Monday, February 15, 2016

അശ്രുവിൽ കുതിർന്ന മയിൽപ്പീലിത്തുണ്ടം

പൊൻതൂലികയേന്തുംകര-
ത്താലാർദ്രമായെൻ നെറുകയിൽ
അങ്ങു തൂകിയനുഗ്രഹവർഷം.
ഇടയ്ക്കിടയതെന്നെക്കോരിത്തരിപ്പിക്കും
കുളിർമഴയായന്തരംഗം നിറക്കവേ;
പ്രിയകവിയുടെ കരതാരിൽ നിന്നൂർന്ന
മയിൽപ്പീലിത്തുണ്ടം പെറുക്കി
വിണ്ണ് കാട്ടാതെയെൻ ഹൃദയത്തിൻ
താളുകൾക്കുള്ളിലൊളിച്ചു വെച്ചിട്ടും
പെറ്റുപെരുകുമതിൻ കുഞ്ഞുമക്കളെ കാണാൻ;
അനുഗ്രഹിക്കാൻ കാത്തുനിൽക്കാതെ
മണ്ണുവിട്ട് വിണ്ണിലേക്കുയർന്നല്ലോ മഹാകവേ…..
സ്വീകരിച്ചാലുമെന്നശ്രുപൂജയിന്നു ഭവാൻ.

2 comments:

Cv Thankappan said...

ഒളിമങ്ങാത്ത കാവ്യ തേജസ്സ്
പ്രണാമം

വിനുവേട്ടന്‍ said...

അശ്രുപുഷ്പങ്ങള്‍...