ഇന്നലെ കമലിന്റെ ‘ആമി’ കണ്ടു. ഞാന്‍ ഒരു ചലച്ചിത്ര നിരൂപകയൊന്നുമല്ല. എങ്കിലും രണ്ടാമതൊന്ന് ആലോചിക്കാതെ പറയാം. എനിക്ക് സിനിമ ഇഷ്ടമായി. ഇഷ്ടപ്പെടാന്‍ കുറെ കാരണങ്ങളുമുണ്ട്. അതിലൊന്ന് ഇത് മാധവിക്കുട്ടിയുടെ കഥയാണെന്നതാണ്. എന്റെ പ്രിയപ്പെട്ട എഴുത്തുകാരിയാണ് മാധവിക്കുട്ടി. ധീരയായ, സത്യസന്ധയായ, നിഷ്കളങ്ക യായ, പ്രണയത്തിനുവേണ്ടി എന്തും ത്യജിക്കാന്‍ തയ്യാറായ മാധവിക്കുട്ടിയെ ഞാന്‍ ആരാധിക്കുന്നു. ഈ ധീരയായ സ്ത്രീയെ അവതരിപ്പിക്കുന്നത് മറ്റൊരു ധീരയായ സ്ത്രീയാണെന്നത് ഇരട്ടി മധുരം തരുന്നു. കേവലമൊരു ഭാര്യാപദവിക്കുവേണ്ടി അഭിനയ സിദ്ധിയെ ഇത്രകാലവും ഒളിപ്പിച്ചുവെക്കേണ്ടി വന്ന മഞ്ജുവാര്യര്‍ തന്നെയാണ് മാധവിക്കു ട്ടിയാവാന്‍ ഏറ്റവും അനുയോജ്യ യായ താരം എന്ന് ഞാന്‍ വിശ്വസിക്കുന്നു. ആ അനുഗൃ ഹീത കലാകാരിയുടെ കൈയില്‍ കമല സുരക്ഷിതയാണ്. അവരുടെ തിരിച്ചുവരവില്‍ ഏറെ സന്തോഷിച്ച ആളാണ് ഞാന്‍. മഞ്ജുവിന്റെ അഭിനയജീവിതത്തിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാകട്ടെ മാധവിക്കുട്ടി എന്ന്‍ ആഗ്രഹിച്ചുപോകുകയാണ്.
ഏതായാലും വെല്ലുവിളികള്‍ നിറഞ്ഞ ഒരു ജീവിതകാവ്യത്തെ അഭ്രപാളിയില്‍ അവതരിപ്പി ച്ചതിന് കമലിനെ അഭിനന്ദിക്കാതെ വയ്യ. മലയാളത്തിന്റെ പൂര്‍ണ സ്ത്രീത്വത്തെ അര്‍ഹി ക്കുന്ന ബഹുമതിയോടെ അവതരിപ്പിച്ചു എന്നുതന്നെയാണ് ഞാന്‍ കരുതുന്നത്. കുറ്റങ്ങളും കുറവുകളും കണ്ടേക്കാം. അതൊന്നും ചികയാന്‍ ഇവിടെ മെനക്കെടുന്നില്ല. ലോകമറിയുന്ന ഒരു പ്രതിഭയെ അവതരിപ്പിച്ച മറ്റൊരു പ്രതിഭയെയും ആദരിക്കാനും പ്രോത്സാഹിപ്പിക്കാ നുമുള്ള അവസരമാണ്. അതുകൊണ്ട് എല്ലാവരും ആമി കാണണം.
സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ സിനിമയ്ക്ക് പുറത്തേക്കും എന്റെ മനസ്സ് സഞ്ചരിച്ചു. സ്നേഹം മാത്രം കാംക്ഷിച്ച നിഷ്കളങ്കയായ കമലയെ പുരുഷന്റെ സര്‍വകാപട്യത്തോ ടെയും പറഞ്ഞു പറ്റിച്ച് മതംമാറാന്‍ പ്രേരിപ്പിച്ച ആ കള്ളക്കാമുകനോട് ക്ഷമിക്കാന്‍ കഴിയുന്നില്ല. എത്ര ഉന്നതനായ വ്യക്തിയായാലും ചതിയനെന്നു വിളിക്കുകയാണ് ഞാന്‍ അയാളെ. പ്രണയത്തിന് മതം ആവശ്യമില്ലെന്ന് അയാള്‍ക്കറിയില്ല. മാത്രമല്ല, അയാള്‍ കമലയുടെ പ്രണയം ഒട്ടും അര്‍ഹിക്കുന്നുമില്ല. കാരണം അത് വിശുദ്ധമാണ്. പ്രിയപ്പെട്ട പെണ്‍കുട്ടികളോട് ഒരു വാക്ക്.. ആണ്‍കുട്ടികളോടും.. പ്രണയത്തിനു പകരം പ്രണയം മാത്രം. മതമാവില്ല.
No comments:
Post a Comment