Monday, March 8, 2010

ആഘോഷിക്കാനൊരു വനിതാദിനം കൂടി.

അന്വേഷിച്ചു നോക്കിയാലറിയാം.എത്ര പെൺകുട്ടികളും സ്ത്രീകളും ഇന്ന് പുരുഷന്റെ ആഘോഷത്തിന്‌ ഇരയായി എന്ന്.എത്രപേരുടെ ജീവനെടുത്തു എന്ന്.എത്ര പേർ ജീവനൊടുക്കേണ്ടി വന്നു എന്ന്.എത്ര കൊച്ചുകുഞ്ഞുങ്ങൾ പീഡിപ്പിക്കപ്പെട്ടു എന്ന്.പഠനസ്ഥലത്തും ജോലിസ്ഥലത്തും വാഹനത്തിലും മറ്റു പൊതു സ്ഥലങ്ങളിലും എന്നു വേണ്ട സ്വന്തം വീട്ടിലും ആഭാസം നിറഞ്ഞ വാക്കുകളും നോട്ടങ്ങളും കൈയേറ്റങ്ങളും അവൾക്കു നേരെ ഉണ്ടായി എന്ന്.എന്നിട്ടും നാമാഘോഷിക്കുന്നു ഒരു വനിതാദിനം. സ്ത്രീ മകളും കാമുകിയും ഭാര്യയും അമ്മയും സഹോദരിയും സുഹൃത്തും എല്ലാമാണ്‌.പുരുഷന്റെ എല്ലാമെല്ലാമാണ്‌.അവന്‌ സ്നേഹവും സന്തോഷവും നൽകുന്നവളാണ്‌.എന്നിട്ടും അവളെ പീഡിപ്പിക്കുന്ന പുരുഷൻ ചെയ്യുന്നത്‌ ഇരിക്കുന്ന കൊമ്പ്‌ മുറിക്കലല്ലേ? സ്വന്തം സന്തോഷം തല്ലിക്കെടുത്തുകയല്ലേ അവൻ ചെയ്യുന്നത്‌?
മാനസിക വൈകല്യമുള്ള ഏതാനും ചിലർ ചെയ്യുന്നതല്ല ഇത്‌.സമൂഹത്തിലെ തൊണ്ണൂറ്റൊമ്പതു ശതമാനത്തിനും വൈകല്യമുണ്ട്‌ എന്നു പറയേണ്ടി വരും.പലർക്കും സഹോദരിയായോ,അമ്മയായോ,മകളായോ സ്ത്രീയെ കാണാൻ കഴിയുന്നില്ല.ഒരു പെണ്ണിനു വിശ്വസിക്കാവുന്ന ഒരു സുഹൃത്തായി മാറാൻ എത്ര പുരുഷന്മാർക്കു കഴിയും? അവനെ സംബന്ധിച്ചിടത്തോളം അവൾ ഒരു ഇര മാത്രം. സ്വന്തം അച്ഛൻ പോലും അവൾക്കിന്നൊരു പേടി സ്വപ്നമാണ്‌.
ഇവിടെ തുല്യ അവസരത്തിനും അവകാശത്തിനും വേണ്ടിയല്ല അവൾ സമരം ചെയ്യേണ്ടി വരുന്നത്‌.സ്വന്തം ശരീരത്തിലും മനസ്സിലും നടക്കുന്ന കൈയേറ്റത്തിനെതിരെയാണ്‌.മറ്റത്‌ അതിനു ശേഷം വരുന്ന കാര്യമാണ്‌.ചിന്തിക്കാൻ കഴിയുന്ന പ്രായത്തിനു മുമ്പു തന്നെ കൈയേറ്റത്തിനിരയായ പെൺകുട്ടി എങ്ങനെയാണ്‌ സ്വാഭാവിക ജീവിതം നയിക്കുക? എങ്ങനെയാണ്‌ അവൾ അവകാശത്തിനു വേണ്ടി പോരാടുക?അച്ഛൻ,ബന്ധു, അധ്യാപകൻ ഇവരെ ഇന്ന് പെൺകുട്ടിക്ക്‌ വിശ്വസിക്കാമോ? ഇവരിൽ നിന്നു രക്ഷപ്പെടാൻ അവൾ എവിടെയാണ്‌ ഒളിക്കേണ്ടത്‌?
തലമുറകൾ ആരോഗ്യത്തോടെ നിലനിൽക്കണമെങ്കിൽ സ്ത്രീയെ രക്ഷിച്ചേ തീരൂ.എത്ര വനിതാ ദിനങ്ങൾ ആഘോഷിച്ചാലും അതിനൊരു രക്ഷകൻ അവതരിക്കും എന്നെനിക്കു വിശ്വാസമില്ല.അവൾ തന്നത്താൻ രക്ഷപ്പെടണം.ജന്മസിദ്ധമായ സ്നേഹമാണ്‌ സ്ത്രീയുടെ ദൗർബ്ബല്യം.സ്നേഹം കാരണം അവൾ എല്ലാം സമ്മതിച്ചു കൊടുക്കും.പറ്റില്ല എന്നു പറയാനാണ്‌ അവൾ ആദ്യം പഠിക്കേണ്ടത്‌.കണ്ണീരു കൊണ്ടു നേടാൻ ശ്രമിക്കാതെ ശക്തി കൊണ്ട്‌ നേടണം.വിജയം അത്തരക്കാർക്കു മാത്രമുള്ളതാണെന്നു ഞാൻ വിശ്വസിക്കുന്നു.

17 comments:

anoopkothanalloor said...

കണ്ണീരു കൊണ്ടു നേടാൻ ശ്രമിക്കാതെ ശക്തി കൊണ്ട്‌ നേടണം.
അതു തന്നെയാണ് ഈ വനിതാദിനത്തിൽ കൊടുക്കാൻ കഴിയുന്ന ഏറ്റവും നല്ല സന്ദേശം.

ജീവി കരിവെള്ളൂർ said...

ഇന്ന് വൈകുന്നേരം കായം‌കുളം റെയിലവെസ്റ്റേഷനിൽ ഒരു വനിത കൂട്ടം കണ്ട് ഞാൻ തെറ്റിദ്ധരിച്ചു ;വനിതദിന റാലിയോ മറ്റോ ആയിരിക്കുമെന്നാ കരുതിയെ .എന്നാലത് റെഡ് റിബൺ വണ്ടിയെ സ്വീകരിക്കുന്നതിനു മുന്നോടിയായി "ആശ" വളണ്ടിയർമാരുടെ ഐക്യദാർഢ്യം പ്രഖ്യാപിക്കലായിരുന്നു . വെറുതെ ആണുങ്ങളുടെ ആജ്ഞാനുവർത്തിയായി നിന്ന കുറച്ചു സ്ത്രീകൾ മെഴുകുതിരികത്തിച്ച്പിടിച്ചു നില്കുന്നു .നേതൃനിരയിൽ ആണുങ്ങൾ ക്യാമറയുമായി ഓടിനടക്കുന്നു .വനിതാ ദിനത്തിലെങ്കിലും ഒഴിവാക്കാമായിരുന്നു ഈ കെട്ടികാഴ്ച എന്നു തോന്നിപോയി ...

കണ്ണീരു കൊണ്ടു നേടാൻ ശ്രമിക്കാതെ ശക്തി കൊണ്ട്‌ നേടണം.വിജയം അത്തരക്കാർക്കു മാത്രമുള്ളതാണെന്നു ഞാനും വിശ്വസിക്കുന്നു.

Typist | എഴുത്തുകാരി said...

രാജ്യസഭയില്‍ വനിതാ ബില്ലും വനിതാ ദിനവുമൊക്കെ ആഘോഷിച്ചതു കണ്ടില്ലേ!

ഒരു നുറുങ്ങ് said...

“മാനസിക വൈകല്യമുള്ള ഏതാനും ചിലർ ചെയ്യുന്നതല്ല ഇത്‌.സമൂഹത്തിലെ തൊണ്ണൂറ്റൊമ്പതു ശതമാനത്തിനും വൈകല്യമുണ്ട്‌ എന്നു പറയേണ്ടി വരും.പലർക്കും“.....100% യോജിക്കുന്നു...

സര്‍വ്വ മൂല്യങ്ങളും തകര്‍ത്ത്,അധാര്‍മികതയുടെ
പടുകുഴിയിലാപതിച്ചുപോയ ഒരാള്‍ക്കൂട്ടം...
ഇവിടെ തിരിച്ചറിവുകള്‍ നഷ്ടപ്പെട്ടുപോവുന്നൊരു
സമൂഹം..വഴിതെറ്റിയ സമൂഹത്തെ നേരായി
വഴിനടത്തേണ്ട് പിഴവ് ആവോളമുണ്ട്താനും !

Wash'Allan JK | വഷളന്‍ ജേക്കെ said...

വളരെ നന്ദി ടീച്ചര്‍. ഇന്നു ഏറ്റവും പ്രസക്തമായ വിഷയം.

സ്ത്രീകള്‍ കണ്ണീരും ആശ്രയത്വവും ഉപേക്ഷിച്ചു കാമ്പുള്ള വ്യക്തിത്വത്തിന് ഉടമകളായാല്‍ മാത്രമേ സമത്വം സാധിതമാകൂ. അല്ലാതെ വനിതാ ദിനം ആചരിച്ചാലോ, സംവരണം കിട്ടിയാലോ ഒന്നുമല്ല.

മൈത്രേയി വീണ്ടും ഒരു വനിതാ ദിനം........ എന്നു ഇതിനെക്കുറിച്ച് എഴുതിയിരുന്നത് ഞാന്‍ ഈയിടെ വായിച്ചിരുന്നു.

ഷൈജൻ കാക്കര said...

33.3% ശതമാനം നിയമസഭ ലോകസഭ അംഗങ്ങളുണ്ടാകുമ്പോൾ, ഇത്രയും വനിതകൾക്ക്‌ രാഷ്ട്രീയ അവബോധമുണ്ടാകണമല്ലോ, അതിന്റെ ആദ്യപടിയായി എല്ലാ രാഷ്റ്റ്രീയ പാർട്ടികളിലും 33.3% സ്ഥാനമാനങ്ങൾ സ്ത്രീകൾക്കായി നിക്കിവെയ്‌ക്കുമല്ലൊ, അതോ തിരഞ്ഞെടുപ്പിന്റെ സമയത്ത്‌ മാത്രം മതിയോ സ്ത്രീ ശാക്തികരണം.


കൂടുതൽ വായനയ്‌ക്ക്‌

http://georos.blogspot.com/2010/03/333-56.html

33.3% കൂടിയാൽ സംവരണം 56 ശതമാനം?

chithrakaran:ചിത്രകാരന്‍ said...

കൊള്ളാം.
സ്ത്രീ അങ്ങനെയൊന്നും രക്ഷിക്കപ്പെടുകയില്ല,സോദരി !!!
പെറ്റു വളര്‍ത്തിയ പുരുഷനെ ഭയക്കാന്‍
പഠിക്കുന്നിടത്ത് സ്ത്രീ പിഴക്കുന്നു :)
ആശംസകള്‍ !!!
33%സവര്‍ണ്ണ സ്ത്രീ സംവരണം !

ശ്രീ said...

നല്ല സന്ദേശം

Rahul said...

stand up bravely, that's what women should do.

speak up whenever yu can..

lokam muzhuvanum, asaktharkketire ulla akramangal alle..

sthreekalum athil pedunnu..

its a disturbing thing, but an immediate solution is not in sight..

yousufpa said...

കല്ല് കയ്യിലുണ്ടായിട്ടും എറിയാൻ അറിയാത്തവരാണ്‌ സ്ത്രീകൾ. തിരിച്ച് എന്ത് കൊണ്ട് പ്രതികരിച്ചു കൂട.ഇന്നീ കാണുന്ന പരസ്യങ്ങളിൽ നഗ്നതയുടെ പര്യയങ്ങൾ ആരാണ്‌.ഒരു സ്തരീയും പുരുഷനും ഒരുമിച്ച് പോവുകയാണെങ്കിൽ ആരാണ്‌ കൂടുതൽ നഗ്നത പ്രദർശിപ്പിക്കുന്നത്.പുരുഷൻറെ പണിയായുധമാകാൻ വിധിക്കപ്പെട്ടവളാണൊ സ്ത്രീ.സ്ത്രീ പർദ്ദയണിഞ്ഞാൽ പ്രശ്നം മഫ്ത ധരിച്ചാൽ പ്രശ്നം.ഏതെങ്കിലും സ്ത്രീ പ്രസ്ഥാനം അതിനെതിരെ പ്രതികരിച്ചോ...?.(എങ്ങിനെ പ്രതികരിക്കും ലോക മുസ്ലീംകളെല്ലാം ഭീകരന്മാരെന്നാണല്ലോ വയ്പ്..!!).നാടൻ ഭാഷയിലെ പേടിത്തൂറികളാകാതെ സത്യവും ധർമ്മവും അറിഞ്ഞ് പ്രവർത്തിക്കൂ.നിങ്ങളെ സഹായിക്കാൻ തന്‌റേടികളായ അമ്മയേയും പെങ്ങളേയും തിരിച്ചറിയുന്ന പുരുഷന്മാർ ഉണ്ടാകും തീർച്ച. ജയ്ഹിന്ദ്.

ശാന്ത കാവുമ്പായി said...

ഒന്നോ,രണ്ടോ,പത്തോ,നൂറോ അല്ല.ആയിരക്കണക്കിനു കൊല്ലങ്ങളാണ്‌ സ്ത്രീയെ അടിമയും അബലയുമാക്കി വെച്ചിരുന്നത്.സമൂഹത്തിന്‍റെ ആവശ്യമായിരുന്നു അത്‌.അടിമക്കും ഉടമക്കും ആ അടിമത്ത ബോധം ഇല്ലാതാക്കാന്‍ കുറച്ചു വനിതാദിനങ്ങള്‍ പോര.വനിതാബില്ലും കൈയാങ്കളിയും ഓര്‍മയുണ്ടാവുമല്ലോ.എങ്കിലും മാറ്റം ഉണ്ടാവും എന്നു തന്നെയാണ് ഞാനും വിശ്വസിക്കുന്നത്. അതിനു തലമുറകള്‍ കഴിയേണ്ടി വന്നേക്കാം.കാരണം ഈ തലമുറയെ നയിക്കുന്നത് മാറ്റം മനസ്സിലില്ലാത്തവരല്ലേ.അധ്യാപകര്‍ പോലും കുട്ടികളെ ഒരുപോലെ ആത്മവിശ്വാസത്തോടെ വളരാന്‍ പ്രേരിപ്പിക്കുന്നില്ല.അതിശ്രദ്ധ കൊണ്ട്‌ മാതാപിതാക്കളും.ഒന്നും ഒറ്റക്ക്‌ ചെയ്യാന്‍ സമ്മതിക്കില്ലെങ്കില്‍ എങ്ങനെയാണ് സ്ത്രീ കഴിവുള്ളവളാകുക? അപ്പോള്‍ പിടിച്ചു വാങ്ങണം.അതാണ് സ്ത്രീ ചെയ്യേണ്ടത്‌.അല്ലെങ്കിലും കണ്ണിര്‍ കൊണ്ടു കാര്യമില്ലല്ലോ ഇന്ന്‍.എന്‍റെ അഭിപ്രായങ്ങളും വീക്ഷണങ്ങളും ശ്രദ്ധിച്ചവര്‍ക്ക്‌ നന്ദി.

Mohamedkutty മുഹമ്മദുകുട്ടി said...

യൂസുഫ് പറഞ്ഞതു തന്നെയാണെനിക്കും പറയാനുള്ളത്.സ്ത്രീകള്‍ തന്നെ വിചാരിച്ചാല്‍ കുറെ കാര്യങ്ങള്‍ ശരിയാവും. പരസ്യങ്ങളും ഫാഷന്‍ ഷോകളും ഉദാഹരണങ്ങള്‍.സ്ത്രീയുടെ ശക്തി സ്ത്രീകള്‍ തന്നെ തെളിയിക്കണം.

navas aluva said...

santha teacher,
stree...ente umma, ente bharya, makal, pengal ellavarum streekal thanne. ningal parayunna prasnagal avrkillallo? avar avrude kudumbathinuvendi santhoshathode jeevichu, jeevikkunnu. avar utharavadithamulla nalla makkale vartheduthu. allathe vivstrayayi sakthekkaranathinte peril theruvil irangiyilla. avarkku vanitha dinam ennonnundayirunnilla. avarkku undayirunnathu kudumbathoppamulla nalla dinagalayirunnu.avar karanjappol njangalum njagal karanjappol avarum karanju. innathe penninte avasthayenthanu..., yoniyum mulayum mathrame avar kanikkathathayulluuuuu. sareeram thurnnittu nadannukondu atharam streekalude makkal athil ninnum avesham kondu streekalkkethire thirinjittundenkil vanitha dinathil pidichu cvangukayalla vendathu..marichu, sareeram marachukondu, nanma niranja jeevithavumayi, sthree kudumbathinayi jeevikkumenkil avarkku sukham. allathe aankuttikal cheyyunnathellam njangalkkum cheyyanamenna chintha, athu sthreekalkku bhooshanamall.

Anonymous said...

പിടിച്ചു വാങ്ങുകയും ജയിച്ച്ചടക്കുകയുമല്ല വേണ്ടത്. മറിച്ചു തെരുവില്‍ അലയാതെ പുരുഷന്മാരോടൊപ്പം എല്ലാം ചെയ്യണമെന്ന ചിന്ത ഒഴിവാക്കി കുടുംബത്തിനായി ജീവിക്കുക, നന്മ നിറഞ്ഞ മക്കളെ വാര്ത്തെടുകൊണ്ട്. അപ്പോള്‍ സ്ത്രീകള്‍ക്ക് രക്ഷ ലഭിക്കും, ബഹുമാനിക്കും. സ്ത്രീകളുടെ ശത്രു സ്ത്രീകള്‍ തന്നെ.

Anonymous said...

33% സ്ത്രീ സംവരണം...അത് അംഗീകരിക്കാന്‍ കഴിയില്ല. കാരണം, ന്യൂനപക്ഷങ്ങളുടെ സംവരണത്തെ അട്ടിമാരിക്കലാവും അത്. അതുകൊണ്ടാണ് bjp അനുകൂലിച്ച്ചതും യാദവന്മാര്‍ പ്രതികൂലിച്ച്ചതും. സ്ത്രീകള്‍ക്ക് ആനുകൂല്യങ്ങള്‍ നല്കെണ്ടിടത്ത് നല്‍കണം. ഇനി സ്ത്രീകളെ സഭയില്‍ കൊണ്ടുവന്നാലും pin seat driving അതായിരിക്കും നടക്കുക. സ്ത്രീകള്‍ കുടുംബം എന്ന പാര്‍ലമെന്റ് ഭരിച്ചാല്‍ മതി. ഉത്തരവാദ ബോധമുള്ള മക്കളെ വളര്ത്തിയെടുക്കട്ടെ അവര്‍.

Unknown said...

നമ്മുടെ നാട്ടില്‍ മാത്രമാണല്ലോ ഇതൊക്കെ നടക്കുനതു എന്ന് ഒര്കുമ്പോള്‍ തന്നെ നാന്നകെടാണ് , ഇതിനെ ദൈവത്തിന്റെ സ്വന്തം നാട് എന്നുള്ളത്
ചെകുത്താന്റെ സ്വന്തം നാട് എന്ന് മറ്റെണ്ടിയിരികുന്നു

Anonymous said...

ആദ്യമേ ഞാന്‍ അഹങ്കാരപ്പൂര്‍വ്വം ഒരു കാര്യം അറിയിച്ചോട്ടെ, ശാന്ത ടീച്ചര്‍ എന്‍റെ കൂട്ടുക്കാരിയാണ്.
ഇവിടെ, ബ്ലോഗ്‌ എഴുതുന്നവരെപോലെ മികച്ച രീതിയില്‍ എഴുതുവാനുള്ള കഴിവ് എനിക്കില്ല.അത് ഉണ്ടായിരുന്നുവെങ്കില്‍ വളരെ ശക്തമായിത്തന്നെ ടീച്ചറെ അനുകൂലിച്ചുകൊണ്ടുള്ള ഒരു കമന്റ് ഞാന്‍ ഇവിടെ എഴുതുമായിരുന്നു. അതിനു സാധിക്കാത്തതിനാലും, പുരുഷവര്‍ഗ്ഗം മൊത്തത്തില്‍ ഇനി ഒരിക്കലും ചൂഷകരായി നിലകൊള്ളുകയില്ല എന്ന് ഉറപ്പു തരുവാന്‍ എനിക്ക് സാധിക്കാതതിനാലും, ഞാന്‍ ഒരിക്കലും ഒരു ചൂഷകന്‍ ആവുകയില്ല എന്ന് ഞാന്‍, എന്‍റെ പ്രിയ്യപ്പെട്ട കൂട്ടുക്കാരിക്ക്, ടീച്ചര്‍ക്ക് ഉറപ്പുനല്‍കുന്നു.