ഒരിളം ചുണ്ടിനും
സ്തന്യമേകാ
മാറിലുയര്‍ന്നൂ.
വന്യമാം നിലവിളി.
ലാഭനഷ്ടക്കണക്കിലൂഷരം
ഗർഭപാത്രങ്ങള്‍ .
അതിന് കണ്ണീരൊരു പുഴ.
കണ്ണീർപ്പുഴയന്തിച്ചുകപ്പായി .
ചക്രവാളത്തില്‍
വർണ്ണരേണുക്കളായി
തുടുക്കും പൂക്കളായി.
മുഗ്ദ്ധമീപ്പൂക്കളിലുമ്മ വെച്ച് .
അലിയിക്കാം നിലവിളി.
ഗർഭപാത്രങ്ങൾ
നിറവും വലിപ്പവും
ആവശ്യത്തിന്.
അടവെച്ച് വിരിയിക്കാം.
വിലപേശുന്നവർ
ഭാഗ്യവാന്മാർ.
ലാഭമവർക്കുള്ളത്.
തെരഞ്ഞെടുക്കാമേതും.
ജീവരക്തമൂട്ടി,
പ്രാണന്റെയംശമാക്കി.
വയറു പിളർത്തിയിറക്കി വെച്ച്,
വെറും പാത്രവുമായ് പിന്തിരിയാം.
ഉള്ളിലുയരും നിലവിളി
നോട്ടുകെട്ടുകൾ തന്
പടപടപ്പിലലിയിക്കാം.
വാൽസല്യത്തിന്നിളം ചൂടില്‍
അമ്മിഞ്ഞപ്പാലിനായി
വരണ്ട ചുണ്ടിലുയരും നിലവിളി
ശാസ്ത്രവും വാണിജ്യവും
കൈകോർത്തമ്മാനമാടിയാര്‍ക്കും
ജയഭേരിയിൽ നേർത്തു
നേർത്തലിഞ്ഞുപോയ്.
ഗര്‍ഭപാത്രം വാടകക്കെടുത്ത വിദേശികളായ ദമ്പതിമാര്‍ കുഞ്ഞു പിറക്കുന്നതിനു മുമ്പേ കലഹിച്ചു പിരിഞ്ഞു.പ്രസവിച്ചപ്പോള്‍ കാശു വാങ്ങി അമ്മയും സ്ഥലം വിട്ടു.അമ്മിഞ്ഞപ്പാല് കിട്ടാതെ ചുണ്ട് വരണ്ട് കരയുന്ന അത്തരം കുഞ്ഞുങ്ങള്‍ക്കായി കവിത സമര്‍പ്പിക്കുന്നു.
17 comments:
Nannaayirikkunnu. Aashamsakal
നന്നായിട്ടുണ്ട്.
ശാന്താ,
ഹൃദയത്തിൽ കൊളുത്തി വലിക്കുന്ന പോലെയൊരു തോന്നൽ ഇതു വായിക്കുമ്പോൾ.അനപത്യദു:ഖത്തിനു മേൽ വിലപേശലുകൾ നടക്കുന്ന ലോകത്തിന്റെ അവസ്ഥ മനോഹരമായി എഴുതിയിരിക്കുന്നു.
ആശംസകൾ
ഓ.ടോ: മെയിൽ കിട്ടിയില്ല.ഒന്നു കൂടി അയക്കുമോ(sunil080671@gmail.com)
വളരെ നല്ല കവിത.
നല്ല വരികൾ.
ആസ്വദിച്ചു.
നന്നായിട്ടുണ്ട്
its good
ishtaayi
നന്നായിട്ടുണ്ട്.
ആശംസകൾ
valare nannayirikkunnu Iniyum Pratheekshikkunnu Raju Pallikkunnu
ആശംസകളോടെ,
വിത്യസ്തമായ ശൈലി... നന്നായിരിക്കുന്നു. ആശംസകൾ
ശൈവ്യം,കുമാരൻ,പള്ളിക്കുളം,ഷൈജുകൊട്ടന്തല,ഷാജ്കുമാർ,ദ് മാൻ റ്റു വാക് വിത്,പാവപ്പെട്ടവൻ,രാജ്,കെ.പി.സുകുമാരൻ,വരവൂരാൻ നിങ്ങളുടെയൊക്കെ പ്രോത്സാഹനമാണ് എന്റെ വിജയം.അതെനിക്കെപ്പോഴും തരണം.സുനിൽകൃഷ്ണൻ ഞാനെന്തെഴുതിയാലും അതിലെന്റെ ആത്മാംശമുണ്ട്.എല്ലാവർക്കും നന്ദി.
നന്നായിട്ടുണ്ട്.
good poem
ഒന്നും മനസ്സിലായില്ലല്ലോ
വീണ്ടൂം വായിച്ചു നോക്കട്ടെ
നിഖിമേനോൻ,കൊട്ടോട്ടിക്കാരൻ വന്നതിൽ സന്തോഷം.കൊട്ടോട്ടിക്കാരൻ വരാത്തതെന്താ എന്ന് വിഷമിച്ചിരിക്കുകയായിരുന്നു ഞാൻ.
wow..chechee..excellent..!!ivide ethaan vaikippoyi..njaan...
Post a Comment