Sunday, January 9, 2011

മുത്തപ്പാ എന്നു വിളിച്ചാൽ....



കാനനേശനുത്സവമായി
കാട്ടുപാതയിനി നാട്ടുപാത.


 

അനുഗ്രഹവഴിയിലൊറ്റക്ക്





                                   ദാ..എത്തിപ്പോയി




                                        ഒറ്റത്തിരിനാളമെരിയും മടപ്പുരയിൽ



           അസ്തമന സൂര്യനെ തിരുനെറ്റിയിലാവാഹിച്ചൊരു സൂര്യനായ്



 

എപ്പോഴുമെപ്പോഴുമനുഗ്രഹിച്ചരുളുമീശൻ
കുന്നത്തൂർ പാടിയിൽ കുടികൊള്ളുമീശൻ



ചന്തനായ്,ശിലയായ് പുനർജ്ജനിയായ്,
പ്രസാദമായിത്തിരി പനങ്കള്ളും.


                      
                                           അന്തിക്കള്ളിവിടെ പ്രസാദമാകും



ഇവിടമാണധ്യാത്മ വിദ്യാലയം  



                                          ചൊല്ലുവാനേറെയുണ്ട്
                                          പൈതങ്ങൾ കേട്ടാലും



         
                                        നടഭണ്ഡാരമൊന്നു തുറക്കട്ടെ


ഭദ്രമായിനിയടച്ചേക്കാം



കൈവെച്ചനുഗ്രഹിച്ച് കൈക്കൊള്ളും കാരുണ്യമൂർത്തി





   നായ്ക്കളും ഭൂതഗണങ്ങളും
  തൃപ്തിയായ് വാഴ്ക.


  
                                        ആധിയും വ്യാധിയും തീർത്ത് രക്ഷിക്കാൻ



    
                                     കർത്താവിന് വെറ്റില പ്രസാദം നൽകട്ടെ





                                      സന്താപത്രാസ് പൊങ്ങാതെ കാപ്പോം



                                                           

     കാവലാളായെന്നും



                                         അമ്പെടുത്ത് തൊടുക്കാം ഞാണിന്മേൽ



                                          ആയുധമൂരട്ടെ



                                         താളത്തിനൊപ്പം താണ്ഡവം



                                         കരളിലെ കനൽ കണ്ണിലൂടൊഴുകി


                      
                                          ഇനി കുറച്ച് വീത്ത് കൊടുത്താലും




                               അടിച്ചു തളിച്ച് അന്തിത്തിരി വെക്കും പൈതങ്ങളെ
                              എപ്പോഴുമെപ്പോഴും കാത്തു രക്ഷിക്കും മുത്തപ്പൻ


                                    
                                      മൂലം‌പെറ്റമ്മയ്ക്കും തിരുമുടിയുയരണം.




വാണവർക്കിനി മറ്റെന്തും ദേവകാര്യശ്ശേഷം.


                                    
                     വാണവർ തൻ സൌഹൃദത്തണലിലിത്തിരി വിശ്രമം.



                                 സങ്കടക്കനമിറക്കി വെച്ചിനി മടക്കം




                                 വറ്റാത്ത കനിവിന്നുറവയിൽ മനം
                                 കുളുർപ്പിക്കാനടുത്താണ്ടെത്താം


41 comments:

ജയരാജ്‌മുരുക്കുംപുഴ said...

manoharamayi paranju..... aashamsakal.....

പട്ടേപ്പാടം റാംജി said...

ഏറെ ചിത്രങ്ങള്‍ നിരത്തി ഒരു വലിയ കഥ വരച്ച പോസ്റ്റ്‌
അഭിനന്ദനങ്ങള്‍.

K.P.Sukumaran said...

ശാന്തം .. സുന്ദരം..

mini//മിനി said...

സുന്ദരദൃശ്യങ്ങൾ

വേണു venu said...

അടിച്ചു തളിച്ച് അന്തിത്തിരി വെക്കും പൈതങ്ങളെ
എപ്പോഴുമെപ്പോഴും കാത്തു രക്ഷിക്കും മുത്തപ്പൻ.
കൊല്ലം ജില്ലയില്‍ മുത്തപ്പന്‍റെ ഒരു ക്ഷേത്രം ഉണ്ട്. കള്ളാണു് പ്രസാദവും വഴിപാടും.
ചിത്രങ്ങളിലെ ക്യാപ്^ഷനുകളില്‍ ....
1.കർത്താവിന് വെറ്റില പ്രസാദം നൽകട്ടെ.
2.സന്താപത്രാസ് പൊങ്ങാതെ കാപ്പോം.
അല്പം വിശദീകരണമുണ്ടെങ്കില്‍ നന്നായിരുന്നു.

Muralee Mukundan , ബിലാത്തിപട്ടണം said...

നല്ലയടിക്കുറുപ്പുകളിൽ ഈ മുത്താപ്പാചരിതം ഒതുക്കിയതിൽ കുറച്ച് പരിഭവം ഉണ്ട് കേട്ടൊ ടീച്ചറേ
പിന്നെ
ശാന്ത ടീച്ചർക്കും കുടുംബത്തിനും അതിമനോഹരവും,
സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
സസ്നേഹം,

മുരളീമുകുന്ദൻ

ശ്രീനാഥന്‍ said...

തലശ്ശേരിക്കാരുടെ ജീവിതത്തിൽ, സ്വഭാവത്തിലൊക്കെ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നു തോന്നുന്നു അവരുടെ ഈ കുലദൈവം. നല്ല ചിത്രങ്ങളിലൂടെ നന്നായി മുത്തപ്പക്കാഴ്ച.

ശ്രീക്കുട്ടന്‍ said...

ചിത്രങ്ങളെല്ലാം മനോഹരമായിരിക്കുന്നു.ഇതിനെക്കുറിച്ച് ചെറുതെങ്കിലുമുള്ള ഒരു കുറിപ്പുകൂടിയുണ്ടായിരുന്നുവെങ്കില്‍....

Naushu said...

നല്ല ചിത്രങ്ങള്‍ ....

ചന്തു നായർ said...

ശാന്ത ടീച്ചറേ...നമസ്കാരം.അല്പം കൂടെ വിശദീകരണമുണ്ടെങ്കില്‍...മുത്തപ്പന്റെ ചരിത്രംകൂറ്റെ എഴുതാമായിരുന്നു.....ചന്തുനായർ “ആരഭി”

ശാന്ത കാവുമ്പായി said...

എല്ലാവരും മുത്തപ്പനെ കണ്ടു വണങ്ങിയില്ലേ?സ്ഥാനി നായന്മാരെ മുത്തപ്പൻ കർത്താവ് എന്നാണ് സംബോധന ചെയ്യുന്നത്.സ്ഥാനികൾക്ക് വെറ്റില കൊടുക്കുക എന്നൊരു ചടങ്ങുണ്ട്.സന്താപത്രാസ് എന്ന് ആലങ്കാരികമായി ഉപയോഗിച്ചതാണ്.തുലാഭാരം തൂക്കാനുള്ള സംവിധാനം കണ്ടില്ലേ?മുത്തപ്പൻ അനുവദിക്കുകയാണെങ്കിൽ കൂടുതൽ എഴുതണമെന്നാഗ്രഹമുണ്ട്.എല്ലാവർക്കും നന്ദി.

പാര്‍ത്ഥന്‍ said...

മുത്തപ്പന്റെ ഈ ചടങ്ങുകളുടെ ഫോട്ടോകൾ ആദ്യമായി കാണുകയാണ്. സന്തോഷായി. ഇത്തിരി പ്രസാദം കൂടി .....

Aneesh TV said...

Nostalgia...:(((

ശ്രീലാല്‍ said...

കുന്നത്തൂര്‍പ്പാടിയില്‍ ഏതൊക്കെ സമയത്താണ് വെള്ളാട്ടം ഉണ്ടാവുക ? ഉത്സവത്തിന്റന്നേരം തിരുവനപ്പന കീയുന്നേരത്തുള്ള പാടിയുടെ ഫോട്ടോ എടുക്കണം എന്ന് പണ്ടേ ആഗ്രഹിക്കുന്നതാണ്.

നന്ദി.

Unknown said...

ഇതിനെ കുറിച്ചൊന്നും അറിയില്ല.
ഫോട്ടോസ് നന്നായി.

മുകിൽ said...

വളരെ ഭംഗിയായിരിക്കുന്നു. ആസ്വദിച്ചു.

ഏ.ആര്‍. നജീം said...

കൊള്ളാല്ലോ സംഭവം.. ഇതു കാട്ടിനുള്ളിലാണോ..ഈ ആചാരനുഷ്ടാനങ്ങൾ ഒക്കെ ഒരു രസമാണ് അല്ലെ

Echmukutty said...

ഇത് കേമമായിട്ടുണ്ട്.
ഇഷ്ടപ്പെട്ടു.
മുത്തപ്പൻ അനുവദിച്ചാലേ അവിടെ വരാനാകൂ എന്നാണ് കേട്ടിരിയ്ക്കുന്നത്.
അനുവദിയ്ക്കട്ടെ.

Villagemaan/വില്ലേജ്മാന്‍ said...

നല്ല ചിത്രങ്ങള്‍ ! അടിക്കുറിപ്പ് ചെറുതെങ്കിലും മനോഹരം !

SUJITH KAYYUR said...

aashamsakal.

Abduljaleel (A J Farooqi) said...
This comment has been removed by the author.
Abduljaleel (A J Farooqi) said...

അറിയാത്ത ആചാരങ്ങള്‍ പരിചയപ്പെടുത്തുന്നത് നല്ലത്. ദൈവത്തിന്റെ പ്രതിനിധി തന്നെ കള്ള് പ്രോത്സാഹിപ്പിക്കുന്നത് നല്ലതാണോ? ഈ പ്രസാദം മാറ്റണം. മാറ്റത്തിന് ശ്രമിക്കണം.
(ഇവിടെ ആദ്യമാണേ)

സ്വപ്നസഖി said...

കണ്ണൂര്‍ക്കാരിയാണെങ്കിലും കുന്നത്തൂര്‍പ്പാടിയില്‍ ഇതുവരെ പോകാന്‍ കഴിഞ്ഞില്ലെങ്കിലും,ഈ ചിത്രങ്ങളിലൂടെ അവിടെപോയ് മടങ്ങി.

റാണിപ്രിയ said...

തലശ്ശേരിക്കാരിയാണ് .......
മുത്തപ്പനെ കണ്ടതില്‍ സന്തോഷം ......
പറശിനി മുത്തപ്പാ ....ശരണം .....
ഫോളോ ചെയ്തു...ഇനിയും വരാം....
ദേവൂട്ടി യുടെ തട്ടകതിലും സ്വാഗതം...

http://ranipriyaa.blogspot.com

പാര്‍ത്ഥന്‍ said...

പരസ്യമായി ഇച്ചിരി കള്ളു പ്രസാദമായി മോന്തുന്നത് ഞമ്മക്ക് ആറാമല്ലപ്പ.

പുതിയ പഠനത്തെക്കുറിച്ച് കേട്ടില്ലെ, പുകവലി ജീനുകളുടെ വ്യതിയാനങ്ങൾക്ക് കാരണമായേക്കും എന്ന്. പക്ഷെ ഇപ്പോഴും കള്ളിനെക്കുറിച്ച് ഒരു പരാതിയും ഇല്ല. പിന്നെ ആനമയക്കിയെ ഒഴിവാക്കാൻ ശ്രദ്ധിക്കണം.

രമേശ്‌ അരൂര്‍ said...

എന്റെ മുത്തപ്പാ ...
കാവ്യാത്മകമായ വിവരണം ,ഭക്തി നിര്ഭര നിമിഷങ്ങളുടെ നിറപ്പകിട്ടാര്‍ന്ന ചിത്രങ്ങളുടെ സങ്കലനം ..മനോഹരമായി ഈ സദ്യ

വീകെ said...

മുത്തപ്പൻ എന്റെ സ്വന്തം ആളാട്ടൊ..... ഈ ചരിതങ്ങളൊന്നും അറിയില്ല... മുത്തപ്പന്റെ ‘പറശ്ശിനിക്കടവിൽ’ പോകണം ഒരു നാൾ...

Unknown said...

പറശിനികടവില്‍ പോയിട്ട് കാണാന്‍ കഴിയാത്തത് മുഴുവന്‍ കാണാറായി.
നല്ല വിവരണം

എന്‍.ബി.സുരേഷ് said...

നാടും നാട്ടാരും ഒത്തുചേരുന്ന, അപ്പോൾ നാട്ടീശ്വരൻ വന്ന് കുടിയിരിക്കുന്ന കാവിന്റെ ചിത്രങ്ങളും അടിക്കുറിപ്പുകളും നന്നായി.

Unknown said...

ടീചെരെ കണ്ടെത്താന്‍ ഒരു പാട് വൈകി ,ഷമിക്കുമല്ലോ ???

അസ്സലായിട്ടുണ്ട് ട്ടോ.!!!!

എവിടെയോ നഷ്ട്പ്പെട്ട ഒരു കാലത്തിന്റെ വേദനകളാണ് ഈ ചിത്രങ്ങള്‍ നമ്മിലേക്ക്‌ കോറിയിടുന്നത്

..naj said...

ചിത്രങ്ങള്‍ മനോഹരം.
എങ്കിലും ഒരു ചിന്ത.
മനുഷ്യന്‍ അറിവ് കൊണ്ട് ഇത്ര പുരോഗമിചീട്ടും, എന്തെ മനുഷ്യരില്‍ ഒരു വിഭാഗമിങ്ങിനെ തങ്ങളുടെ ദൈവിക ധാനമായ വിവേകത്തെ തളച്ചിട്ടു ഇത്തരം "വിശ്വാസങ്ങള്‍ക്ക്" അടിമകള്‍ ആകുന്നതു !

ഇസ്ലാമിലേക്ക് വന്ന "കരോള്‍ എച് ആന്‍വിയുടെ" വാക്കുകള്‍ കടമെടുത്തു പറയട്ടെ;
എനിക്ക് ചുറ്റുമുള്ള സമൂഹം എന്തെല്ലാം വിശ്വാസങ്ങളു മായിട്ടാണ് ജീവിക്കുന്നത്, സങ്കടം തോന്നുന്നു...!

ഉമ്മുഫിദ said...

nice pictures !

Anil cheleri kumaran said...

നല്ല ചിത്രങ്ങൾ.. വിവരണങ്ങൾ..

Anonymous said...

valare nannai. eniyun venam ithupole manoharamaya postukal.

Unknown said...

സംഭവ ബഹുലം ഈ ചിത്രങ്ങള്‍

Akbar said...

:)

Unknown said...

കുന്നത്തൂര്‍പാടിയാണോ ഇത്?

Unknown said...

ആണല്ലോ! :)

jaison mathew said...

നല്ല ചിത്രങ്ങള്‍

മനു കുന്നത്ത് said...

ചിത്രങ്ങള്‍ കൊണ്ടൊരു കഥ പറഞ്ഞു........!!!
നന്നായി ചേച്ചി........!!
ശരിക്കും ഇഷ്ടായി.......!

ardra...... said...

santha tr, athimanoharam...athilere....balyathilekulla oru yathra...annathe manjum...kadum. kulirum onnum innillenkilum(1979) vallatha nostalgia .......veendum oru thavana kudi poyirunnenkilum athrayangu anubhavikkanayilla....enkilum eppo venamenkilum onnu thurannu nokkamallo....!oru padu nandiyum oppam teacherkuvendi prarthanayum.