Sunday, November 29, 2009

തിരുശേഷിപ്പ്

പൂനിലാവിൻ കുളിർമയും.
പാരിജാതപ്പൂമണവുമായ്.
വിടരുമൊരാർദ്ര മൊഴി-
കളൊഴുക്കീ രാഗസിന്ധു.
വരച്ചൂ മതി വരാതെ
മായ്ച്ചൊരനുപമ ചിത്രം.
പീലിക്കുട പിടിച്ചാടു-
മതിലേഴേഴുവർണ്ണങ്ങൾ.
പുതുവ്യാഖ്യാനങ്ങളിലൂ-
ടർത്ഥതലങ്ങളിലൂറും
സ്നേഹരസത്തിലിളക്കീ
മാധുര്യവുമുപ്പും കയ്പും.
ചവർപ്പായി നുണഞ്ഞതു
പിന്നെ പുളിപ്പായി തേട്ടി.
ദേഷ്യമായീ സങ്കടമാ-
യുഴിയാനാകാഞ്ഞിറക്കി.
സ്നേഹത്തിൻ പര്യായങ്ങളിൽ
മൊഴിയാനാവാത്തതേറെ.
മൊഴിയാതെയറിയിച്ച
മൊഴിയുടെ പൊരുളറിഞ്ഞ്;
സങ്കടത്തിരമാലകൾ
ഓടിക്കിതച്ചെത്തിയെന്റെ
കരളിൻ തീരത്തണയ്കെ
കരയാതെ കരഞ്ഞു ഞാൻ.
തല്ലിത്തകരും മനസ്സിൽ
തേടുന്നു നീയൊരു സ്വർഗ-
മതിലിടമില്ലെനിക്കെന്ന്.
ഒന്നിനുമല്ലാതെയിണ-
ങ്ങിയും പിന്നെ പിണങ്ങിയും.
ജീവിച്ചു തീർക്കുവാനാട-
ണമഭിനേതാക്കളായി.
അലിഞ്ഞു തീരുമീ സ്നേഹ-
സാന്ദ്രകാഠിന്യമാകവേ.
കരളിൻ ലോലമാം തന്ത്രി-
കളറുത്തെറിയുക നാം
പിന്നെ കോർത്തു വെയ്ക്കാം പക-
രമായുരുകാ കമ്പികൾ .
അപസ്വരങ്ങൾക്കു താള-
മേകാനാതിനീണമാകാൻ.
താളഭംഗത്തിലിടറി-
യെന്റെ ജീവിതനർത്തനം.
തനിച്ചു ചുമക്കണമ-
റിയുന്നു ഞാനീ നൊമ്പരം.
ജന്മാന്തരങ്ങളിലുമെ-
ന്നുള്ളിലതു കിടക്കട്ടെ.
കനൽ കെട്ടു പോകാതെയൊ-
രാത്മ നൊമ്പരമായെന്നും.
മാധുര്യമാർന്നൊരോർമയി-
ലെരിയും തിരുശേഷിപ്പായ്;

14 comments:

വീ കെ said...

ശാന്തേച്ചി... എനിക്കൊട്ടും മനസ്സിലായില്ലാട്ടൊ...
ഇച്ചിരി കട്ടിയായതു കൊണ്ടായിരിക്കും..
വിവരമുള്ളവർ എഴുതുമല്ലൊ..
ഞാൻ വീണ്ടും വരാം...

കുമാരന്‍ | kumaran said...

:)

poor-me/പാവം-ഞാന്‍ said...

വരികള്‍ക്കിടയിലെ അകലം അല്‍പ്പം ബുദ്ധിമുട്ടിച്ചു...
http://paatha-thelichch.blogspot.com

സന്തോഷ്‌ പല്ലശ്ശന said...

ഒരു ചെറിയ സബ്ജക്ടിനെ ഇങ്ങിനെ നീട്ടി വലിച്ചു നീട്ടി വലിച്ചു ഓരോ വരിയും പൊട്ടി പോയിരിക്കുന്നു അതുകൊണ്ടു തന്നെ ഈ കവിത വായിച്ചവസാനിപ്പിക്കുക എന്നത്‌ ഒരു ആത്മപീഠയാണ്‌. എങ്കിലും ചില സുന്ദരമായ കാല്‍പനിക ബിംബങ്ങള്‍ ഈ കവിതയില്‍ ഉണ്ട്‌. ടെക്സ്റ്റ്‌ ലേയ്‌ ഔട്ട്‌ സാധാരണരീതിയില്‍ ആക്കുന്നതായിരിക്കും നല്ലത്‌ എന്നൊരു നിര്‍ദ്ദേശം കൂടിയുണ്ട്‌.
സസ്നേഹം

ശ്രീ said...

കൊള്ളാം ചേച്ചീ

Kunjipenne - കുഞ്ഞിപെണ്ണ് said...

എന്തോ ഒരു വേദന

രാമു said...

കവിത വലിയ പിടിയില്ല ടീച്ചറെ..

kvmadhu said...

nannai

കുളക്കടക്കാലം said...

വായനയില്‍ ഇടയ്ക്കിടെ മുറിയുന്നു,വാക്കുകളും,ദൃശ്യങ്ങളും

jyo said...

വളരെ നന്നായിരിക്കുന്നു.

ജോയ്‌ പാലക്കല്‍ said...

ഒന്നിനുമല്ലാതെയിണ-
ങ്ങിയും പിന്നെ പിണങ്ങിയും.
ജീവിച്ചു തീർക്കുവാനാട-
ണമഭിനേതാക്കളായി.....

ഒരു പാട്‌ എഴുതുക!!! ആശംസകള്‍!!!

Gopakumar V S (ഗോപന്‍ ) said...

ഒരു മാധുര്യമുള്ള നൊമ്പരമായി ഓർമ്മയിലെന്നും.... നന്നായിരിക്കുന്നു...

SAJAN SADASIVAN said...

സ്നേഹത്തിൻ പര്യായങ്ങളിൽ
മൊഴിയാനാവാത്തതേറെ.
:)

kpr said...

tvs ningalude blog thurannu.orupaadu abhiprayangal kandu
you are realy a unipolar magnet ,attracting all iron hearts around you,towards your elegance and brilliance.