പ്രൊഫ.ടി.ജെ.ജോസഫിന്റെ കൈ വെട്ടിയ കേസിൽ ഐ.എൻ.എ.പ്രത്യേക കോടതിവിധി പ്രഖ്യാപിച്ചു. 10പേര്‍ക്ക് 8വര്‍ഷം തടവും 3പേര്‍ക്ക് 2വര്‍ഷം തടവുമാണ് ശിക്ഷ വിധിച്ചത്. ഇത് പ്രതികള്‍ക്ക് മതിയായ ശിക്ഷയാണോ എന്നതിനപ്പുറം സമൂഹത്തിന് അപകടകാരികളായ കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടതിൽ ആശ്വസിക്കാം.
പ്രൊഫ. ടി.ജെ.ജോസഫിനെ സംബന്ധിച്ചിടത്തോളം ഈ വിധിയൊന്നും അദ്ദേഹത്തെ ബാധിക്കുന്നേയില്ല എന്നാണറിയുന്നത്. കാരണം ഏത് വിധിക്കും ഇതുവരെ അദ്ദേഹം അനു ഭവിച്ച വേദനയ്ക്കും ഒഴുക്കിയ കണ്ണീരിനും പകരമാവാൻ കഴിയില്ല. നല്കുന്ന ലക്ഷങ്ങൾ നഷ്ടപരിഹാരവുമാകില്ല. കുറെ ഭീകരന്മാരുടെ കൈകൊണ്ട് ജീവിതം നശിച്ചുപോയ ആ പാവം മനുഷ്യൻ അവര്‍ക്ക് മാപ്പ് നല്കിൊക്കഴിഞ്ഞു എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. ‘ഒരുവേള പഴക്കമേറിയാൽ കയ്പും മധുരമായ് വരാം.’ എന്നൊരു നിസ്സംഗാവസ്ഥയിൽ മനുഷ്യമനസ്സ് എത്തിച്ചേരും. അപ്പോൾ ഒരു വേദനയ്ക്കും മനുഷ്യനെ തോല്‍പ്പിക്കാൻ കഴിയില്ല.
പ്രൊഫ. ടി.ജെ.ജോസഫിനെ ഈ അവസ്ഥയിലേക്ക് എത്തിച്ച കൊടുംഭീകരര്‍ക്ക് അദ്ദേഹം മാപ്പുനല്കിയാലും മന:സാക്ഷി മരവിക്കാത്തവർ ഒരിക്കലും മാപ്പ് നല്‍കില്ല. ഏത് പ്രവാചകന്റെ പേരിലായാലും ആ പ്രവാചകനും കൈയും തലയും വെട്ടുന്നവര്‍ക്ക് മാപ്പ് നല്‍കില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അഥവാ,അങ്ങനെ ഏതെങ്കിലും പ്രവാചകനു ണ്ടെങ്കിൽ ആ പ്രവാചകമതത്തെ ഞാനൊരിക്കലും അംഗീകരിക്കില്ല. അത്തരത്തിലുള്ള സര്‍വമതങ്ങളും ഈ പ്രപഞ്ചത്തിൽ നിന്നുതന്നെ നശിച്ചുപോകട്ടെ. മനുഷ്യരിൽ സ്നേഹം വളര്‍ത്താത്ത, പകരം സ്പര്‍ദ്ധ വളര്‍ത്തുന്ന മതങ്ങൾ നമുക്കാവശ്യമില്ല.
5 comments:
തീർച്ചയായും നല്ല അഭിപ്രായം.
നന്മയുണ്ടാവട്ടെ
നല്ല വരികള്‍ ടീച്ചര്‍
ആശംസകള്‍
Well said teacher.
I support your views.
"സ്നേഹിക്കയില്ല ഞാൻ നോവും ആത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വ ശാസ്ത്രത്തെയും. "
why a devotee required to help GOD? if he is capable to create this whole world, he would be capable to help himself.
സ്നേഹിക്കയില്ല ഞാൻ നോവും ആത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വ ശാസ്ത്രത്തെയും
പ്രവാചകന് അല്ല പ്രശ്നം...... ആ പേരിൽ പേക്കൂത്ത് നടത്തുന്ന ചില മാനസിക രോഗികളാണ് പ്രശ്നം..... സ്വയം നശിക്കുകയും മറ്റുള്ളവരെ നാശത്തിലേക്ക് തള്ളി വിടുകയും ചെയ്യുന്ന ഈ കൂട്ടര്‍ക്ക് വധശിക്ഷ ആണ് വേണ്ടത്...
Post a Comment