പണ്ടെങ്ങാണ്ടുന്നൊരു കോഴിപ്പൂട
പാറിവന്നെന്റെ തോളിൽ വീണു.
കണ്ടവർ കണ്ടവരാര്‍ത്തു .
“കള്ളൻ..കള്ളൻ....കോഴിക്കള്ളന്‍.”
‘കോഴിയെ ഞാൻ കണ്ടിട്ടില്ല,
കേട്ടിട്ടില്ല,
കട്ടിട്ടേയില്ല.’
ദൈവനാമത്തിൽ ഞാനാണയിട്ടു.
സഹികെട്ടൊരുനാൾ
കോഴിയുടെ വള്ളി ഞാനറുത്തുകളഞ്ഞു.
കൈയിലും കഴുത്തിലും തോളിലും
തൂങ്ങിയാടുന്ന കോഴപ്പൂട കണ്ട്
ജനം ‘ജെയ്’ വിളിച്ചു.
കഴുത്തിൽ പൂമാല ചാര്‍ത്തി.
പൊൻകിരീടമണിയിച്ച് ചുമലിലേറ്റി.
കഴുത്തിലെ പിടി വിടാതെ
പാറപോലുറച്ച് ഞാനിരുന്നു.
എന്നുള്ളംകൈയിൽ
മുപ്പത് വെള്ളിക്കാശിനു പകരം
സഹസ്രകോടികൾ പൂത്തുനിരന്നു.
(നര്മ്മഭൂമിയില് പ്രസിദ്ധീകരിച്ചത്.)
4 comments:
കോഴിയെ ഞാൻ കണ്ടിട്ടില്ല
:)
സഹികെട്ടപ്പോൾ മാത്രം!!!!!!!
കോഴാഭരണം ഭൂഷണം.....
നര്‍മ്മം നന്നായി
ആശംസകള്‍ ടീച്ചര്‍
സമകാലികം.. അപ്രിയ സത്യം..
Post a Comment