്പാറകളെൻ
നെഞ്ചിൽ പെരുകി.
14 comments:
അതുകൊണ്ടെല്ലാം നമുക്ക് എന്തുമാറ്റമുണ്ടായി ...?
അയലത്തെ പെൺകിടാവാത്മഹത്യ
ചെയ്തപ്പോഴുമൊഴുക്കീ കണ്ണുനീർ.
അപമാനത്തിൻ കഠാരമുനകളാഴ്ന്നിറങ്ങി
അലകടലാക്കിയെൻ കണ്ണുകൾ
നന്നായിട്ടുണ്ട് ടീച്ചർ.
ടീച്ചറെ കൊള്ളാം ...
ഉള്ളിനെ കരിമ്പാറയക്കാന് നാം പഠിക്കേണ്ടിയിരിക്കുന്നു. നന്നായി ടീച്ചറ്
നല്ല ഉപമകള്‍
നന്നായി.....
അരുമപ്പൂച്ചക്കുഞ്ഞിനെ
കടിച്ചുകീറിയെന്
കണ്ണുകൾ പെരുമഴയായ്
പെയ്തിറങ്ങി.
ഒരു അർത്ഥ വ്യത്യാസം വരുന്നുണ്ട്. വാക്യഘടനയിൽ ചെറിയ മാറ്റം ആവാമായിരുന്നു...
ആശംസകൾ..
മനമില്ലാത്തവർ വാരും
മണൽക്കുഴികളിൽപെട്ടും
അണകെട്ടി നിർത്തിയുമാ
കണ്ണുനീർ പുഴവറ്റിടുന്നു.
വായിച്ചു..
നിസംഗതയിലേക്കുള്ള പടവുകള്‍ :)
പൂര്‍ണ്ണമായ് കിട്ടിയില്ല കവിത.
സത്യം എല്ലാ മനുഷ്യരും നിഷ്കളങ്കരായ് ജനിക്കുന്നു,സമൂഹമവരെ ചീത്തയാക്കുന്നു.
അഭിനന്ദനങ്ങൾ,തിരിച്ചറിവിന്.
...ജീവിതവ്യഥകൾ ചൂണ്ടിക്കാണിക്കുന്ന നല്ല വരികൾ....നെഞ്ചിനുള്ളിൽ ഉറച്ചുപോയ ഏത് പാറയും കണ്ണുനീരിൽ അലിഞ്ഞുപോകും. മനസ്സിന്റെ നിസ്സഹായാവസ്ഥ......നല്ല എഴുത്ത്. ‘ഇതിനെക്കാൾ ഭാവതീവ്രമായ രചന’യാണ് ‘കുഞ്ഞിന്റഛൻ’ എന്ന കവിത. അനുമോദനങ്ങൾ.......
...ജീവിതവ്യഥകൾ ചൂണ്ടിക്കാണിക്കുന്ന നല്ല വരികൾ....നെഞ്ചിനുള്ളിൽ ഉറച്ചുപോയ ഏത് പാറയും കണ്ണുനീരിൽ അലിഞ്ഞുപോകും. മനസ്സിന്റെ നിസ്സഹായാവസ്ഥ......നല്ല എഴുത്ത്. ‘ഇതിനെക്കാൾ ഭാവതീവ്രമായ രചന’യാണ് ‘കുഞ്ഞിന്റഛൻ’ എന്ന കവിത. അനുമോദനങ്ങൾ.......
MOHAPAKSHI
nannayittund
Ellam nannayittund Teachare
Post a Comment