Monday, June 11, 2012

വിഷുദിനത്തിലെ കടല്‍ത്തീരക്കാഴ്ചകള്‍

കാലിനടിയില്‍ മണല്‍ത്തരികള്‍ ഊര്‍ന്നുപോകുമ്പോള്‍ ഹരംപിടിപ്പിക്കുന്ന ഇക്കിളി.
പ്രായം മറന്ന് ,നോവ് മറന്ന് ചിരിയുടെ തിരമാലകള്‍ പൊട്ടിച്ചിതറി.നിനക്കിത്ര ധൈ
ര്യമോയെന്ന് ആര്‍ത്തലച്ച് വലിച്ചുകൊണ്ടുപോകാന്‍ തിരമാലക്കുട്ടന്മാര്‍ ഒന്നിനു പി
റകെ ഒന്നൊന്നായെത്തി. ഇടംവലം ബലമായി പിടിച്ച കൈക്കരുത്തില്‍ വിശ്വാ
സമര്‍പ്പിച്ച് അവരെ നോക്കിയപ്പോള്‍ വീണ്ടും ചിരിപൊട്ടി.പരിഹാസച്ചിരി കണ്ട് കട
ലമ്മ കലിതുള്ളി അരയോളം നനയിച്ചിറങ്ങിപ്പോയി.പിന്നെയും പിന്നെയും ആഴിത്തി
രകളെണ്ണിക്കളിച്ച് മനംനിറഞ്ഞ്,കണ്ണു നിറഞ്ഞ് ,കാല്‍ വലിച്ച് തോല്‍വി സമ്മതിച്ചു.
ഇനി കരയിലേക്ക്.
പാറപ്പുറത്തിരുന്ന് ആഴിത്തിരമാലകളില്‍ ഊഞ്ഞാലാടി മുങ്ങിപ്പൊങ്ങുന്നവരെ നോ
ക്കിക്കണ്ടു. ചിലപ്പോഴവര്‍ തിരമാലയില്‍ മുങ്ങിപ്പോയി.മറ്റുചിലപ്പോള്‍ ആള്‍ക്കൂട്ടത്തി
ലും. അതിനിടയിലൊരു പാമ്പുമെത്തി. അതുനീന്തിയകലെച്ചെന്നപ്പോളരപ്പാമ്പുകള്‍
പിടികൂടി. കരയിലെത്താറായപ്പോളതു വീണ്ടും മുങ്ങി. ഉടുമുണ്ടൂര്‍ന്നുവീണരനിക്കറില്‍
വളഞ്ഞുപുളഞ്ഞകലേക്കു കുതറി.കടലമ്മയിടപെട്ടു കരയിലേക്കു തള്ളി.കൂട്ടാളികളാ
ഞ്ഞുപിടിച്ചാനയിച്ചകലേക്കു നയിച്ചു.ഇത് മദിരയില്‍ മുങ്ങിപ്പൊങ്ങുമൊരു കടല്‍ത്തീ
രക്കാഴ്ച.
വി‍ഷുവാഘോഷത്തിന്റെ പടക്കങ്ങള്‍ പൊട്ടിത്തീരാറായപ്പോള്‍ ഉപ്പുമെരിവും പുളിയും
മധുരവുമായൊരു സദ്യ. അതില്‍ ചെടിച്ചിത്തിരി കടല്‍ക്കാറ്റുപ്പു നുണയാനെത്തിയ
താണ് ഞങ്ങളിവിടെ.കാസര്‍കോട് ജില്ലയിലെ പള്ളിക്കരയെന്ന മനോഹരതീരത്ത്.
ബേക്കല്‍ കോട്ടയുടെ സമീപത്തെ കടല്‍ത്തീരം.
കടല്‍ത്തീരത്തോട് ചേര്‍ന്ന വിശാലമായ പാര്‍ക്കില്‍ എല്ലാ സൗകര്യങ്ങളുമുണ്ട്.കളി
ക്കാനും ഇരിക്കാനും ഊഞ്ഞാലാടാനും. കൃത്രിമ ചിതല്‍പ്പുറ്റിനരികില്‍ ചേര്‍ന്നുനിന്ന് സഹോദരനും ഭാര്യയും ഫോട്ടോയെടുക്കുമ്പോള്‍ 'അയ്യയ്യേ' എന്നൊരാര്‍പ്പ് കേട്ടു ഞെട്ടിത്തെറിച്ചു.അപ്പോഴേക്കും അത് അയ്യയ്യയ്യേ...എന്നൊരു പാട്ടായി മാറിയിരുന്നു.
മദിച്ചു വരുന്ന ഒരുസംഘം ചെറുപ്പക്കാരാണ്. അല്പം ഭയത്തോടെ വഴിയൊഴിഞ്ഞു.
കൈകൊട്ടിയാര്‍ത്തു വരുന്ന ചെറുപ്പക്കാര്‍ കുളമ്പടിയൊച്ചയോടെ വരുന്ന കുതിരക
ളെയോര്‍മിപ്പിച്ചു.അവരുടെ കുളമ്പിനടിയിലെങ്ങാന്‍ പെട്ടുപോയാല്‍!അവരുടെ ആ
ര്‍പ്പിലെ പരിഹാസത്തിന്റെ മുനയൊടിക്കാനാരും മെനക്കെട്ടില്ല.അശ്ലീലമോ, അനാ
ശാസ്യമോ ആണോ അവരന്വേഷിക്കന്നതെന്ന് പ്രകടനം കണ്ടപ്പോള്‍ തോന്നി
പ്പോയി. അല്ലെങ്കിലെന്തിനവരെ പറയണം .യുവതലമുറയുടെ മുന്നില്‍ ഒരു ലക്ഷ്യം ഇല്ലെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.അവരുടെ അധിക ഊര്‍ജം പാഴായിപ്പോവുക
യാണ്.ചിലപ്പോഴെങ്കിലും അത് നെഗറ്റീവ് ഊര്‍ജമായും മാറുന്നു.ആ ഊര്‍ജമല്ലേ പീ
ഡനങ്ങള്‍ക്കും അക്രമങ്ങള്‍ക്കും കാരണമാകുന്നത് എന്നാലോചിക്കേണ്ടിയിരിക്കുന്നു. ഈ നിമിഷം ആഘോഷിച്ചുതീര്‍ക്കുന്നതിനിടയില്‍ എന്തൊക്കെ ഞെരിച്ചുകളയുന്നു എന്നോര്‍ക്കാറില്ല.
അസ്തമനത്തിന്റെ സൗന്ദര്യം ആസ്വദിക്കുന്നതിനിടയിലും ചുറ്റുപാടിലെ അരക്ഷി
താവസ്ഥ അലോസരപ്പെടുത്തി. 'ഇവിടം സെയ്ഫല്ല ' എന്ന് സഹോദരനിടക്കിടെ പറഞ്ഞുകൊണ്ടിരുന്നു. അടിപിടിയിലവസാനിച്ച രണ്ടുമൂന്ന് സംഭവങ്ങള്‍ക്ക് സാക്ഷി
യാകേണ്ടി വന്നതുകൊണ്ടാണങ്ങനെ പറഞ്ഞത്. അതും പെണ്‍കുട്ടികളെ ശല്യപ്പെടു
ത്തിയതിന്. അതിനിടയില്‍ ഞങ്ങളുടെ കൂടെയുണ്ടായിരുന്ന അഞ്ചുവയസ്സുകാരി മാതാ
പിതാക്കളുടെ സമ്മതത്തോടെ കളിക്കാനിറങ്ങി.കടല്‍ത്തീരത്തല്ല കളിക്കാനുദ്ദേശിച്ച
തെന്ന് അവര്‍ക്ക് മനസ്സിലാവുമ്പോഴേക്കും അവള്‍ ദൂരെയുള്ള പാര്‍ക്കിലേക്ക് ഓടിക്ക
യറിയിരുന്നു. അച്ഛനുമമ്മയും ഏട്ടനും പിന്നാലെയോടി. മദിച്ചുനടക്കുന്ന ചെറുപ്പക്കാ
രുടെ ഇടയില്‍ കുഞ്ഞ് ഒറ്റക്കു പെട്ടുപോയാല്‍ എന്തും സംഭവിക്കാം.ഇവിടം സ്ത്രീക
ള്‍ക്കും കുട്ടികള്‍ക്കും ഒട്ടും സുരക്ഷിതമല്ല എന്ന് ആ പ്രദേശത്തു താമസിക്കുന്ന ‍ഞങ്ങ
ളുടെ സുഹൃത്ത് പിന്നീട് പറ‍ഞ്ഞു.
അസ്തമനം പൂര്‍ണമാകുന്നതിനു മുമ്പുതന്നെ മനസ്സില്ലാ മനസ്സോടെ ഞങ്ങള്‍ പിന്തിരിഞ്ഞു. ഒഴുകുന്ന ആള്‍ക്കൂട്ടത്തിനിടയിലൂടെ മദ്യത്തിന്റെ തീക്ഷ്ണഗന്ധത്തെ
മറികടക്കാനാവാതെ പിന്നോട്ടൊഴിഞ്ഞുമാറി.മുന്നിലൊരു ജീപ്പ് സഡന്‍ബ്രേക്കിട്ടു.
കൂടെയുള്ള പെണ്‍കിടാങ്ങളെ തുറിച്ചുനോക്കുന്ന ചെറുപ്പക്കാര്‍. അവിടെയും ഞങ്ങള്‍ പേടിയെ വിനയത്തിന്റെ പുതപ്പുകൊണ്ടുമൂടി.
ക്ഷീണത്താല്‍ കാലുകള്‍ പണിമുടക്കിയപ്പോള്‍ ഒന്നിരിക്കാമെന്നുറച്ചു.ഇടക്കാരൊക്കെ
യോ ചോക്കോബാര്‍, മാംഗോബാര്‍ എന്നൊക്കെ പറയുന്നുണ്ടായിരുന്നു. വേണോന്ന്
ചോദിച്ചപ്പോള്‍ എനിക്കെന്താ കയ്ക്ക്വോന്നായി.ചോക്കോബാര്‍ പൊതിയഴിച്ച് കൈ
യില്‍ തന്നിട്ട് അനിയത്തി പ്രഖ്യാപിച്ചു.'വേഗം തിന്നണം. അല്ലെങ്കില്‍ ഉരുകിത്തീരും.'
മക്കള്‍ക്ക് വാങ്ങിക്കൊടുത്ത് കക്ഷിക്ക് നല്ല പരിചയമുണ്ട്.തിന്നുകഴിഞ്ഞപ്പോള്‍ ഒരു പ്രശ്നം തലപൊക്കി. കൊള്ളിയും കടലാസും എവിടെ കളയും?പറഞ്ഞുതീരുന്നതിനു
മുമ്പ് എന്റെ അജ്ഞതയെ പരിഹസിച്ചുകൊണ്ട് കുട്ടികള്‍ പരിഹാരമാര്‍ഗം കണ്ടെ
ത്തി.
'ഈ വലിയമ്മക്കെന്താ കണ്ണുകാണില്ലേ? ചിതറിക്കിടക്കുന്നതു മുഴുവന്‍ ചോക്കോബാ
റിന്റെ കൂടല്ലേ? നമുക്കുമങ്ങനെ ചെയ്തുകൂടേ? '
എന്റെ പൗരബോധം വീണ്ടും സംശയിച്ചു ചുറ്റും നോക്കി.ചവറ്റുകൊട്ട എവിടെ?അങ്ങ
നൊരു സാധനം അവിടെയൊന്നും കാണാഞ്ഞതുകൊണ്ട് എനിക്കും മുമ്പേ നടക്കുന്ന ഗോവിന്റെ പിമ്പേ നടക്കേണ്ടിവന്നു.കൈയില്‍ പിടിച്ച് നടക്കാമെന്ന ചിന്തയും വില
പ്പോയില്ല.എന്റെ കൈരണ്ടും മറ്റുള്ളവരുടെ കൈപ്പിടിയിലല്ലേ.ആയിരക്കണക്കിനാളു
കള്‍ എത്തിച്ചേരുന്ന പാര്‍ക്കിലും ബീച്ചിലുമൊന്നും ഒരു ചവറ്റകൊട്ടപോലും വെക്കാ
നാവാത്ത അധികാരികളെ പഴിച്ചുകൊണ്ട് വണ്ടിയില്‍ കയറി.
കാറില്‍വെച്ച് മദ്യത്തെക്കുറിച്ചും പൂവാലശല്യത്തെക്കറിച്ചും സംസാരിച്ചപ്പോള്‍ അ
തൊക്കെ സാധാരണ കാണുന്നതല്ലേ എന്നൊരു തണുപ്പന്‍ പ്രതികരണമാണ് മറ്റു
ള്ളവരില്‍നിന്നുണ്ടായത്. ചെറുപ്പക്കാര്‍ കൂട്ടംചേര്‍ന്നെത്തുന്നത് മറ്റെന്തിനാണെന്നൊ
രു മറുചോദ്യം കൊണ്ടവരെന്റെ വായ് മൂടാന്‍ ശ്രമിച്ചു. ആണുങ്ങള്‍ക്ക് ചെളി കാണു
മ്പോള്‍ ചവിട്ടാനും വെള്ളം കാണുമ്പോള്‍ കഴുകാനും കാലാകാലങ്ങളായി സമൂഹം നല്‍കി വന്ന അംഗീകാരത്തിന്റെ ബാക്കിപത്രം തന്നെയാണ് അതെന്ന് മനസ്സിലായി. ഇതൊക്കെ മാറിയേ തീരൂ എന്ന് ഉറപ്പിച്ചുപറഞ്ഞു. പാര്‍ക്കിലും ബീച്ചിലും മറ്റ് പൊ
തുസ്ഥലങ്ങളിലും അഴിഞ്ഞാടി മറ്റുള്ളവരുടെ സമാധാനവും സന്തോഷവും നശിപ്പി
ക്കാന്‍ കുറെപ്പേര്‍ക്ക് ആരാണ് അധികാരം നല്‍കിയത്?ഇത്തരം അക്രമികളില്‍നിന്ന്
ജനത്തെ സംരക്ഷിക്കാനുള്ള ബാധ്യത ഭരിക്കുന്നവര്‍ക്കുണ്ട്.പൊതുസ്ഥലത്ത് മദ്യല
ഹരിയില്‍ അക്രമം കാണിക്കുന്നതും സ്ത്രീകളെ പീഡനത്തിനിരയാക്കുന്നതും കുറ്റക
രമാണ്. എന്നാല്‍ മിക്കവര്‍ക്കും ശിക്ഷ കിട്ടാറില്ലെന്നുമാത്രം. അത് പീഡനപരമ്പര
പെരുകാന്‍ സഹായിക്കുന്നു.
പണ്ടൊക്കെ കള്ളുഷാപ്പില്‍ കയറി ഒരുകുപ്പി കള്ള് കുടിച്ച് പാട്ടുംപാടി വരുന്ന ഒന്നോ,
രണ്ടോ കാരണവന്മാരെ നാട്ടിന്‍പുറങ്ങളില്‍ കാണാറുണ്ട്.നാട്ടുകാര്‍ അവരെ കള്ളുകുടി
യന്മാര്‍ എന്നുവിളിച്ചാക്ഷേപിക്കും. അന്ന് മദ്യപാനത്തിന് ഇന്നത്തെ മാന്യത കല്പിച്ചു
കൊടുത്തിരുന്നില്ല.ഓണവും വിഷുവും പെരുന്നാളുമൊക്കെ കോടികളുടെ മദ്യംകുടിച്ച്
ആഘോഷിക്കുന്നതാണല്ലൊ ഇപ്പോഴത്തെ രീതി.മുക്കിനും മൂലക്കും മദ്യഷാപ്പുകള്‍ തു
റന്നുവെക്കാനുള്ള ലൈസന്‍സ് സര്‍ക്കാര്‍ നിര്‍ല്ലോഭം നല്‍കുന്നുമുണ്ട്. മുന്തിയ ബ്രാന്‍ഡുകള്‍ക്ക് മഹാനടന്‍മാരുടെ പരസ്യത്തിന്റെ പിന്‍ബലം കൂടിയുണ്ടാവുമ്പോള്‍ കൗമാരക്കാര്‍ക്ക് നക്ഷത്രബാറുകളില്‍ കയറി ഒരു പെഗ്ഗടിക്കുക എന്നത് ഹരം തന്നെ
യാണ്.അപ്പോള്‍ മദ്യമുതലാളിമാരുടെയും സര്‍ക്കാറിന്റെയും ലാഭം കൂടിക്കൊണ്ടേയി
രിക്കും.
ഇപ്പോഴത്തെ പാഠ്യപദ്ധതിയില്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ദോഷവശ
ങ്ങള്‍ വിശദമാക്കുന്ന പാഠഭാഗങ്ങളുണ്ട്. കുട്ടികള്‍ക്ക് കുടിക്കാനുള്ള സര്‍വസൗകര്യ
ങ്ങളുമൊരുക്കി കൊടുത്തിട്ട് ബോധവത്കരണം നടത്തുന്നത് ഓട്ടക്കലത്തില്‍ വെള്ള
മൊഴിക്കുന്നതുപോലെ നിഷ്ഫലമാണ്.
പൗരന്റെ സഞ്ചാരസ്വാതന്ത്ര്യം ഭരണകൂടം ഉറപ്പാക്കണം. പകലെന്നോ, രാത്രിയെ
ന്നോ ഭേദമില്ലാതെ,ആര്‍ക്കും എവിടേയും സ‍ഞ്ചരിക്കാന്‍ കഴിയണം. നിയമപാലക
രും ഭരണകൂടവും ആത്മാര്‍ത്ഥമായി ശ്രമിച്ചാല്‍ കഴിയാത്ത കാര്യമല്ല. മറ്റുപല രാജ്യ
ങ്ങളിലും ഒരു സ്ത്രീക്ക് ഏതുസമയത്തും ഒറ്റക്കു സഞ്ചരിച്ചാല്‍ യാതൊരപകടവുമു
ണ്ടാകില്ല.മുഖംനോക്കാതെ നിയമനടപടികള്‍ സ്വീകരിച്ചാല്‍,ശിക്ഷ ഉറപ്പാക്കിയാല്‍ നമ്മുടെ നാട്ടിലും ജീവനും മാനത്തിനും സുരക്ഷിതത്ത്വം ഉണ്ടാവും.എന്തു വിലകൊടു
ത്തും അഴിഞ്ഞാട്ടവും അരാജകത്വവും അവസാനിപ്പിക്കുക തന്നെ വേണം.
വഴിയില്‍ തല നിറയെ തേന്‍ കനികള്‍ നിറച്ച്

വേഗം വാ മോളേ


ഏച്ചിക്കൊന്നുമറിയില്ല

നത്തൂന്മാരും പെങ്ങന്മാരുംപൊന്നാങ്ങളമാരും പൊന്നനിയത്തിയും
ഏട്ടന്റെ കൈ വിടല്ലേ മക്കളേകളിക്കാനാരുമില്ലേദാ...പിടിച്ചോ?
ഒന്നുകൂടിഒന്നടിച്ചു നോക്കിയാലോപേടിക്കണ്ട.ഏട്ടനുണ്ട്.

അങ്ങോട്ടൊന്ന് നോക്ക്യേഅമ്മയില്ലേ കൂടെഇറങ്ങിക്കോളൂഅമ്മക്കിളിയുടെ ചിറകിന്നടിയില്‍ഏതു നടുക്കടലിലും അച്ഛനുണ്ട് കൂടെ


കടലമ്മക്കാവുമോ എന്നെ എഴുന്നേല്‍പ്പിക്കാന്‍
ഇപ്പൊ മുക്കുംമുക്ക്യല്ലോഞാനൂണ്ട്ഇത്ര മതീന്നേ


ഒരിക്കല്‍ക്കൂടിയീ ഞാനും


കൈ വിടല്ലേ

എന്റെ വീട് കണ്ടോ

എന്റെ വീടല്ലേ നല്ലത്

നിന്റെ വീട് കടലമ്മ കൊണ്ടുപോയില്ലേ

നമ്മക്ക് ആതീം പൂതീം ണ്ടാക്കാം


ഇനിയെന്താ കളിക്ക്വാ

വിഷുസദ്യ

എന്തൊരാക്രാന്തം


കോട്ടവാതിലിത്തിരി തുറക്കാം
തൊപ്പിത്തണലില്‍
കോട്ടയ്ക്കുള്ളില്‍ രാജകീയമായി

11 comments:

mini//മിനി said...

super അത്യുഗ്രൻ കാഴ്ച,, മനസ്സിലൊരു പഠക്കം പൊട്ടി,, “ഠോ”

ഫിയൊനിക്സ് said...

കടപ്പുറത്ത് വിശേഷ ദിവസങ്ങളില്‍ വരുന്ന ചെറുപ്പക്കാര്‍ മിക്കവാറും പാമ്പുകലയിരിക്കും. കുടുംബവുമായി അത്തരം സ്ഥലങ്ങളിലേക്കുള്ള യാത്രകള്‍ കൂടെ തക്കതായ
ആള്‍ബലം ഉണ്ടെങ്കില്‍ മാത്രം തെരഞ്ഞെടുക്കുക. പീഡനത്തിന്റെ ഇന്നത്തെ നിര്‍വചനം വെച്ച് നോക്കിയാല്‍ ആരും ബാക്കിയുണ്ടാവില്ല നമ്മുടെ നാട്ടില്‍. അത്രയ്ക്കുണ്ട് കൈയിലിരിപ്പ്.

ശാന്ത കാവുമ്പായി said...

മിനി ടീച്ചര്‍ നന്ദി.ഫിയോനിക്സ് അതിനൊക്കെ എതിരായി നമുക്ക് പ്രതികരിക്കുകയെങ്കിലും ചെയ്യേണ്ടേ?

Harinath said...

മനോഹരമായ ഒരു ഉല്ലാസയാത്രയെക്കുറിച്ചായിർക്കുമെന്ന് ആദ്യം കരുതി. എന്നാൽ വായിച്ചപ്പോൾ, ഈ യാത്ര സന്തോഷമാണോ അസ്വസ്ഥതകളാണോ കൂടുതൽ ഉണ്ടാക്കിയതെന്ന് സംശയം.

ഇത്തരക്കാരെ ഒന്നും ചെയ്യാനുള്ള സംവിധാനമില്ലെന്നതാണ്‌ പോരായ്മ. കണ്മുന്നിലൂടെ പോകുന്ന അപകടകാരികളായേക്കാവുന്നവരെ നമുക്ക് മിക്കപ്പോഴും തിരിച്ചറിയാം. എന്നാൽ എന്തെങ്കിലും ഒരു നടപടിയെടുക്കണമെങ്കിൽ അവർ കുറ്റം ചെയ്യണം എന്നതാണ്‌ സ്ഥിതി.
ഇവിടെയാണ്‌ ആലോചിച്ച് കാര്യങ്ങൾ രൂപപ്പെടുത്തേണ്ടത്. ശിക്ഷയ്ക്കുപകരം ഏതെങ്കിലും വിധത്തിലുള്ള ശിക്ഷണം...? ഇക്കൂട്ടരെ എളുപ്പത്തിൽ വേർതിരിച്ചറിയാനുള്ള മാർഗ്ഗം...? ആലോചിക്കണം....

c.v.thankappan said...

മനോഹരം!ഹൃദ്യം!!!
ഒഴുകി പോകുകയായിരുന്നു
അക്ഷരങ്ങളോടൊപ്പം.
ഉല്‍കൃഷ്ടമായ ചിന്തകള്‍..
രസിപ്പിക്കുകയും,ആനന്ദിപ്പിക്കുകയും
ചെയ്ത ചിത്രങ്ങള്‍.
ആശംസകള്‍

madhuvas.blogspot.com said...

വായനക്കാരെ കൈപിടിച്ചു കൂടെ കൊണ്ടുപോകാനുള്ള കഴിവില്‍ താങ്കളെ അഭിനന്ദിക്കുന്നു. 'കാവുമ്പായിലെ അങ്ങേമ്മ' വായിച്ചു. ഗംഭീരം ! ഒറ്റവാക്കില്‍.

madhuvas.blogspot.com said...

വായനക്കാരെ കൈപിടിച്ചു കൂടെ കൊണ്ടുപോകാനുള്ള കഴിവില്‍ താങ്കളെ അഭിനന്ദിക്കുന്നു. 'കാവുമ്പായിലെ അങ്ങേമ്മ' വായിച്ചു. ഗംഭീരം ! ഒറ്റവാക്കില്‍.

ഞാന്‍ പുണ്യവാളന്‍ said...

വിസേഷനാല്‍ ഓക്കേ വായിച്ചു , ചിത്രങ്ങളും അടി കുരുപ്പുകളും ഗംഭീരം ആശംസകള്‍ @ PUNYAVAALAN

ഫിറോസ്‌ said...

Photos and Description kalakki.. :)

Ente bloggil puthiya post.. vayikkuka,abhiprayam parayuka.,.

ഒരമ്മയുടെ കണ്ണീര്‍ ..
http://www.kannurpassenger.blogspot.in/2012/05/blog-post_30.html

ജയരാജ്‌മുരുക്കുംപുഴ said...

ആശംസകള്‍....... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌...... ഇന്നലെ വേളി , ഇന്ന് മുരുക്കുംപുഴ , നാളെ......?

വിനോദ് കുട്ടത്ത് said...

വാക്കുകള്‍ കൊണ്ട് തീറ്റത്ത മഴവില്ല്..... അതാണീഎഴുത്തിനെ കുറിച്ചു പറയാനുള്ളത്
വിവരണത്തില്‍ സാമൂഹിക പ്രശ്നങ്ങളിലേക്ക് വന്ന വരവ് ഗംഭീരമായി...... ഫോട്ടോസ് അസ്സലായി...ആശംസകൾ.....