Friday, March 11, 2016

റോസക്കുട്ടിക്ക്

പതിറ്റാണ്ടുകൾ തെളിമയേറ്റിയ
സ്നേഹത്തിന്‍ തെളിനീരായൊഴുകി
സ്നേഹമുദ്ര ചാര്‍ത്തിയെൻ വലംകവിളിൽ നീ.
വേര്‍പാടിന്നിരുപാതകളിൽ
യാത്രയാകും വേളയിൽ
അറിയുന്നു ഞാൻ
നമുക്കുള്ളിലുണ്ട് കുഞ്ഞിടങ്ങൾ.
റോസാപ്പൂദളങ്ങൾ പോൽ മൃദുലം.
സുരഭില സുമധുര മധുവുമതിലാവോളം
നാമുള്ള കാലത്തോളം നുകരാൻ.


3 comments:

ഒരു കുഞ്ഞുമയിൽപീലി said...

ആരാണ് ഈ റോസകുട്ടി

ശാന്ത കാവുമ്പായി said...

എന്റെ സഹപ്രവര്‍ത്തക.ഈ മാര്‍ച്ചില്‍ റിട്ടയര്‍മെന്റ്.

Cv Thankappan said...

തെളിമ മങ്ങാതിരിക്കട്ടെ!
ആശംസകള്‍ ടീച്ചര്‍