Sunday, January 3, 2010

പാഠങ്ങൾ

ഒന്ന്
ഗാന്ധിജി രാമനിലേക്കെത്താൻ കുനിഞ്ഞിരുന്ന് നൂൽ നൂൽക്കുകയായിരുന്നു.കവിത മുരടനക്കിയപ്പോൾ അദ്ദേഹം പറഞ്ഞു.സംസ്കൃതം ഉപേക്ഷിച്ച് വയലിലേക്ക് ചെല്ലാൻ.കവിത ഒരു വിത്തായി വയലിലെത്തി കർഷകന്റെ വരവും കാത്ത് കിടപ്പായി.
ആ... 2010ലെ എസ്.എസ്.എൽ.സി.റിസൾട്ട് നൂറിന്റെ തികവിൽ കൊമ്പത്തെത്തിക്കണം.
അതിനു പ്രഭാതത്തിലും സായാഹ്നത്തിലും ക്ലാസ് കൂടിയേ തീരൂ.
ആ തീവ്രയത്ന പരിപാടിയിലേക്ക് സച്ചിദാനന്ദനും ഗാന്ധിജിയും കവിതയും മെല്ലെ കയറി വന്നപ്പോൾ സായാഹ്ന ക്ലാസിന്റെ വിരസത വളപട്ടണംപുഴ കടന്ന് പമ്പയിൽ പോയി മുങ്ങി മരിച്ചു.
രണ്ട്
പിള്ളേര് ചൊല്ലിച്ചൊല്ലി ആളാകുമ്പോൾ ടീച്ചർക്കുമൊരു പൂതി.ഇതൊന്നു ചൊല്ലിയിട്ടു തന്നെ കാര്യം.
അല്ല പിന്നെ.നമ്മളിതെത്ര കണ്ടതാ ഓ..അല്ല. ചൊല്ല്യതാ.
എന്നാലും ക്ലാസ് തികഞ്ഞ ജനാധിപത്യരീതിയിലാണ്
കുട്ടികളുടെ സമ്മതത്തോടെ ടീച്ചർ കണ്ഠശുദ്ധി വരുത്തി കവിത ചൊല്ലാൻ തുടങ്ങി.
കുട്ടികളും സജീവമായി.
അവർ സച്ചിദാനന്ദനേയും കടന്ന് ഗാന്ധിജിയെ തൊട്ടു തലോടി കവിതയുടെ കൈയും പിടിച്ച് വയലിലേക്കിറങ്ങാൻ തുടങ്ങുമ്പോൾ
ദാ..കയറി വരുന്നൂ ഒരതിഥി.
മൂന്ന്
അതിഥിയെക്കണ്ട് ടീച്ചർ ഞെട്ടി.കുട്ടികളും.
ഒരു നിമിഷം... അയ്യോ..! അതൊരു പ്രാവാണല്ലോ.
അതിനു ശരിക്കു നടക്കാനാവുന്നില്ല.കാലിനെന്തോ പറ്റിയിട്ടുണ്ട്.
ഒട്ടും സംശയിക്കാതെ അത് തത്തിത്തത്തി കുട്ടികളുടെ അടുത്തേക്ക് നീങ്ങി.
ഓ...മനസ്സിലായി.ശത്രു പിറകെയുണ്ട്.
ഒരു കാക്ക.
ടീച്ചർ ചോക്കു കഷണം കൊണ്ട് കാക്കയെ എറിഞ്ഞോടിച്ചു.
ഇനി നിനക്കെന്നെ എന്തു ചെയ്യാനാവുമെടാ എന്ന ഭാവത്തിൽ പ്രാവ് കുട്ടികളുടെ സമീപം കാലും മടക്കി അമർന്നിരുന്നു.
എന്തിനും പോന്ന ചുണക്കുട്ടികളല്ലേ അടുത്തുള്ളത്.പിന്നെന്തു പേടിക്കാൻ!
നാല്
പ്രാവിന്റെ രക്ഷാകർത്തൃത്ത്വമേറ്റെടുക്കാൻ എല്ലാവരും തയ്യാറായി.പ്രത്യേകിച്ചും ഷംനാദ്.
പക്ഷേ ടീച്ചർ സമ്മതിച്ചില്ല.അവനെ അത്രക്കങ്ങോട്ട് വിശ്വസിക്കാനാവില്ല.സ്നേഹം കൊണ്ട് അവനതിനെ ഞെരിച്ചു കളയും.
പിന്നെന്തു ചെയ്യും?
ആലോചനയായി.
തീരുമാനവുമായി.
ഭക്ഷണവും വെള്ളവും മുറിയിൽ കൊണ്ടു വെക്കുക.വാതിൽ പൂട്ടുക.പുറത്തു വിട്ടാൽ കാക്ക കൊത്തിക്കൊല്ലും.
ടീച്ചർ പറഞ്ഞു.'വയ്യാത്ത എന്റെ ക്ലാസിലേക്കു തന്നെ വന്നത് അതിന്റെ വേദന മനസ്സിലാവും എന്ന് കരുതിയിട്ടാവും.അതുകൊണ്ട് അങ്ങനെയൊരിക്കലും സംഭവിക്കരുത്.'
പിന്നെയും പ്രശ്നങ്ങൾ.
എന്താണതിനു തിന്നാൻ കൊടുക്കുക.
കഞ്ഞിപ്പുരയിൽ പോയാൽ അരി കിട്ടില്ലേ എന്നായി ടീച്ചർ.
‘അല്ല ടീച്ചറേ.കഞ്ഞിപ്പുര നേരത്തേ പൂട്ടിയില്ലേ? ‘മഹേഷ് ചോദിച്ചു.
'അവിടെയെല്ലാം വേറിയിട്ടുണ്ടാകും.നീ പോയി പെറുക്കിക്കൊണ്ടു വാ'
ഇത്തിരി മടിച്ചാണെങ്കിലും അവൻ പോയി. ചോറ്റുപാത്രത്തിന്റെ മൂടിയിൽ വെള്ളവുമായി പെൺകുട്ടികളെത്തി.
അരിക്കുപകരം മൂന്നാലു മണി ചോറുമായി മഹേഷെത്തി.കഞ്ഞിപ്പുരയുടെ അടുത്തുനിന്നും കിട്ടിയതാണ്.
കീർത്തന ഓടിപ്പോയി കുറച്ചു ചെറുപയർ കറിയുമായി വന്നു.അവൾ അങ്ങനെയാണ്
.ടീച്ചർ മനസ്സിൽ കാണുന്നത് മരത്തിൽ കണ്ട് പറിച്ചെടുക്കും.
ഇതെല്ലാം പ്രാവിന്റെ മുമ്പിൽ നിരത്തി വെച്ച് വാതിൽ പൂട്ടി.
അഞ്ച്
രാവിലെ 9മണിക്ക് ക്ലാസ് തുടങ്ങുമ്പോൾ കക്ഷി മുറിയിലില്ല.
ഓടിട്ട കെട്ടിടമായതുകൊണ്ട് ജനാല തുറന്നു വെക്കേണ്ട എന്നു തീരുമാനിച്ചിരുന്നു.പറന്നുപോകാനുള്ള സൗകര്യമുണ്ട്.
വേദന മാറിയപ്പോൾ അവളങ്ങു പറന്നു പോയിക്കാണും.
അവൾക്കു സുഖമായതിൽ എല്ലാവർക്കും സന്തോഷം തോന്നി.
വൈകുന്നേരം കണ്ടു.കഞ്ഞിപ്പുരയുടെ മുമ്പിൽ കൊത്തിപ്പെറുക്കി നടക്കുന്നു.
ഇനി എപ്പോഴാണോ അവൾ ചേട്ടന്മാരേയും ചേച്ചിമാരേയും കാണാൻ ക്ലാസിലേക്കു വരുന്നത്.
വരും.
വരാതിരിക്കാൻ അവൾക്കാവില്ല.
51 comments:

Laiju Lazar said...

Intresting.

ഉറുമ്പ്‌ /ANT said...

പിടിച്ചിരുത്തിക്കളഞ്ഞല്ലോ.......!
നല്ല കുട്ടികൾ. നല്ല ടീച്ചർ.

ആശംസകൾ.

ശ്രീ said...

വായിയ്ക്കുമ്പോള്‍ ഒരു സന്തോഷം തരുന്ന പോസ്റ്റ്...

പുതുവത്സരാശംസകള്‍, ചേച്ചീ

Sapna Anu B.George said...

എല്ലാവർക്കും എന്നും ഈ ടീച്ചറിനെയും കുട്ടിയെപ്പോലെയും ആകാൻ കഴിഞ്ഞിരുന്നെങ്കിൽ!

ഭായി said...

ഇതൊക്കെ എഴുതാന്‍ എളുപ്പമാണ് ടീചറേ!
പക്ഷെ വാഹനാപകടം പറ്റി ചോരവാര്‍ന്ന് സഹജീവി വഴിയോരത്ത് ജീവനുവേണ്ടി പിടഞു കിടന്നാല്‍ കാണാത്തപോലെ തിരക്കിട്ട് പോകുന്നവരാണ് നാം!!!

ടീച്ചറുടെ ആ മനസ്സ് വായിക്കാന്‍ കഴിയുന്നുണ്ട്!

ആശംസകള്‍

വരവൂരാൻ said...

ടിച്ചറെ ഈ പാഠങ്ങൾ നാന്നായിരിക്കുന്നു...
നവവൽസരാശം സകളോടെ

anoop said...

വളരെ നല്ല അവധരനമായിരുന്നു . സ്വന്തം ക്ലാസ്സില്‍ ഉണ്ടായ ഒരു സംഭവം വളരെ ഭംഗിയും ലളിതവുമായിരുന്നു......

Anonymous said...

വളരെ നല്ല അവധരനമായിരുന്നു . സ്വന്തം ക്ലാസ്സില്‍ ഉണ്ടായ ഒരു സംഭവം വളരെ ഭംഗിയും ലളിതവുമായിരുന്നു......

കുമാരന്‍ | kumaran said...

..ടീച്ചർ മനസ്സിൽ കാണുന്നത് മരത്തിൽ കണ്ട് പറിച്ചെടുക്കും..

നല്ല പോസ്റ്റ്.

താരകൻ said...

വരും.
വരാതിരിക്കാൻ അവൾക്കാവില്ല.

നന്നായി പ്രസന്റ് ചെയ്തിരിക്കുന്നു...

Typist | എഴുത്തുകാരി said...

രസകരമായിരിക്കുന്നു.
പുതുവത്സരാ‍ശംസകള്‍

ശാന്തകാവുമ്പായി said...

ലൈജു ലാസർ,ഉറുമ്പ്‌,ശ്രീ,സപ്ന,ഭായി,വരവൂരാൻ,അനൂപ്‌,കുമാരൻ,താരകൻ,എഴുത്തുകാരി നന്ദി.
ഒരുപാടുകാലമായി വിട്ടുപോയ ഒരാൾ തിരിച്ചെത്തിയ സന്തോഷമാണ്‌ വരവൂരാന്റെ കമന്റ്‌ വയിച്ചപ്പോൾ അനുഭവിച്ചത്‌.
ഭായി എന്റെ കഴിഞ്ഞ പോസ്റ്റ്‌ ദയവായി ഒന്നു വായിക്കണം.എനിക്ക്‌ കഴിയുന്നത്‌ സഹജീവികൾക്കു വേണ്ടിയും ചെയ്യും.ചെയ്യാൻ പറ്റാത്ത്‌ കാര്യങ്ങൾ ഞാൻ പറയാറില്ല.

ശാന്തകാവുമ്പായി said...

താരകൻ,എഴുത്തുകാരി വായിച്ചതിൽ സന്തോഷമുണ്ട്‌.നന്ദി.

നന്ദന said...

നല്ല അനുഭവം
നവവത്സരാശംസകൽ

kottottikkaran said...

2010 ne varavelkkaan paakathil paakatha varuthiya post.
aasamsakal...

ഖാന്‍പോത്തന്‍കോട്‌ said...

ആശംസകള്‍

Hareesh said...

Ellavareyum chindikkan prerippikunna varikal aanu iva.

Valare manoharamayirikkunnu..

ശാന്തകാവുമ്പായി said...

നന്ദന,കൊട്ടോട്ടിക്കാരൻ,ഖാൻപോത്തൻകോട്‌,ഹരീഷ്‌ വായിച്ച്‌ അഭിപ്രായം പറഞ്ഞതിൽ ഏറെ സന്തോഷിക്കുന്നു.നിങ്ങളൊക്കെയാണ്‌ എന്നെ ഇവിടെ നിലനിർത്തുന്നത്‌.നന്ദി.

സ്വപ്നാടകന്‍ said...

ആ ക്ലാസ്സിലിരിക്കാന്‍ പറ്റിയിരുന്നെങ്കില്‍..:(
ആശംസകള്‍..

പള്ളിക്കുളം.. said...

കൊള്ളാം ടീച്ചർ..
ഇതുപോലെ ചില കഥകളൊക്കെ എഴുതി കുത്തിക്കെട്ടി ഒരു പാഠപുസ്തകം പോലെയാക്കി കൊച്ചു കുട്ടികൾക്ക് വായിക്കാൻ കൊടുക്കണം.

രാജന്‍ വെങ്ങര said...

ശ്രീ“ പറഞ്ഞതു തന്നെ എനിക്കും പറയാനുള്ളതു.വായിക്കുംബോള്‍ സന്തോഷം തരുന്ന പോസ്റ്റ്...
നന്മകള്‍ നേരുന്നു..റ്റീച്ചര്‍ക്കും ആ കുഞ്ഞു പ്രാവിന്‍ നൊബരമേറ്റുവാങ്ങിയ കൊച്ച് കൂട്ടുകാര്‍ക്കും.
സ്നേഹപൂര്‍വ്വം രാജന്‍ വെങ്ങര

Anonymous said...

poocha pitichhondu pokanje bhagyam.

ശാന്തകാവുമ്പായി said...

സ്വപ്നാടകൻ,പള്ളിക്കുളം,രാജൻ വെങ്ങര എന്റെ അനുഭവങ്ങൾ പങ്കുവെക്കാനെത്തിയതിൽ ഏറെ സന്തോഷമുണ്ട്‌.
മറ്റൊരു ജീവന്റെ നൊമ്പരമറിയാനും പറ്റുന്നത്‌ ചെയ്യാനും കഴിയുന്നൊരു മനസ്സ്‌ ദൈവം എനിക്ക്‌ കനിഞ്ഞ്‌ നൽകിയിട്ടുണ്ട്‌.അത്‌ ആവശ്യമുള്ളിടത്തൊക്കെ പ്രയോജനപ്പെടുത്തുക എന്നത്‌ എന്റെ കടമയാണ്‌.എന്റെ വിദ്യാർത്ഥികളേയും അങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിക്കാറുണ്ട്‌.
പള്ളിക്കുളം ഞാൻ താങ്കളുടെ അഭിപ്രായത്തെ പോസിറ്റീവായി എടുക്കുന്നു.ഇത്‌ എഴുതിയ ഉടനെ കുട്ടികൾക്ക്‌ വായിക്കാൻ കൊടുത്തിരുന്നു.കൊച്ചുകുട്ടികൾക്കല്ല.എന്റെ പത്താം ക്ലാസിലെ മുതിർന്ന കുട്ടികൾക്ക്‌.കാരണം ഇത്‌ അവരുടെ അനുഭവമാണല്ലോ.അനുഭവത്തെ കഥയെന്നു പറയുന്നത്‌ ശരിയല്ലല്ലോ.അതുകൊണ്ട്‌ ഞാനിതിനു അനുഭവമെന്നു തന്നെ ലേബൽ നൽകുന്നു.പാഠപുസ്തകമാക്കാനുള്ള അധികാരം എനിക്കില്ല.

Manoraj said...

ടീച്ചറേ, മനുഷ്യൻ മനുഷ്യനെ തന്നെ കണ്ടില്ല എന്ന് നടിക്കുന്ന നാളുകളിൽ... ശക്തമായ ഒ‍ാർമ്മപ്പെടുത്തലാണിത്‌... സാരോപദേശകഥകളുടെ ഗണത്തിൽ പേടുത്താമോ? എന്തായാലും പിടിച്ചിരുത്തി ചിന്തിപ്പിക്കുന്നു ടീച്ചെറുടെ പോസ്റ്റ്‌...

vinus said...

അഭിനന്ദനങ്ങൾ ടീച്ചറെ അന്ന് ടീച്ചർ കുട്ടികൾക്ക് ഒരു പുതിയ പാഠം ചൊല്ലികൊടൂത്തു ഒരു ടീച്ചർക്ക് എന്നു അഭിമാനിക്കാവൂന്ന ഒന്ന്. അവർ അത് ഒരിക്കലും മറക്കാതിരിക്കട്ടെ.

poor-me/പാവം-ഞാന്‍ said...

വന്നു വായിച്ചു .റ്റീച്ചര്‍ക്കും കബൂത്തറിനും നന്മ നെരുന്നു....

jayanEvoor said...

നല്ല എഴുത്ത്...

ഇഷ്ടപ്പെട്ടു!

Kunjipenne - കുഞ്ഞിപെണ്ണ് said...

പലരൂപത്തിലുള്ള എന്നെ നിങ്ങള്‍ക്ക്‌ അറിയാന്‍ വഴിയില്ല. പക്ഷെ നിങ്ങളെ പലപ്രാവിശ്യം ഞാന്‍ വായിച്ചിട്ടിണ്ട്‌. നിങ്ങള്‍ക്ക്‌ ടീച്ചറാകാനുള്ള എല്ലാ യോഗ്യതേം ഇണ്ട്‌. പ്രത്യേകിച്ച്‌ പള്ളിക്കുളത്തിന്‌ നല്‍കിയ മറുപടിയിലൂടെ നന്നായിരിക്കുന്നു.

വേണു venu said...

ഇതൊരു ഗൃഹപാഠമാണു് ടീച്ചറേ.
നവവത്സരാശംസകള്‍.:)

jyo said...

നല്ല ടീച്ചര്‍

ശാന്തകാവുമ്പായി said...

മനോരാജ്‌,വീനസ്‌,പാവം ഞാൻ,ജയൻ ഈവൂർ,കുഞ്ഞിപ്പെണ്ണ്‌,വേണു,ജ്യോ സന്തോഷത്തോടെ നന്ദി പറയട്ടെ.വായിച്ച്‌ അഭിപ്രായമറിയിച്ചതിന്‌.

ഗോപീകൃഷ്ണ൯ said...

നന്നായിരിക്കുന്നു...

സോണ ജി said...

പാഠങ്ങള്‍ എന്ന താങ്കളുടെ കുറിപ്പ് വായിച്ചു...കാരുണ്യത്തിന്റെ വറ്റാത്ത ഒരുറവ ഞാനാ ഹ്ര്യദയത്തില്‍ ദര്‍ശിച്ചു.ആഗ്രഹിക്കാത്ത ജീവിതം ഒരു പോരാട്ടമായി മാറുമ്പോള്‍വെട്ടി പിടിക്കാന്‍ വിധിക്കെതിരെ പോരാടാന്‍ ശാന്ത ടീച്ചര്‍ പ്രയത്നിച്ചെന്നിരിക്കും..അവിടെ വിധി ടീച്ചര്‍ക്കു മുന്നില്‍ മുട്ടി കുത്തി അങ്ങനെ തൊഴുതു നില്‍ക്കും. ഇനി അഥവാ വിധി മറ്റൊരു നിലപാടെടുത്താലും ശാന്ത ടീച്ചര്‍ക്ക് പറാതിയില്ല ; ധീരമായ നിലപാട്‌ താന്‍ എടുത്തെന്ന ചാരിതാര്‍ഥ്യം ആ ഹ്ര്യദന്ത ഭിത്തിയില്‍ തട്ടി പ്രതിദ്വനിക്കും കൂട്ടരേ...

അങ്ങനെയുള്ള ഹ്ര്യദയത്തില്‍ നിന്നും കാരുണ്യം പിറവി കൊണ്ടേ മതിയാവൂ...ഇങ്ങനെയൊരു ടീച്ചറെ കിട്ടാന്‍ആ പള്ളി കൂടം ചെയ്ത പുണ്യംഎന്താണ്..? ഭാവുകങ്ങള്‍!! തുടരുക...

VEERU said...

കാരുണ്യം,ദയ,സഹജീവിസ്നേഹം ഇത്യാദികൾ വഴിഞ്ഞൊഴുകുന്ന വാക്കുകൾ കൊണ്ട് കോർത്തെടുത്തൊരു കുഞ്ഞു അനുഭവ കഥ ..! വളരെ ഹൃദ്യമായി പറഞ്ഞിരിക്കുന്നു..
നന്ദി..
അവസാനം ഒരു ഫോട്ടോ കണ്ടു..
ഇവളാണോ കഥയിലെ നായിക?
കണ്ടിട്ടൊരു പ്രാവു ലുക്കില്ലല്ലോ..!!

VEERU said...

ഹൃദയത്തിലേക്കഴ്ന്നിറങ്ങുന്ന ഭാഷയിലവതരിപ്പിച്ച ഈ കൊച്ചു അനുഭവകഥക്ക് ഞാനൊരു കമന്റിട്ടതാണല്ലോ..
ഇതെന്തു മറിമായം അതെവിടെപ്പോയി??

നിരക്ഷരന്‍ said...

ഇതെന്താ സംഭവംന്ന് ആകെ ചിന്താക്കുഴപ്പമായിരുന്നു ആദ്യരണ്ട് നമ്പറുകള്‍ കഴിയുന്നതുവരെ.
ന്റൊരു പേരിന്റെ സ്വഭാവഗുണമാണെന്ന് കൂട്ട്യാലും വിരോധ്ല്യ :) :)
എന്തായാലും ഇങ്ങനേമൊക്കെ എഴുതാമെന്ന് മനസ്സിലാക്കിത്തന്നതിന് നന്ദി.

Anonymous said...

ശാന്ത ടീച്ചറേ,

പോസ്റ്റിനു മൊത്തം ഒരു ടീച്ചറുടെ സ്റ്റൈലുണ്ട്. മോഹപ്പക്ഷി നന്നായി

ഗണിതാധ്യാപകരുടെ ഒരു ബ്ലോഗ് ഉള്ളതിനെപ്പറ്റി ടീച്ചര്‍ക്കറിയാമോ?ഗണിതം പഠിപ്പിക്കുകയാണ് പ്രധാന ഉദ്ദേശമെങ്കിലും സര്‍ക്കാര്‍ ഉത്തരവുകളും വിദ്യാഭ്യാസ അറിയിപ്പുകളും നല്‍കുന്ന ഒരു ഒഫീഷ്യല്‍ സൈറ്റിനെപ്പോലെയാണ് ഇതിന്റെ ചിട്ടവട്ടങ്ങള്‍. കേരളത്തിലെ വിവിധ ജില്ലകളിലെ പതിനാലോളം അധ്യാപകരാണ് ഇതിനു പിന്നില്‍. ഞായറാഴ്ച സംവാദങ്ങളിലും മറ്റും വിദ്യാഭ്യാസ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ ഹാര്‍ദമായി സ്വാഗതം ചെയ്യുന്നു.
Hari
Maths Blog Team
www.mathematicsschool.blogspot.com

റ്റോംസ് കോനുമഠം said...

വരാതിരിക്കാൻ അവൾക്കാവില്ല.
ആശംസകള്‍

www.tomskonumadam.blogspot.com

ശാന്തകാവുമ്പായി said...

ഗോപീകൃഷ്ണൻ,സോണ ജി,വീരു,നിരക്ഷരൻ,മാത്‌സ്‌ ബ്ലോഗ്‌ ടീം,ടോംസ്‌ കോനുമഠം നിങ്ങളുടെയൊക്കെ ഉപദേശങ്ങളും വിമർശനങ്ങളും തുടർന്നും പ്രതീക്ഷിക്കുന്നു.

Thasleem.P തസ്ലിം.പി said...

കലക്കന്‍ ബ്ലോഗ്‌

തസ്ലീം.പി

ജീവി കരിവെള്ളൂര്‍ said...

നിഷ്കളങ്കരായ കുട്ടികളെ നേര്‍വഴിക്കുനയിക്കാന്‍ ഗുരുക്കള്‍ക്കു കഴിയട്ടെ

വീ കെ said...

സ്നേഹം,ദയ,കാരുണ്യം എല്ലാമടങ്ങിയ ഒരു പരിശീലന ക്ലാസ്സ് ..അല്ലെ ടീച്ചർ...?

നന്നായി.
പ്രത്യേകിച്ച് കുട്ടികളോടൊപ്പം അങ്ങനെയൊന്നിനെ പരിചരീക്കാൻ അവസരം കിട്ടിയതിന്.

kunjapupulliyil said...

ആരായിരിക്കും ആ പ്രാവ്....?

mukthar udarampoyil said...

വൈകുന്നേരം കണ്ടു.കഞ്ഞിപ്പുരയുടെ മുമ്പിൽ കൊത്തിപ്പെറുക്കി നടക്കുന്നു.
ഇനി എപ്പോഴാണോ അവൾ ചേട്ടന്മാരേയും ചേച്ചിമാരേയും കാണാൻ ക്ലാസിലേക്കു വരുന്നത്.
വരും.
വരാതിരിക്കാൻ അവൾക്കാവില്ല.

നല്ല എഴുത്ത്...!

ramanika said...

വരും വരാതിരിക്കാന്‍ ആവുമോ ഇത്രയും സ്നേഹം കണ്ടില്ല എന്നിരിക്കാനും കഴിയുമോ ?

ശാന്ത കാവുമ്പായി said...

തസ്ലീം പി,ജീവി കരിവെള്ളൂർ,വീ.കെ,കുഞ്ഞാപുപുള്ളിയിൽ,മുക്തർ ഉദരമ്പൊയിൽ,രമണിക എല്ലവാവർക്കും നന്ദി.നിങ്ങളെന്നിലർപ്പിച്ച വിശ്വാസം പൂർണമാക്കാൻ ഞാൻ ശ്രമിക്കുന്നതായിരിക്കും

Mohamedkutty മുഹമ്മദുകുട്ടി said...

കുരുന്നു ഹൃദയങ്ങളില്‍ ഇത്തരം പാഠങ്ങള്‍ ചെറുപ്പത്തിലെ പഠിപ്പിക്കണം.ഇത്തരം അനുഭവങ്ങള്‍ എന്റെ ബ്ലോഗിലും കാണും.
http://mohamedkutty.blogspot.com/

Madhu said...

very interesting

Anonymous said...

ടീച്ചര്‍,

എല്ലാ പോസ്റ്റുകളും നന്നായിട്ടുണ്ട്.ഞാനും ഒരു മലയാളം അദ്ധ്യാപികയാണ്. സമാന മനസ്കരെ കാണുമ്പോള്‍ പറഞ്ഞറിയിക്കാനാകാത്ത സന്തോഷം.അഭിനന്ദനങ്ങള്‍

sheeja said...

ടീച്ചര്‍,

എല്ലാ പോസ്റ്റുകളും നന്നായിട്ടുണ്ട്.ഞാനും ഒരു മലയാളം അദ്ധ്യാപികയാണ്. സമാന മനസ്കരെ കാണുമ്പോള്‍ പറഞ്ഞറിയിക്കാനാകാത്ത സന്തോഷം.അഭിനന്ദനങ്ങള്‍

Anonymous said...

so so happy to read this.gooood.thank youand wish you all the best.