Tuesday, July 21, 2015

മഴ നനയാന്‍ കൊതിച്ച്......

കോരിച്ചൊരിയുന്ന മഴയത്ത് മുമ്പെപ്പോഴോ പറഞ്ഞൊരു മോഹം അനിയത്തി ഓര്‍ത്തെടുത്തു. മഴയത്തൊരു യാത്ര പോകാം. കേട്ടപ്പോള്‍ പുറത്തെ കുളിരിനേക്കാള്‍ നൂറിരട്ടി മനസ്സില്‍ കുളിര്..അത് മാടായിപ്പാറയിലാവുമ്പോഴോ....പെരുത്തുവരുന്ന കൊതിയോടെ കഥാകാരിയെ വിളിച്ച് സ്ഥലത്ത് ഹാജരാവാന്‍ കല്‍പ്പിച്ചു. ഞങ്ങളെത്തി അല്‍പ്പം കഴിഞ്ഞപ്പോള്‍ കഥാകൃത്തും കുടുംബവും എത്തി. പറഞ്ഞിട്ടെന്താ കാര്യം. രണ്ടുമൂന്നു ദിവസമായി ഇടമുറിയാതെ പെയ്ത മഴമാത്രം വന്നില്ല....ഏറെക്കൊതിച്ച് നിനക്കൊപ്പം കളിക്കാനെത്തിയ എന്നോട് പിണങ്ങി മാറിയതാണോ സഖീ...ഞാനൊരു പാവമല്ലേ? എന്നിട്ടും അവളനങ്ങിയില്ല...മുഖം കറുപ്പിച്ച്.....എന്നാല്‍പ്പിന്നെ നിന്നോട് ഞാനും കൂട്ടില്ല...എത്രനേരമായി ഈ തടാകത്തിനരികില്‍ നിന്നെയും കാത്തിരിക്കുന്നു! ക്ഷമ നശിച്ചപ്പോള്‍ വടുകുന്ദ ശിവനോട് അവള്‍ വന്നാല്‍ അറിയിക്കാന്‍ പറഞ്ഞ് ചങ്ങാതിയുടെ ബൈക്കില്‍ കയറി ഞാനെന്റെ പാട്ടിനു പോയി. പിണങ്ങിയിരിപ്പാണെങ്കിലും അവിടെ ഒരുപാട് കാഴ്ചകള്‍ അവളൊരുക്കിയിട്ടുണ്ടല്ലോ.. അതൊക്കെ കാണാം.. തടാകങ്ങള്‍...പുല്‍മേട്...പൂക്കള്‍...അന്തിമേഘങ്ങള്‍...കിളികള്‍..കാക്കകള്‍ കലമ്പിക്കൊണ്ട്‌ പറന്നുപോകുകയാണ്. കാവല്‍ക്കാരായി അങ്ങിങ്ങ് നില്‍ക്കുന്ന തിത്തിരിപ്പുള്ളുകള്‍ ദേഷ്യത്തോടെ നോക്കി പറഞ്ഞു 'സമയം കഴിഞ്ഞു. വേഗം സ്ഥലം വിടാന്‍ നോക്ക്.'
പോകാം ചങ്ങാതിമാരേ,ഇത്തിരി നേരം കൂടി.....


മേഘമാലകള്‍ പൊട്ടിയൊഴുകി ചാലിട്ടൊന്നായ്


കണ്ണിനും കരളിനും കുളിരേകി


മണ്ണിന്റെ സൌന്ദര്യം മനസ്സില്‍ നിറച്ച്


നോക്ക് മോളെ,എന്തു രസം!


എത്ര കണ്ടാലും മതിയാവൂല...


മണ്ണിന്റെ കാവല്‍ക്കാരന്‍ ഉള്ളിലുണ്ട്...പുറത്തും...

10 comments:

രാജാവ് said...

നുമ്മടെ കണ്ണൂരിലുള്ള മാടായിപ്പാറയല്ലേ??കൊള്ളാം..പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തിനടുത്തുള്ള പാലത്തില്‍ കൂട്ടുകാരോടൊപ്പം മഴ ആസ്വദിക്കാന്‍ സ്ഥിരമായി പോകാറുണ്ടായിരുന്നു..ഓര്‍മ്മകളിലേക്ക് ഒരു നിമിഷം പോയി ഇത് വായിച്ചപ്പോ!!

ഒരു കുഞ്ഞുമയിൽപീലി said...

മഴയുടെ മാടായിപ്പാറ

ajith said...

എത്ര കണ്ടാലും മതിയാവൂല...

സുധി അറയ്ക്കൽ said...

മഴ നനഞ്ഞു മടുത്തു.

ശാന്ത കാവുമ്പായി said...

എന്താ സുധി മഴയത്താണോ ജോലി?

Cv Thankappan said...

കണ്ണിനും,മനസ്സിനും,കുളിര്..................
ആശംസകള്‍

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

മനോഹരം

ശ്രീ said...

കൊള്ളാം

വിനോദ് കുട്ടത്ത് said...

മഴയുടെ മാസ്മരീക സൗന്ദര്യം ...... അലറിപെയ്യുന്ന മഴയിലാണ്....... കൊള്ളിയാന്‍ ചിത്രങ്ങള്‍ രചിക്കുന്ന ഇടിമുഴക്കം നാഭിയില്‍ ഭയം വിടര്‍ത്തുന്ന മഴയില്‍ ഒറ്റക്ക് ഇറങ്ങിനടക്കുമ്പോള്‍ സകലതും മറക്കും ..... നമ്മളും ഭൂമിയും മാത്രം...... പിന്നൊരു ഇഷ്ടപ്പെട്ട മഴ..... മഞ്ഞുപോലെ പെയ്യുന്ന മഴയുടെ കൂടെ കോടമഞ്ഞും കൂടിയുണ്ടെങ്കില്‍ ..... ഹോ ..... ഐസ്ക്രീം നുണഞ്ഞ് ആ മഴയത്ത് നടക്കുമ്പോള്‍..... നമ്മള്‍ മാത്രമാകും ലോകത്ത്.... മഴയെഴുത്തിന് ആശംസകൾ.....

ramanika said...

എടവപ്പാതിയിൽ കുടയില്ലാതെ നടന്ന നല്ലക്കാലം ഓർമ്മയിൽ......
ആശംസകൾ