Wednesday, May 5, 2010

മോചനം


പട്ടിണി മരണം
മരിച്ചതൊരു വയോധികൻ.
നഗരത്തിൻ മധ്യത്തിൽ
എല്ലുകളും
കുറെ തൊലിയും.
നാണമുള്ളവർ
പുതപ്പിച്ച കീറച്ചാക്കാൽ
നാണം മറച്ച്;
നാണം കെട്ടൊരു
ജഡമായി.
കുടിവെള്ളമില്ലാഞ്ഞല്ല
മരണമെന്നോതും
മട്ടിലൊരു കുപ്പി
വെള്ളവും കൂടെ.
വാർത്തയിങ്ങനെ
ഭക്ഷണമില്ലത്രേ
മൂന്നോളം ദിവസങ്ങളിൽ ..!
കിടപ്പുണ്ടായിരുന്നൂ
ബസ്‌സ്റ്റാന്‍ഡിൽ .
മരിച്ചില്ലതിനാൽ
പോലീസറിയില്ല.
മരിച്ചപ്പോഴെത്തിയവര്‍
ഭംഗിയായ് നടത്തീ 
കൃത്യനിർവഹണം.
കേസെടുത്തില്ലതിനു
സാക്ഷികളേറെയെന്നാലും    
ഭക്ഷണമില്ലാതൊരു
ആത്മഹത്യയായി.


18 comments:

സോണ ജി said...

:(

mahesh said...

nannayitunda teachere,kodiswaran marude nattil pattini

ra said...
This comment has been removed by the author.
Raj Krishna said...

നമുക്ക് ചര്‍ച്ച ചെയ്യാന്‍ എന്തല്ലാം വിഷയങ്ങള്‍....ഈ പട്ടിണി പാവത്തെ ഓര്‍ക്കാന്‍ ആര്‍ക്കു നേരം...നമ്മുടെ മീഡിയ കഴുകന്മാര്‍ക്കും വേണ്ടല്ലോ...അവര്‍ക്ക് വേണ്ട ന്യൂസ്‌ വാല്യൂ ഇതിനു ഇല്ലല്ലോ.. നമുക്ക് ചര്‍ച്ച ചെയ്യാന്‍ ഐ.പി. എല്‍ ഉണ്ടല്ലോ..മോഡിയും തരൂരും പിന്നെ പിണറായിയും ഇപ്പോള്‍ ജോസെഫും... ഈ മനുഷ്യ ജീവന്‍ രക്ഷിക്കാന്‍ ഒരു ദാന ശീലന്മാരെയും കണ്ടില്ല....പരിപതിപിക്കാന്‍ നമ്മെ പോലുള്ള വെറും പാഴ് ജന്മങ്ങള്‍ മാത്രം

ഒരു നുറുങ്ങ് said...

പട്ടിണിപ്പാവത്തിന്‍ അങ്ങിനെയെങ്കിലും“മോചനം”
സമ്മാനിച്ചല്ലൊ,നമ്മുടെ നായകര്‍..
ടീച്ചറേ,ഒരു സല്യൂട്ട്..പിന്നെ ഇവിടെപട്ടിണിയും
പരിവട്ടവുമൊക്കെയുണ്ടെന്നാരാ തട്ടിവിടുന്നത്.!!
ദേ,,പറഞ്ഞേക്കാം..ഇവിടെ മാനം മര്യാദയുള്ള
ചിലരാ നാട് മുടിക്കണത്,പാലും തേനും ഒപ്പം
മദ്യവും മാത്രമേ കുടിക്കാവൂ.അതിനിടയില്‍ പഷ്ണി
പൈദാഹം,ആത്മഹത്യ എന്നൊന്നും എഴുതി
പേടിപ്പിക്കാതെ !!
“മോചനം”ചിലത് പറയുന്നു നമ്മോട്.

Anonymous said...

prasaktham.pakvam

Nikki said...

Manushya daivangalku pinnale paayunna nammude naattukarkku ethokke kaanuvan evide neram, manushya daivangalum busy alle!

ഏകാന്തതയുടെ കാമുകി said...

നമ്മുടെ നാട് നന്നാവില്ല ......

junaith said...

ഒടുവിലൊരു കവിതയായ്
:-(

ഹംസ said...

ഭക്ഷണമില്ലാതൊരുആത്മഹത്യയായി.

കഷ്ടം !!

rajith said...

very nice..namme chinthipikkaan kazhiyunna kavitha..thanks

ഒഴാക്കന്‍. said...

കഷ്ടം !!

Praveen said...

ഈ മോചനം എന്നെ ബന്ധനസ്ഥാനാക്കുന്നു......

നോവിച്ചു.....
എങ്കിലും ഞാന്‍ കണ്ണടച്ച് കടന്നു പോകുന്നു...

perooran said...

nalla post

ശാന്ത കാവുമ്പായി said...

എങ്ങനെയോ അന്നത്തെ പത്രം (2010മെയ്‌ 4)ഞാന്‍ അടുത്ത ദിവസമാണ് വായിച്ചത്.പത്രം കൈയിലെടുത്തതും ആ വാര്‍ത്തയാണ് ആദ്യം കണ്ണില്‍ പെട്ടത്.ആ ചിത്രം എന്നെ വല്ലാതെ കൊളുത്തി വലിച്ചു.മൂന്നു ദിവസമായി ബസ്‌ സ്റ്റാന്‍റ് ഷോപ്പിംഗ്‌ കോംപ്ലക്സിനോട് ചേര്‍ന്ന ഷെഡില്‍ കിടക്കുകയായിരുന്നു.എന്നിട്ടുമെന്തേ നമുക്കൊന്നും ചെയ്യാന്‍ കഴിയാഞ്ഞത്.നോവുന്നില്ലേ?കുറ്റബോധം തോന്നുന്നില്ലേ?ശരിയോ തെറ്റോ എന്നറിയില്ല.ആ നിമിഷം എനിക്കിങ്ങനെ പ്രതികരിക്കാനാണ് തോന്നിയത്‌.

niyas said...

nammude samuhathil nadakkunna matulla sathyagalum ethupole bagiyayi ezhuthuvan kazhiyate ennu wish cheyunnu

വരവൂരാൻ said...

അപൂർവ്വം ചിലർ മാത്രം കാണുകയും അറിയുകയും വേദനിക്കുകയും ചെയ്യുന്നത്‌.
ആശംസകൾ

Anonymous said...

nannaye.....arum kanatha pattenepavangale kanda teacherukku asamsakal........