Wednesday, February 18, 2009

സാന്ത്വനം

ഇരുട്ടിലിളംചൂടിൽ മയങ്ങി.
സാന്ത്വനത്തിന്നറയിൽ ചുരുണ്ടു.

പ്രകാശമുണര്‍ത്തിയന്ത്യ
സാന്ത്വനവും മായ്ച്ചു.


മുറിവേററലറിക്കര​ഞ്ഞ്
അമ്മതൻ മാധുര്യം നുണഞ്ഞു.
അറിവിന്‍ തീരത്തലഞ്ഞ്
വിലക്കപ്പെട്ട കനികൾ തേടി
മധുരമായ്‌  നിനച്ച്;

കയ്പും ചവര്‍പ്പും മോന്തി.
തളര്ന്നെത്തി വീണ്ടും ഞാനീ
തമസ്സിലൊന്നു മയങ്ങാൻ.

3 comments:

ശ്രീ said...

വൈകിയാണെങ്കിലും ബൂലോകത്തേയ്ക്ക് സ്വാഗതം

ശാന്ത കാവുമ്പായി said...

ശ്രീ‚
ബൂലോകത്തേക്കു സ്വാഗതംചെയ്തതില് സന്തോഷമുണ്ട്.

ഒരു നുറുങ്ങ് said...

പുതിയൊരു പോസ്റ്റ് വായിച്ച്,ബ്ളോഗറെ പരിചയപ്പെട്ട് കഴിഞ്ഞാല്‍ പിന്നെ എന്‍റെ രീതി ആദ്യപോസ്റ്റിലേക്ക് ഒരു തിരനോട്ടമാണ്‍. എന്നാല്‍,ടീച്ചറെ നേരില്‍ സുപരിചിതമായിട്ടും വളരേ വൈകിയാണ്‍ ഇപ്പോളിവിടെ എത്തിനോക്കുന്നത്..
ടീച്ചറുടെ ശൈലി,അത് കവിതയിലാവട്ടെ ഗദ്യമാവട്ടെ പ്രത്യുത ലേഖനങ്ങളിലാവട്ടെ സൃഷ്ടികള്‍ക്ക് വ്യതിരിക്തതയുണ്ട്.അന്നും ഇന്നും ആ സ്റ്റാമിന ഒരുപോലെ..

ആശംസകളോടെ,ഹാറൂണ്‍ക്ക.