എൻ കൊച്ചനുജത്തീ...
നിനക്കു മംഗളം നേരട്ടെ.
കാണുകയല്ല നിന്നെ.
കേട്ടു ഞാനാദ്യം.
സൗമ്യമധുരമാം ശബ്ദം.
സാന്ത്വനവാക്കുകളിൽ,
കിന്നാരം പറച്ചിലുകളിൽ,
കൊഞ്ചൽകുറുമൊഴികളിൽ,
പതിഞ്ഞ ശാസനകളിൽ,
പൊതിയും ലാളനകളിൽ.
കാണാനേറെക്കൊതിച്ചിട്ടും
നാളെനാളെയെന്നാലസ്യ-
മെന്നെത്തടഞ്ഞു.
ഒരുപക്ഷേ,
വാക്കിൻ മാധുര്യമാർന്നൊരു
രൂപമല്ലെന്നോർത്താവാം.
എന്‍ കണക്കിൽ പിഴച്ച്,
സ്വയം പഴിച്ച്,
മുന്നോട്ടാഞ്ഞ്;
തിരിഞ്ഞറിയാതെ നോക്കി.
ഒരു തിരിനാളമായ്
നീയെൻ പിന്നിൽ.
പൊട്ടിത്തെറിക്കാൻ വെമ്പും
ചോദ്യങ്ങളുള്ളിൽ പൂട്ടി
ഒന്നുമുരിയാടാതകന്നൂ നാം.
അല്ലെങ്കിലെന്തിന്?
ചിരപരിചിതരല്ലേ നാം.
നൊടിയിടയിലറിയാം
കൺകളിലൊരുമാത്ര
മിന്നിമറയും
നിഴലിന്നാഴം.
ലാളനയേൽക്കും കുഞ്ഞാകും
കുഞ്ഞിന്റച്ഛനെ കണ്ടെൻ
കണ്ണുകൾ നിറഞ്ഞു പോയ്.
ഇരുട്ടിന്നാഴങ്ങളിൽ
തപ്പിത്തടയും ചേതനയിൽ;
നിശ്ചലനായ്ക്കിടക്കും
പ്രാണപ്രിയന്റെ
പാതിമെയ്യല്ല നീ.
ഊട്ടുവാനുറക്കുവാനുടുപ്പി-
ക്കുവാനതിലേറെച്ചെയ്യാൻ
മുഴുമെയ്യായ് നീ തന്നെ.
ഉയിരുകളൊന്നാക്കും
പ്രണയതീരത്തില്ലൊരു
രാക്ഷസവണ്ടിയിടിച്ചു
തകർത്ത കിനാവുകൾ.
വിലപേശാനധികാരികൾ.
‘ഇല്ല തരില്ലൊട്ടും.’
പല്ലുകടിച്ചവർ
പറയുന്നുണ്ട്.
‘കണ്ട കിനാവുകൾ
മാഞ്ഞേ പോകാം.
കാണരുതിനിയതു-
മാത്രം ചെയ്ക’.
തളർന്നു വീണൊരിണയെ-
ത്താങ്ങുവാനുയർത്തുവാൻ
ശ്രമിക്കും പേലവകരങ്ങളെ
തളർത്തുവാനായിരം നാവുകൾ.
എൻ കുഞ്ഞനുജത്തി
കരയാതുയർത്തുക നീ.
കണ്ണീർപ്പൂക്കൾ പൊഴിക്കുക
കനിവിൻ കാൽക്കൽ മാത്രം
കാട്ടുനീതിക്കു
കണ്ണീരെന്തിനു?
നീറുമിണയുടെ
നെഞ്ചിലെരിയുമഗ്നിയിൽ.
കരിഞ്ഞൊരുപിടിച്ചാമ്പലായ്
മാറാതിരിക്കുവാൻ
മാനിഷാദയെന്നോതി
നേരട്ടെ മംഗളം.
ആശുപത്രിയിൽ തൊട്ടടുത്ത മുറിയിലെ തളർന്നുപോയ ചെറുപ്പക്കാരന്റെയും പ്രിയപ്പെട്ടവളുടെയും വേദനയിൽ തൊട്ടെഴുതിയത്
റിജേഷ് ആർ., മിടുക്കനും സുന്ദരനുമായൊരു മെഡിക്കൽ റെപ്രസെന്റേറ്റീവ് വളപട്ടണം പാലത്തിനടുത്തു കൂടി നടന്നു പോകുമ്പോൾ കെ.എസ്.ആർ.ടി.സി.ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന ബസ് തട്ടിത്തെറിപ്പിക്കുന്നതുവരെ.അന്നൊരു ഹർത്താൽ ദിനം.2007മാർച്ച് 8 വ്യാഴം.മാരകമായി സെറിബ്രൽ ഡാമേജ് സംഭവിച്ചതിനുശേഷം വെറുമൊരു ജീവച്ഛവം.ബ്ലഡ്കട്ടപിടിച്ചതുകൊണ്ട് അടിയന്തരമായി കണ്ണൂർ കൊയിലി ഹോസ്പിറ്റലിൽ വെച്ച് 2 ശസ്ത്രക്രിയകൾ.2മാസത്തോളം കോമയിൽ തന്നെ.ട്യൂബ് വഴി ആഹാരം.വാട്ടർ ബെഡ്ഡിൽ കിടത്തം.ഫിസിയൊതെറാപ്പിക്കായി മംഗലാപുരം യൂനിറ്റി ഹോസ്പിറ്റലിൽ 3തവണയായി 3 മാസക്കാലം.പിന്നെ കുറുമാത്തൂർ ആര്യവൈദ്യശാല നർസിംഗ് ഹോമിൽ(തളിപ്പറമ്പ്) ഇടക്കിടെ കിടത്തി ചികിൽസ.അത് ഇപ്പോഴും തുടരുന്നു.ചികിൽസയെ തുടർന്ന് കോമയിൽ നിന്ന് തിരിച്ചറിവില്ലാത്ത കുട്ടികളുടെ അവസ്ഥയിലേക്ക് പുരോഗതിയുണ്ടായിട്ടുണ്ട്.കഷ്ടിച്ച് സംസാരിക്കും.പിടിച്ചിരുത്തിയാൽ ഇരിക്കും..ചികിൽസ തുടർന്നാൽ പതുക്കെയാണെങ്കിലും പുരോഗതിയുണ്ടാകും എന്ന ശുഭപ്രതീക്ഷ ഉണ്ട്.
ഈ 3വർഷത്തിനിടയിൽ 4ലക്ഷത്തിലേറെ രൂപ ചെലവായി.ജോലിയില്ലാത്ത ഭാര്യയും തുച്ഛവരുമാനക്കാരായ മാതാപിതാക്കളും ഈ ചെലവ് വഹിക്കാൻ കഴിവില്ലാത്തവരാണ്.സുമനസ്സായ ഒരു ബന്ധുവാണ് ചികിൽസാച്ചെലവുകളെല്ലാം ഇതുവരെ വഹിച്ചത്.
കേസ് കൊടുത്തെങ്കിലും സർക്കാർ കാര്യം മുറപോലെ പോലും നീങ്ങുന്നില്ല.കാര്യമായ സഹായമൊന്നും ഇതുവരെ കിട്ടിയിട്ടില്ല.ഭരണ യന്ത്രത്തിന്റെ കൈപ്പിഴയുടെ ജീവിക്കുന്ന രക്തസാക്ഷികളാണ് റിജേഷും കുടുംബവും.ഇവരെ രക്ഷിക്കാനുള്ള കടമ സർക്കാരിനില്ലേ? സർക്കാരിനു മാത്രമാണുള്ളതെന്നാണ് ഞാൻ വിശ്വസിക്കുന്നത്.ഭരണകൂടം പൗരന്റെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ളതാണ്.തകർക്കാനുള്ളതല്ല.അധികാരികൾ ഇനിയെങ്കിലും കണ്ണുതുറക്കുമന്ന പ്രതീക്ഷയോടെ റിജേഷും കുടുംബവും കാത്തിരിക്കുന്നു.
റിജേഷിന്റെ മേൽവിലാസം
റിജേഷ്.ആർ,
കിഴക്കേ വീട്,
പുതിയതെരു,
ചിറക്കൽ പി.ഒ.,
കണ്ണൂർ,
കേരളം.
വായനക്കാരുടെ നിർദ്ദേശമനുസരിച്ച് റിജീഷിന്റെ ഭാര്യയുടെ ബേങ്ക് അക്കൗണ്ട് നം. കൊടുക്കുന്നു.
SABITHA.E,
W/O RIJEESH.R
THE SYNDICATE BANK,
CHIRAKKAL BRANCH,
SAVINGS BANK A/c.NO.:42112210015005
PHONE:NO:04972778016
14 comments:
വിധി എന്നല്ലാതെ എന്തു പറയാന്‍, ചേച്ചീ...
"കരിഞ്ഞൊരുപിടിച്ചാമ്പലായ്
മാറാതിരിക്കുവാൻ
മാനിഷാദയെന്നോതി
നേരട്ടെ മംഗളം."
അധികാരികള്‍ അവര്‍ക്ക് നേരെ കണ്ണടയ്ക്കില്ല എന്ന് തന്നെ നമുക്ക് പ്രത്യാശിയ്ക്കാം
ശ്രീ അഭിപ്രായം ഇട്ടതിൽ നന്ദി.നമുക്ക് അവരെ കുറച്ചെങ്കിലും സഹായിക്കാനാവില്ലേ?ഈ പോസ്റ്റിൽ അങ്ങനെയൊരു പ്രതീക്ഷ എനിക്കുണ്ട്.പറ്റുന്നതുപോലെ എല്ലാവരും സഹായിക്കണമെന്നു അപേക്ഷിക്കുന്നു.
ഇത്തരം പോസ്റ്റുകളാണ് നമുക്ക് ചെയ്യാന്‍ പറ്റുന്ന നല്ല കാര്യം..
എന്താ പറയുക... ഒക്കെ വിധിയെന്ന് മനുഷ്യന്‍ വിധിയെഴുതി വിടും..
താമസ്സിച്ചാലും നിയമം അവരുടെ കൂട്ടിനെത്തുക തന്ന് ചെയ്യും.. തീര്‍ച്ച
ആ സഹോദരിയുടെ പരിചരണവും പ്രാര്‍ത്ഥനയും ഉണ്ടെങ്കില്‍ അദ്ദേഹം താമസിയാതെ ജീവിതത്തിലേക്ക് തിരിച്ചെത്തുക തന്നെ ചെയ്യും..
കവിയത്രി കണ്ട, അനുഭവിച്ച കാഴ്ച വരികളിലൂടെ ഹൃദ്യമായി വായനക്കാരിലും പകര്‍ത്താന്‍ ആയെന്ന് സസന്തോഷം പറയട്ടെ
ങാ, പറയാന്‍ മറന്നു. അവര്‍ക്ക് വല്ല സഹായങ്ങളൊ മറ്റോ ആവശ്യം വന്നാല്‍ അവരെക്കുറിച്ച് കൂടുതല്‍ തിരക്കി "ബൂലോക കാരുണ്യം" എന്ന ബ്ലോഗില്‍ ഒരു പോസ്റ്റിട്ടാല്‍ ബൂലോകത്തു നിന്നും കുഞ്ഞ് സഹായങ്ങള്‍ തീര്‍ച്ചയായും ഉണ്ടാകും...
കുമാരൻ,ഏ .ആർ.നജീം വായിച്ചതിൽ സന്തോഷം.ചികിൽസയ്ക്ക് ഇപ്പോൾ സഹായം കൂടിയേ തീരൂ.പറ്റുന്നത് ചെയ്യണം.
ജീവിതമെന്ന നിരന്തര യാതനയ്‌കുമുമ്പില്‍ കവിതയെഴുത്ത് എത്ര നിസ്സാരം.
അവരുടെ ബാങ്ക് അക്കൌണ്ട് കിട്ടിയിരുന്നെങ്കില്‍ നന്നായിരുന്നു.
അവരുടെ ബാങ്ക് അക്കൌണ്ട് കൂടി കൊടുത്തിരുന്നെങ്കിൽ നന്നായിരുന്നു..
Thallasseri,വി.കെ വായിച്ചതിലും പ്രതികരിച്ചതിലും നന്ദി.പ്രതികരണം എങ്ങനെയായിരിക്കുമെന്ന് സംശയിച്ചാണ് ആദ്യമേ ബേങ്ക് അക്കൗണ്ട് കൊടുക്കാഞ്ഞത്. സുമനസ്സുകൾ ആവശ്യപ്പെടുമ്പോൾ കൊടുക്കാമെന്നു കരുതി.ഇപ്പോൾ കൊടുക്കുന്നു.
SABITHA.E,
W/O RIJEESH.R
THE SYNDICATE BANK,
CHIRAKKAL BRANCH,
SAVINGS BANK A/c.NO.:42112210015005
PHONE:NO:04972778016
ചെറിയ ചെറിയ സഹായങ്ങള്‍ ചേരുമ്പോള്‍ അവരുടെ ദുഖത്തില്‍ ചെറിയ ഒരു ആശ്വാസമാകും എന്ന് കരുതാം..
പിന്നെ പറ്റുമെങ്കില്‍ അവരുടെ വീട്ടിലെ നമ്പര്‍ കൊടുത്താല്‍ നന്നായിരുന്നു..
(ഞാന്‍ വിളിച്ചപ്പോള്‍ ബാങ്കിലെ നമ്പര്‍ ആണ് മുകളിത്തെത് എന്നാണ് മനസ്സിലാക്കിയത്..)
വായിച്ചു, അണ്ണാറക്കണ്ണനും തന്നാലായത് ചെയ്യും!
ഉറപ്പ്!
മുരളി,ഭായി ഈ ആശ്വാസ വാക്കുകൾ തന്നെ എന്നെ ഏറെ സന്തോഷവതിയാക്കുന്നു.ലോകത്തിൽ നന്മ വറ്റിയിട്ടില്ല എന്നതിൽ ഞാൻ ആശ്വാസം കൊള്ളുന്നു.നിങ്ങളെപ്പോലുള്ളവർ ഉള്ളപ്പോൾ വേദനിക്കുന്നവർ എപ്പോഴും കരയേണ്ടി വരില്ല എന്നെനിക്കുറപ്പുണ്ട്.നന്ദി.
ഇവിടെത്താന്‍ വൈകി... വായിച്ചപ്പോള്‍ വല്ലാത്ത
ഒരിത്..ദൈവം അവര്ക്ക് മനസ്സമാധാനവും
ശമനവും സാന്ത്വനവും നല്‍കട്ടെയെന്ന്
പ്രാറ്ത്ഥിക്കുന്നു...അവറ്ക്ക് വേണ്ടി മാസാന്ത
പെന്‍ഷനു ശ്രമിക്കാം.
ഇത്തരം കാര്യങ്ങള്‍ക്ക് പണം ആവശ്യമായി വരുമ്പോള്‍ ബൂലോക കാരുണ്യവുമായി ബന്ധപ്പെടാന്‍ ശ്രമിക്കണേ . എല്ലാ ബ്ലേഗേര്‍സും കൂടെ ചേര്‍ന്ന് നടത്തുന്ന ജീവകാരുണ്യപ്രവര്‍ത്തനമാണത്. നമുക്കാവുന്നത് അതിലൂടെ നമുക്ക് ചെയ്യാം.
Post a Comment