Saturday, May 8, 2010

ഒളിക്കണ്ണുകൾ

പിറന്നു വീണത്‌
തുണിയിലേക്ക്‌.
ഒരു തുണിപ്പന്തായി
അച്ഛന്റെ കൈകളിൽ .
ഇളം ചൂടിൽ
പതു പതുപ്പിൽ
കുഞ്ഞിക്കണ്ണിലുറക്കം.
ചൂടേൽക്കാതെ
തണുപ്പറിയാതെ.
പിച്ച വെച്ചു
വീഴുമ്പോൾ
കുഞ്ഞു പാവാട
പൊങ്ങുമ്പോൾ 
കളിയായമ്മ പറഞ്ഞു.
‘അയ്യേ ഇച്ചീച്ചി
കാണിക്കല്ലേ.’
പിന്നീടോരോ
വീഴ്ച്ചയിലും
കുഞ്ഞിക്കൈകളിൽ
പാവാടത്തുമ്പ്.
കൊത്തി വലിക്കും
കൺക ളിൽ ചൂട്
കുറക്കാനതിൽ
വെന്തുരുകാതിരിക്കാന്‍
നീളം കൂട്ടിക്കൂട്ടി
രൂപം മാറ്റി മാറ്റി
ഊരുമ്പോൾ
ചോര പൊടിയും
മറ്റൊരു തൊലിയായി
തുണി ശരീരത്തിലും
മനസ്സിലുമൊട്ടി.
സ്വകാര്യതകളിൽ
അഴിക്കാനാവാതെ
വലിഞ്ഞു മുറുകി.
വീട്ടിലെ മുറിയിലും
ബാത്ത്റൂമിലും
ടോയ്‌ലറ്റിലും
പൊതുവിടങ്ങളിൽ
എവിടെയും
ഒരു ക്യാമറ
ഒളിച്ചിരിപ്പുണ്ട്.
കച്ചവടക്കണ്ണുമായി.
കഴുകന്‍ കണ്ണുകൾക്ക് 
ആഘോഷമാക്കാന്‍.
ഒളിക്കണമിനി
മാനവനില്ലാത്ത
കാടു നോക്കി.
തിര്യക്കവിടെ
തമ്മിൽ ഭേദം.
കച്ചവടക്കണ്ണുകളും
കണ്ണുകളില്ലാക്കാമവു-
മില്ലതിനൊട്ടും.
തുണിയും തൊലിയും
ഭേദമില്ലതിനാൽ‍.

43 comments:

Nikki alias Nikhil said...

sangethika purogathi oru kaalathu upakaaravum ee kaalathu shaapavum aakunnu.....
:(

upakaaravum shaapavum aakunnathu athu kaikaryam cheyyunna vyakthiyude allenkil prasthanathinte samskaaravum, manasika aarogyavumayi bhandhapettirikkunnu....

lokathil ippo ella mekhalakalilum purogathi athinte athyunnathangalilekku ethikondirikkunnu....

So soon we can expect a "MASTER RESET" to the universe from our ALMIGHTY....
:)

Nikki Alias Nikhil said...

sangethika purogathi oru kaalathu upakaaravum ee kaalathu shaapavum aakunnu.....
:(

upakaaravum shaapavum aakunnathu athu kaikaryam cheyyunna vyakthiyude allenkil prasthanathinte samskaaravum, manasika aarogyavumayi bhandhapettirikkunnu....

lokathil ippo ella mekhalakalilum purogathi athinte athyunnathangalilekku ethikondirikkunnu....

So soon we can expect a "MASTER RESET" to the universe from our ALMIGHTY....
:)

ഒരു നുറുങ്ങ് said...

ഒളികേമറ സഹിച്ചിടാമെങ്കിലൊളി നോട്ടങ്ങളിലൊളിക്കാനൊന്നുമില്ലാതെ
മായുന്നു,മറയുന്ന മങ്കമാരെത്ര പേര്‍,
കഴുകക്കണ്ണുകള്‍ ഒപ്പിയെടുക്കുമെന്‍
പൂമേനിയില്‍ കൊത്തിവരയും പോറലു
കളില്‍ പൊടിയുന്ന ചെഞ്ചോരയാം....

Anil cheleri kumaran said...

കാലിക പ്രസക്തിയുള്ള നല്ല വരികള്‍.

ജെയിംസ് ബ്രൈറ്റ് said...

മനോഹരമായ കാലികപ്രാധാന്യമുള്ള കവിത.
ഇനിയും ഇനിയും എഴുതുക.
ആശംസകള്‍.

Unknown said...

techer najan kavith vayechu...super.enyku eshtamaye..keep it up....best wishes ....reji.........

Unknown said...

techer najan kavith vayechu...super.enyku eshtamaye..keep it up....best wishes ....reji.........

Unknown said...

ബാത്ത്റൂമിലും
ടോയ്‌ലറ്റിലും
പൊതുവിടങ്ങളിൽ
എവിടെയും
ഒരു ക്യാമറ
ഒളിച്ചിരിപ്പുണ്ട്.
കച്ചവടക്കണ്ണുമായി.
സമൂഹം ഇനിയും പലതും പഠിക്കാനുണ്ട്.
ഇത് നാട്ടിലെ ഒരോ മനുഷ്യനും വായിക്കേണ്ട ഒന്നാണ്

മാണിക്യം said...

പിറന്നു വീണത്‌ തുണിയിലേക്ക്‌.
ഒരു തുണിപ്പന്തായി അച്ഛന്‍റെ കൈകളിൽ .
ആദ്യമതൊരു ആവരണം
അത് പിന്നെ എപ്പോഴോ സം‌രക്ഷണം ആയി മാറി

Manoraj said...

പ്രസക്തമായ വരികൾ..

Deepa Bijo Alexander said...

പ്രസക്തമായ വിഷയം.നല്ല അവതരണം.ആശംസകൾ...!

Jishad Cronic said...

നല്ല അവതരണം

ജീവി കരിവെള്ളൂർ said...

ഒളിക്കുന്നിടത്തോളം കാലം ഒളിഞ്ഞുനോട്ടവും പിന്‍‌തുടര്‍ന്നുകൊണ്ടേയിരിക്കും .എന്നാലും നോക്കിയത് പോരാതെ അത് നാട്ടുകാരെ മുഴുവന്‍ കാട്ടുക എന്നു വച്ചാല്‍ അതിനെ എന്ത് വിളിക്കും ;ഇത് പരിഷ്കൃത കാലത്തിന്‍ ശാപമോ ?.

സാങ്കേതിക വളര്‍ച്ചയ്ക്ക് എന്നും ഈ വിധം പാര്‍ശ്വവശങ്ങള്‍ കൂടെയുണ്ടായിരുന്നല്ലോ .

ഇങ്ങനെയൊക്കെ പ്രതികരിക്കാനെങ്കിലും കഴിയുന്നത് വലിയ ഭാഗ്യം അല്ലേ ടീച്ചറേ .

Rahul said...

paranju madutha themes alle..ithokke..

vishnu said...

Rahul... "paranju madutha themes alle..ithokke.." enthanu ningal ithraa lakhavathoduu koodii inganee parayunnathhuu....Aaarokkkeyanu Eee Theme Paranju madathirikunnathhu...Paranjal Thannee Enganeyanu Ithuu Madukkunnathuu....Nammude nattilee Penkuttikal Innuu Samoohathil Neeridunnaa eettavum Valiyaa Preshnamanu Hidden Cameras...Ningal Ethaa Lakhavathodu Koodiyanu Inganee Paranjathuu...Ningal Namude Samoohathil Allee Jeevikkunnathhuu...Ennittuu ningalkuu Enganee Inganee Samsaikkan Kazhiyunnuu...Ningalkkoo Ningaludee Aarkengilumo Inganee Ullaa Oruu Anubhavam Undayittundenkil Ningall Inganee Samsarikkillayirunnuu...Enthayalum Veryy Bad Of YOu....

Santha Chechi....You Have Done A Great Job..Very good ...Keep It Up....Veendum Inganee Maanushika Moolyam Ullaa Kavithakal Pratheekshikunnuu...

Anonymous said...

very good
ashamsakal

ആര്‍ദ്ര ആസാദ് / Ardra Azad said...

ഒരു തുണിപ്പന്തായി
അച്ഛന്‍റെ കൈകളിൽ .
ഇളം ചൂടിൽ
പതു പതുപ്പിൽ
കുഞ്ഞിക്കണ്ണിലുറക്കം.
ചൂടേൽക്കാതെ
തണുപ്പറിയാതെ.

പൂതിയ വാര്‍ത്തകളും കഥകളും ഈ വിശ്വാസത്തെകൂടി തകര്‍ക്കുന്നു...

keraladasanunni said...

മനോഹരമായ വരികള്‍. ശാസ്ത്രത്തിന്‍റെ പുരോഗതി തിന്മക്കായി ഉപയോഗിക്കുന്നതിനെ ' ഹാ, കഷ്ടം ' എന്നേ പറയാനാവൂ.

mahesh said...

nannayiunda teachere........., epolathe kaalathinu pattiya subjuct,congratulation ,enganeyenkilum pratikarichathinna

Unknown said...

innu namukkuchuttum nadannu kondirikkunna vipathukale kurichulla oru munnariyppanu ithu greatt
best wishessssssssss
eniyum ithupolullava aa thulikayil ninnu pirakkette

Pradeep Narayanan Nair said...

മകള്‍ മുതിര്‍ന്നൊരു മങ്ക ആയാല്‍ എല്ലാ മത പിതാക്കളും അഭി മുഖീകരികുന്ന ഉല്‍ക്കണ്ട
നല്ല അവതരണം !...
ഇനിയും കൂടുതല്‍ പ്രതീക്ഷിക്കുന്നു..

ദൃശ്യ- INTIMATE STRANGER said...

nannayirikunallo

ജോയ്‌ പാലക്കല്‍ - Joy Palakkal said...

നന്നായി അവതരിപ്പിച്ചിരിക്കുന്നു.
എല്ലാ ആശംസകളും!!!

chikku said...

situation Maching ok good

ജയരാജ്‌മുരുക്കുംപുഴ said...

valare nannaayi.... aashamsakal........

Anees Hassan said...

കലികാലം

sm sadique said...

ബലഹീനമനസ്സുകളെ അല്ലെങ്കിൽ ഞരമ്പ് രോഗികളെ പേടിച്ചിരുന്ന സ്ത്രീ
മനസ്സുകൾ ഇന്ന് മെബൈൽ കണ്ണുകളാണ് തന്റെ ചുറ്റിലുമെന്ന് കരുതി ബാത്ത്
റുമിൽ കയറാൻ പോലും ഭയപ്പെടുന്നു. ഇതിനുള്ള പരിഹാരം(ഒരു പരിധിവരെ)
കടുത്ത ശിക്ഷാവിധി തന്നെ. നല്ല കവിത.

Ranjith chemmad / ചെമ്മാടൻ said...

കവിത കുറഞ്ഞുപോയെങ്കിലും, കാലികവും
അസ്വസ്ഥവുമായ ആഖ്യാനം!!!

the man to walk with said...

ഒളിക്കണമിനി
മാനവനില്ലാത്ത
കാടു നോക്കി

:)

ജെ പി വെട്ടിയാട്ടില്‍ said...

""‘അയ്യേ ഇച്ചീച്ചി
കാണിക്കല്ലേ.’
പിന്നീടോരോ
വീഴ്ച്ചയിലും
കുഞ്ഞിക്കൈകളിൽ
പാവാടത്തുമ്പ്.
""
വായനാസുഖമുള്ള വരികള്‍ ടീച്ചറേ.

കവിതക്ക് പേരഗ്രാഫ് തിരിക്കേണ്ടെ? അതോ അങ്ങിനെത്തന്നെയാണോ ഒഴുക്കിന്നനുസരിച്ച് അതിന്റെ സ്റ്റൈല്‍ ??

പട്ടേപ്പാടം റാംജി said...

ഒളിക്യാമറയുമായി ഒളിച്ചിരിക്കുന്ന ചതികള്‍ കൊച്ചുവരികളിലൂടെ നന്നാക്കി.

Anonymous said...

ഞാനും എത്തിയിവിടെ വായിച്ചു കഴിഞ്ഞപ്പോൾ ചുറ്റും നോക്കി ഒളി ക്യാമറ ഉണ്ടോയെന്നു.. നമ്മുടെ പേടിയും പ്രതിഷേധവും ഇങ്ങനെയൊക്കെയല്ലെ ചേച്ചി അറിയിക്കുക .. നന്നായിരിക്കുന്നു നല്ല വരികൾ ഭാവുകങ്ങൾ

ഉപാസന || Upasana said...

ഒളിക്കണമിനി
മാനവനില്ലാത്ത
കാടു നോക്കി.


നന്നായി എഴുതി.
:-)

ശാന്ത കാവുമ്പായി said...

വര്‍ത്തമാനകാലത്തിന്‍റെ നീറ്റലും പൊള്ളലും ഏറ്റുവാങ്ങിയാണ് ഒളിക്കണ്ണുകള്‍ പിറന്നത്.അതേ വികാരത്തോടെ നിങ്ങള്‍ ഉള്‍ക്കൊണ്ടു എന്നതില്‍ അതിയായ സന്തോഷമുണ്ട്.
സോണ,നിഖില്‍ ,ഒരു നുറുങ്ങ്, കുമാരന്‍,ജെയിംസ് ബ്രൈറ്റ്‌,റെജി,അനൂപ്‌ കോതനല്ലൂര്‍ ,മാണിക്യം,മനോരാജ്,ദീപ,ജിഷാദ് ക്രോണിക്,ജീവി കരിവെള്ളൂര്‍ ,രാഹുല്‍ ,വിഷ്ണു,അനോണിമസ്,ആര്‍ദ്ര ആസാദ്‌,കേരളദാസനുണ്ണി,മഹേഷ്‌,നിവേദ്,പ്രദീപ്‌,ഇന്‍ഡിമേറ്റ് സ്ട്രെഞ്ചര്‍,ജോയ്‌ പാലക്കല്‍,ചിക്കു,ജയരാജ്‌,ആയിരത്തൊന്നാം രാവ്‌,എസ.എം.സാദിക്ക്‌,രഞ്ജിത്ത് ചെമ്മാട്,ദ മാന്‍ വാക്ക്‌ വിത്ത്‌,ജെ.പി.വെട്ടിയാട്ടില്‍ ,പട്ടേപ്പാടം റാംജി, ഉമ്മു അമ്മാര്‍ ,ഉപാസന എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.

ബിജുകുമാര്‍ alakode said...
This comment has been removed by the author.
ബിജുകുമാര്‍ alakode said...

ശാന്തേച്ചി, കൊച്ചു കൊച്ചു വരികളിലൂടെ ഒത്തിരി അനുഭവിപ്പിയ്ക്കുന്നു.
പിറന്നു വീണത്‌
തുണിയിലേക്ക്‌.
ഒരു തുണിപ്പന്തായി
അച്ഛന്റെ കൈകളിൽ .
ഇളം ചൂടിൽ
പതു പതുപ്പിൽ
കുഞ്ഞിക്കണ്ണിലുറക്കം.
ചൂടേൽക്കാതെ
തണുപ്പറിയാതെ.
ഈ വരികള്‍ വായിച്ചപ്പോള്‍ ഞാനെന്റെ മോളെ ഓര്‍ത്തുപോയി. കുഞ്ഞിക്കാലുകള്‍ ഇളക്കി, വായ് കീറി, മോണകള്‍ കാണിച്ചുള്ള ആ കരച്ചില്‍ ഇപ്പോഴും എന്റെ മനസ്സിലുണ്ട്.
ഈ വിഷയത്തില്‍ പ്രസക്തമായ ഒരു പോസ്റ്റ് ഞാന്‍ ഇട്ടിട്ടുണ്ട്. താല്പര്യമുള്ളവര്‍ക്ക് സന്ദര്‍ശിയ്ക്കാം.
"നിങ്ങളുടെ മകളെ സൂക്ഷിച്ചുകൊള്ളു"
http://minibijukumar.blogspot.com/2010/04/blog-post_26.html

Unknown said...

thnx chechi kalakki iniyum orupaad ezhudan kazhiyatte ennennum ee eliyavanu pls msge me good kavitha samaharam

നനവ് said...

കവിത അസ്സലായിട്ടുണ്ട്...

വരവൂരാൻ said...

അതെ ..ഈ വരികൾ സത്യമാണു
കാലികമായ ചിന്തകൾ

smiley said...

എന്തൊരു നേര്...
നമ്മള്‍ ആഗ്രഹിച്ചാലും
ഇല്ലെങ്കിലും
ഈ തുണികള്‍ നമ്മെ
പറ്റിപിടിച്ചിരിക്കും
മറ്റാര്‍ക്കോ വേണ്ടി
നാം ധരിക്കിന്നു
ജനിച്ചപ്പോള്‍ ഒന്ന്..
തീണ്ടല്‍അറിയിച്ച പെണ്ണിന്
വേറ ഒന്ന്
മരിക്കുമ്പോള്‍
മറ്റൊന്ന്..
ഇനി
ഒളിക്യാമറകള്‍
മറക്കാന്‍ ചാക്ക് തുന്നികള്‍
ഈ നേരുകള്‍കൊപ്പം
ഇനിയുംമൊഴുകട്ടെ ഈ
കത്തുന്ന വരികള്‍

rajith said...

adipoli tto

മുകിൽ said...

“തിര്യക്കവിടെ
തമ്മിൽ ഭേദം“

പറയാനുണ്ടോ അത്!! ആശംസകൾ.

vijayakumarblathur said...

വായിക്കുന്നുണ്ട്....നല്ലത്